Connect with us

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ്ന്റെ അടുത്ത ചിത്രം നഹാസ് നാസർ സംവിധാനം ചെയ്യും!

nahas nasar

Social Media

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ്ന്റെ അടുത്ത ചിത്രം നഹാസ് നാസർ സംവിധാനം ചെയ്യും!

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ്ന്റെ അടുത്ത ചിത്രം നഹാസ് നാസർ സംവിധാനം ചെയ്യും!

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ്ന്റെ അടുത്ത ചിത്രം നഹാസ് നാസർ സംവിധാനം ചെയ്യും!

പ്രേക്ഷകർക്ക് ഏറ്റവും മികച്ച ചിത്രങ്ങൾ സമ്മാനിച്ചു കയ്യടികളും പ്രേക്ഷക പ്രശംസയും എറ്റു വാങ്ങുന്ന നിർമ്മാതാക്കളിൽ ഒരാളാണ് ആഷിക് ഉസ്മാൻ. ഖാലിദ് റഹ്മാന്റെ സംവിധാന മികവിൽ ടോവിനോ തോമസ് മുഖ്യ വേഷം കൈകാര്യം ചെയ്ത “തല്ലുമാല” അതിനൊരു ഉദാഹരണമാണ്. മെഗാഹിറ്റായി മാറിയ സിനിമയായിരുന്നു ഇത്. നല്ലൊരു ചിത്രം പുറത്തിറങ്ങാൻ വെറും സാമ്പത്തിക നേട്ടങ്ങൾ മാത്രം ലക്ഷ്യം വെച്ചുള്ള നിർമ്മാണ കമ്പനികളിൽ നിന്നും തീർത്തും വേറിട്ടു നിൽക്കുന്നതാണ് ‘ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ്’ എന്ന ബാനർ.

2015ല്‍ രാജീവ് പിള്ള സംവിധാനം ചെയ്ത മിലി എന്ന ചിത്രം നിര്‍മ്മിച്ചു. നിവിന്‍ പോളി, അമല പോള്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2014ല്‍ ഹാപ്പി ജേര്‍ണി എന്ന ചിത്രം നിര്‍മ്മിച്ചു. അരുണ്‍ ലാല്‍ തിരക്കഥ രചിച്ച ചിത്രം ബോബന്‍ സാമുവലാണ് സംവിധാനം ചെയ്തത്. ജയസൂര്യ, അപര്‍ണ ഗോപിനാഥ്, ലാല്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2017ല്‍ കുഞ്ചാക്കോ ബോബനെ പ്രധാന കഥാപാത്രമാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത വര്‍ണ്യത്തില്‍ ആശങ്ക എന്ന ചിത്രം നിര്‍മ്മിച്ചു. അള്ളുരാമേന്ദ്രന്‍, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നിവയാണ് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ് നിര്‍മ്മിച്ച മറ്റു ചിത്രങ്ങള്‍.

nahas nasar

തങ്ങളുടെ അടുത്ത ചിത്രത്തിലൂടെ കഴിവുറ്റ മറ്റൊരു പുതുമുഖ സംവിധായകനെ കൂടി മലയാള സിനിമക്ക് നൽകുകയാണ് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ് .തല്ലുമാലയുടെയും അയൽ വാശിയുടെയേയും സഹ സംവിധായകനായ നഹാസ് നാസറാണ് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്. ‘കെട്ടിയോളാണെന്റെ മാലാഖ’എന്ന സൂപ്പർ ഹിറ്റ് സിനിമക്ക് ശേഷം അജി പീറ്റർ തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ഈ സിനിമയുടെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല .

nahas nasar

ബോക്സ്ഓഫീസിൽ മികച്ച കളക്ഷനാണ് തല്ലുമാല നേടിയത്. ആഗോളതലത്തിൽ 30 ദിവസം കൊണ്ട് 71.36 കോടി രൂപയാണ് ടൊവിനോ തോമസ് ചിത്രം സ്വന്തമാക്കിയത്. ഓഗസ്റ്റ് 12നാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിലെത്തിയത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് മുഹ്സിൻ പരാരി അഷറഫ് ഹംസ എന്നിവർ തിരക്കഥ എഴുതിയ ചിത്രമാണ് തല്ലുമാല. ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top