Connect with us

ദാ ആ മഞ്ഞ ടി ഷര്‍ട്ട് ഇട്ടു നിക്കുന്ന ഫ്രീക്കനെ പിടികിട്ടിയോ ! താരത്തിന്റെ ലുക്ക് കണ്ട് കിളിപോയി സോഷ്യൽ മീഡിയ

Location Photos

ദാ ആ മഞ്ഞ ടി ഷര്‍ട്ട് ഇട്ടു നിക്കുന്ന ഫ്രീക്കനെ പിടികിട്ടിയോ ! താരത്തിന്റെ ലുക്ക് കണ്ട് കിളിപോയി സോഷ്യൽ മീഡിയ

ദാ ആ മഞ്ഞ ടി ഷര്‍ട്ട് ഇട്ടു നിക്കുന്ന ഫ്രീക്കനെ പിടികിട്ടിയോ ! താരത്തിന്റെ ലുക്ക് കണ്ട് കിളിപോയി സോഷ്യൽ മീഡിയ

മലയാള സിനിമയിലെ ഐക്കൺ നായകൻ എന്നാണ് പൃഥ്വിരാജ് അറിയപ്പെടുന്നത്. നടൻ സുകുമാരന്റെ മകനെന്നതിലുപരി സിനിമയിലും പൊതുവായും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചയാളാണ് പൃഥ്വിരാജ്. .നടനെന്നതിലുപരി ഒരു ഫിലിം മേക്കർ എന്ന രീതിയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വളർന്നു കഴിഞ്ഞിരികയാണ് . ലൂസിഫറിലൂടെ തന്റെ സംവിധാനത്തിലുള്ള കഴിവും പൃഥ്വിരാജ് തെളിയിച്ചു കഴിഞ്ഞു . ഇതായിപ്പോൾ പ്രിത്വിരാജിന്റേതെന്ന് പറയുന്ന അടുത്ത സിനിമയാണ് ബ്രദഴ്സ് ഡേ . ഈ സിനിമയുടെ വിശേഷത്തിലേക്കാണ് ഇപ്പോൾ പോകുന്നത് . ഈ ചിത്രത്തിലെ മറ്റൊരു താരത്തെ കുറിച്ചാണ് പറയുന്നത് .കൂളിങ് ഗ്ലാസും ധരിച്ച് ചെത്തുലുക്കില്‍ യുവനടൻ. ഇതാരാണ് ഈ പുതുമുഖതാരം. അതാണിപ്പോൾ എല്ലവർക്കും അറിയേണ്ടത്. ഇതാണിപ്പോൾ സോഷ്യൽ മീഡിയ തിരക്കുന്നത് . അത് മറ്റാരുമല്ല വിജയരാഘവൻ ആണ് .

രണ്ടു പതിറ്റാണ്ടുകൾക്ക് മുകളിലായി സിനിമയിൽ സജീവമായിയിരിക്കുന്ന താരത്തിനോട് ഏതു വേഷവും ധൈര്യമായി സംവിധായകർക്ക് ഏല്‍പ്പിക്കാം. അത്രത്തോളം പ്രഗത്ഭരായ ചില നടന്മാരിൽ ഒരാളാണ് അദ്ദേഹം .നായകനായും, വില്ലനായും, സഹനടനായും നായകന്റെ അച്ഛനായും സഹോദരനായും ഒക്കെ അഭിനയിക്കും. ഇപ്പോഴിതാ ബ്രദേഴ്‌സ് ഡേയിലെ വേഷം കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍.

പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയില്‍ പൃഥ്വിയ്ക്കും മറ്റുള്ളവര്‍ക്കുമൊപ്പം മഞ്ഞ നിറത്തിലുള്ള ടീഷര്‍ട്ടും കൂളിംഗ്ലാസും ജീന്‍സും ധരിച്ച് ക്ലീന്‍ ഷേവായി നില്‍ക്കുന്ന വിജയരാഘവനെ കണ്ടാല്‍ കുട്ടന്റെ അച്ഛനല്ല, കുട്ടനാണെന്നേ പറയൂ എന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം.

മഡോണയ്ക്കും പൃഥ്വിക്കും ധർമജനുമൊപ്പം സ്റ്റൈലൻ ലുക്കിലാണ് താരം നിൽക്കുന്നത്. സൂക്ഷിച്ച് നോക്കിയപ്പോഴല്ലേ ആളെ മനസ്സിലായത്. വിജയരാഘവനാണ് കക്ഷി എന്നത്. ‘ദാ ആ മഞ്ഞ ടി ഷര്‍ട്ട് ഇട്ടു നിക്കുന്ന ഫ്രീക്കനെ പിടികിട്ടിയോ!!’ എന്ന തലക്കെട്ടോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിജരാഘവന്‍ ചേട്ടന്‍ എന്നറിയപ്പെടുന്ന കുട്ടേട്ടനാണത് എന്നും പോസ്റ്റില്‍ പറയുന്നു

ഈ ചിത്രത്തിലൂടെ തമിഴ് നടന്‍ പ്രസന്നയും മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് പ്രസന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ ജോര്‍ജ്, മഡോൺ സെബാസ്റ്റ്യൻ എന്നിവരും മുഖ്യ വേഷത്തില്‍ എത്തുന്നു.

ചിത്രത്തില്‍ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ കാറ്ററിങ് തൊഴിലാളിയുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. റോണി എന്നാണ് കഥാപാത്രത്തിന്റെ പേര്. നാല് നായികമാര്‍ക്കും ചിത്രത്തില്‍ തുല്യ പ്രാധാന്യമാണെന്നും സംവിധായകന്‍ പറയുന്നു.

brothers day- freak look- photo viral -social media burns

Continue Reading
You may also like...

More in Location Photos

Trending

Recent

To Top