Connect with us

നി​പ്പ വൈ​റ​സ് ബാ​ധ; സൂ​ക്ഷ്മ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന 52 പേ​ർ​ക്കും രോ​ഗമില്ലെന്ന് ആരോഗ്യവകുപ്പിന്‍റെ സ്ഥിരീകരണം

general

നി​പ്പ വൈ​റ​സ് ബാ​ധ; സൂ​ക്ഷ്മ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന 52 പേ​ർ​ക്കും രോ​ഗമില്ലെന്ന് ആരോഗ്യവകുപ്പിന്‍റെ സ്ഥിരീകരണം

നി​പ്പ വൈ​റ​സ് ബാ​ധ; സൂ​ക്ഷ്മ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന 52 പേ​ർ​ക്കും രോ​ഗമില്ലെന്ന് ആരോഗ്യവകുപ്പിന്‍റെ സ്ഥിരീകരണം

നി​പ്പ വൈ​റ​സ് ബാ​ധ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സൂ​ക്ഷ്മ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന 52 പേ​ർ​ക്കും രോ​ഗമില്ലെന്ന് ആരോഗ്യവകുപ്പിന്‍റെ സ്ഥിരീകരണം. നി​പ്പ ബാ​ധി​ച്ച് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​യു​മാ​യി അ​ടു​ത്ത് സ​ന്പ​ർ​ക്ക​മു​ണ്ടാ​യി​രു​ന്ന 52 പേ​രെ​യാ​ണ് ഹൈ ​റി​സ്ക് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ത്തി സൂ​ക്ഷ്മ നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. ഇ​വ​ർ​ക്കും നി​പ്പ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ നി​പ്പ വൈ​റ​സ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക ഏ​റെ​ക്കു​റെ ഒ​ഴി​ഞ്ഞു.

അ​തേ​സ​മ​യം, നി​പ്പ സ്ഥീ​രി​ക​രി​ച്ച് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന രോ​ഗി​യു​ടെ ര​ണ്ടാം​ഘ​ട്ട പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ച മൂ​ന്ന് സാ​ന്പി​ളു​ക​ളി​ൽ ര​ണ്ടെ​ണ്ണം നെ​ഗ​റ്റീ​വെ​ന്ന് തെ​ളി​ഞ്ഞ​തും ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ട്. ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ താ​ൽ​ക്കാ​ലി​ക ലാ​ബി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ ഫ​ലം കൂ​ടു​ത​ൽ സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി പൂ​നെ​യി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി​യി​ൽ അ​യ​ച്ച​തി​ന്‍റെ ഫ​ല​മാ​ണ് ല​ഭി​ച്ച​ത്. മൂ​ന്നു സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ ഒ​രെ​ണ്ണം പോ​സി​റ്റീ​വും ര​ണ്ടെ​ണ്ണം നെ​ഗ​റ്റീ​വു​മാ​ണ്. രോ​ഗി​യു​ടെ ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

നി​ല​വി​ൽ ഏ​ഴു​പേ​രാ​ണ് ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​വ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​വും നെ​ഗ​റ്റീ​വാ​ണ്. അ​തി​നി​ടെ പ​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന ഒ​രു രോ​ഗി​യെ പ​രി​ശോ​ധ​ന​ക​ൾ​ക്കും ചി​കി​ത്സ​യ്ക്കു​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​മൃ​ത ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ്, രാ​ജ​ഗി​രി ആ​ശു​പ​ത്രി, കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ മി​ഷ​ൻ എ​ന്നീ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നും നി​പ്പ ല​ക്ഷ​ണ​ങ്ങ​ൾ സം​ശ​യി​ച്ച മൂ​ന്നു പേ​രു​ടെ സാ​ന്പി​ളു​ക​ൾ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ താ​ൽ​ക്കാ​ലി​ക ലാ​ബി​ൽ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഇ​വ​രു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​ണ്. രോ​ഗി​യു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി 327 പേ​രി​ൽ 275 പേ​രെ ലോ ​റി​സ്ക് വി​ഭാ​ഗ​ത്തിൽ നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​ണ്.

Continue Reading
You may also like...

More in general

Trending

Recent

To Top