Connect with us

നാഗദേവതയായി മാറാൻ ബാങ്ക് ജീവനക്കാരൻ

Interesting Stories

നാഗദേവതയായി മാറാൻ ബാങ്ക് ജീവനക്കാരൻ

നാഗദേവതയായി മാറാൻ ബാങ്ക് ജീവനക്കാരൻ

രൂപമാറ്റം വരുത്താന്‍ ശ്രമങ്ങള്‍ തുടങ്ങിയ ടിയാമെറ്റ് ഇതിനോടകം നടത്തിയത് 20 ശസ്ത്രക്രിയകളാണ്

ലിംഗമില്ലാത്ത ഇഴജന്തുവിന്‍റെ രൂപത്തിലേക്കെത്തുക എന്ന വിചിത്രസ്വപ്നവുമായി ഒരു യുവാവ് . അതിനായി എത്ര രൂപ ചെലവാക്കാനും ഈ മുൻ ബാങ്ക് ഉദ്യോഗസ്ഥന് മടിയില്ല

1997ല്‍ എയ്ഡ്സ് ബാധിതന്‍ ആണെന്ന് തിരിച്ചറിഞ്ഞതോടെ ആണ് ഇത്തരമൊരു വിചിത്ര സങ്കല്പം ഉണ്ടായതത്രെ ..ഇനി ജീവിക്കുന്ന കാലം ആഗ്രഹിക്കുന്ന രീതിയില്‍ രൂപമാറ്റം നടത്തി ജീവിക്കാനാണ് ഇയാൾ ഇഷ്ടപ്പെടുന്നത് എന്ന് പറയുന്നു

വളരെ കുഞ്ഞു പ്രായത്തിൽ അച്ഛനമ്മമാർ ഉപേക്ഷിച്ചതോടെ പാമ്പുകളായിരുന്നു ടിയാമെറ്റ് എന്ന ഈ യുവാവിന്റെ സഹവാസികൾ ..പാമ്പുകളുമായുള്ള അടുപ്പം പതുക്കെ അവയോട് താദാത്മ്യം പ്രാപിക്കാനുള്ള അടങ്ങാത്ത ആശയായി മാറി എന്നും ടിയാമെറ്റ് തുറന്നു പറയുന്നു

ആഗ്രഹിക്കുന്ന രീതിയില്‍ രൂപമാറ്റം വരുത്താന്‍ ശ്രമങ്ങള്‍ തുടങ്ങിയ ടിയാമെറ്റ് ഇതിനോടകം നടത്തിയത് 20 ശസ്ത്രക്രിയകളാണ്. 2025 ഓടെ രൂപമാറ്റം പൂര്‍ണ്ണമാകുമെന്നാണ് ഇയാള്‍ പറയുന്നത്

53.48 ലക്ഷം രൂപ ചെലവിട്ട് പതിനെട്ട് കൊമ്പുകളാണ് ഇയാള്‍ ശരീരത്തില്‍ വച്ച് പിടിപ്പിച്ചത്. കൊമ്പിന് പുറമേ ചെവികള്‍ നീക്കം ചെയ്തു .. പുരുഷ ലൈംഗികാവയവങ്ങള്‍ നീക്കം ചെയ്ത് ഭീകരരൂപം കൈവരിക്കാനും, നാവുകള്‍ക്ക് കീറലിടാനുമായാണ് ഇയാള്‍ ഇത്രയധികം തുക ചെലവിട്ടത്.

മെസോപ്പൊട്ടേമിയന്‍ കെട്ടുകഥകളിലെ നാഗദേവതയുടെ രൂപം കൈവരിക്കാന്‍ വേണ്ടിയാണ് ഈ സാഹസം അമ്പത്തെട്ടുകാരനായ ടിയാമെറ്റ് ലെഗിന്‍ മെഡുസ ചെയ്യുന്നത്

ലിംഗമില്ലാത്ത ഇഴജന്തുവിന്‍റെ രൂപത്തിലേക്കെത്തുകയെന്നത് തന്‍റെ സ്വപ്നമാണെന്ന് ഇയാള്‍ പറയുന്നു. ലോസാഞ്ചലസ് സ്വദേശിയാണ് ഇയാള്‍.. ഇതിനോടകം 20 തവണയില്‍ അധികം രൂപമാറ്റ
ശസ്ത്രക്രിയകള്‍ ചെയ്‌തെങ്കിലും പൂർണതയിലേക്കെത്താൻ ഇനിയും ശസ്ത്രക്രിയകൾ വേണ്ടിവരുമെന്നും പറയുന്നു.

രക്ഷിതാക്കള്‍ ഉപേക്ഷിച്ച ശേഷം തെക്കന്‍ ടെക്സാസിലെ വനത്തില്‍ നിന്നാണ് ടിയാമെറ്റിനെ ചിലര്‍ കണ്ടെത്തിയത്. കാട്ടിലായിരുന്നപ്പോൾ ഏറെ സമയം ചെലവിട്ടത് പാമ്പുകള്‍ക്കൊപ്പമാണെന്ന് ഇയാള്‍
അന്നും അവകാശപ്പെട്ടിരുന്നു

ഇയാളുടെ രക്ഷിതാക്കളെ കണ്ടെത്തിയെങ്കിലും ഇവര്‍ ഇയാളെ ഏറ്റെടുക്കാന്‍ തയ്യാറാവാതെ വന്നതോടെ മുത്തച്ഛനായിരുന്നു ടിയാമെറ്റിനെ വളര്‍ത്തിയത്.

എന്നാല്‍ ചെറുപ്പത്തില്‍ മുത്തച്ഛനില്‍ നിന്നും പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നതായി ടിയാമെറ്റ്പറയുന്നു. പതിനൊന്നാം വയസ്സില്‍ താന്‍ ഗേയാണെന്ന് പ്രഖ്യാപിച്ചതോടെ ഇയാളെ വീട്ടില്‍ നിന്ന് പുറത്താക്കി.

പഠനം പൂര്‍ത്തിയാക്കിയ ശേഷം ഹൂസ്റ്റണിലേക്ക് പോയ ടിയാമെറ്റ് ബാങ്ക് ജോലിയിൽ പ്രവേശിച്ചു . എന്നാല്‍ സ്വത്വം മറച്ച് വച്ചായിരുന്നു ബാങ്കിലെ ജോലിയെന്ന് ഇയാള്‍ പറയുന്നു.അതുവരെ പാമ്പായി മാറാനുള്ള ആഗ്രഹം ഇയാൾ ആരോടും വെളിപ്പെടുത്തിയിട്ടില്ലായിരുന്നു

1997ലാണ് ആദ്യമായി രൂപമാറ്റം വരുത്താന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ ഇയാള്‍ ആരംഭിക്കുന്നതിനിടെയാണ് താന്‍ എയ്ഡ്സ് ബാധിതനാണെന്ന് ടിയാമെറ്റ് തിരിച്ചറിയുന്നത്.

ആ അറിവ് മരണത്തിന് തുല്യമായിരുന്നു. ഇതോടെയാണ് സ്വത്വം വെളിപ്പെടുത്തി ആഗ്രഹങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ തീരുമാനിച്ചതെന്ന് ടിയാമെറ്റ് പറയുന്നു.

വര്‍ഷങ്ങള്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം രൂപമാറ്റം വരുത്താത്ത ശരീര ഭാഗങ്ങള്‍ ടിയാമെറ്റിന് ഇല്ല. ആറ് പല്ലുകള്‍ നീക്കം ചെയ്ത ടിയാമെറ്റിന്‍റെ ശേഷിച്ച പല്ലുകള്‍ കൂര്‍പ്പിച്ച നിലയിലാണുള്ളത്.

പുരുഷ ലൈംഗികാവയവങ്ങൾ നീക്കം ചെയ്തു തൊലിയിൽ മാറ്റങ്ങൾ വരുത്തി ശരിക്കും നാഗദേവതയായി മാറിക്കൊണ്ടിരിക്കുകയാണ് ഇയാൾ

ഡ്രാഗണ്‍ വനിതയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ടിയാമെറ്റ് 2025ഓടെ പൂര്‍ണ്ണമായി രൂപമാറ്റം വരുമെന്നാണ് അവകാശപ്പെടുന്നത്.

Tiamet
.

More in Interesting Stories

Trending

Recent

To Top