Connect with us

തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി സൂര്യയുടെ ‘എന്‍ജികെ’

Malayalam

തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി സൂര്യയുടെ ‘എന്‍ജികെ’

തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി സൂര്യയുടെ ‘എന്‍ജികെ’

സൂര്യയെ നായകനാക്കി സെല്‍വരാഘവന്‍ സംവിധാനം ചെയ്തഎന്‍ജികെക്ക് തീയറ്ററുകളിൽ മികച്ച പ്രതികരണം. രാഷ്ട്രീയ പശ്ചാത്തലത്തിലുളള സിനിമയില്‍ നന്ദ ഗോപാലന്‍ കുമരന്‍ എന്ന കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിക്കുന്നത്. നന്ദ ഗോപാലന്‍ കുമരന്‍ എന്നതിന്റെ ചുരുക്കെഴുത്താണ് എന്‍ജികെ.

ദേശസ്നേഹമുള്ള പൗരനായും രാഷ്ട്രീയ നേതാവായും മികവാര്‍ന്ന അഭിനയമാണ് സൂര്യ കാഴ്ച വയ്ക്കുന്നത് എന്നാണ് പ്രേക്ഷകരുടെ പ്രതികരണം. സമര്‍ത്ഥനായ രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ എത്തുന്ന സൂര്യയുടെ പെര്‍ഫോമന്‍സിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സായി പല്ലവി, രാകുല്‍ പ്രീത് സിങ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. വളരെ കരുത്താര്‍ന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രാകുല്‍ പ്രീത് സിങ്ങ് അവതരിപ്പിക്കുന്നത്. എന്‍ജികെ യുടെ ഫസ്റ്റ് ഹാഫ് കഴിയുമ്പോള്‍ പൊളിറ്റിക്കല്‍ സീനുകള്‍ കൊണ്ട് സമ്പന്നമാണ്. സൂര്യയുടെയും സായി പല്ലവിയുടെയുമെല്ലാം പ്രകടനങ്ങള്‍ക്ക് കൈയടിയാണ് ലഭിച്ചിരിക്കുന്നത്.

യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം. എസ്‌ആര്‍ പ്രകാശ് ബാബു ആന്റ് എസ്.ആര്‍.പ്രഭുവും ചേര്‍ന്നാണ് നിര്‍മ്മാണം. നീണ്ട ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സെല്‍വ രാഘവന്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തനുണ്ട്. 

തമിഴ് സിനിമ രംഗത്ത് എന്നും വ്യത്യസ്തമായ വിഷയങ്ങള്‍ ഏറ്റെടുത്തിട്ടുളള സംവിധായകനാണ് സെല്‍വരാഘവന്‍. 2013 ല്‍ പുറത്തിറങ്ങിയ ‘രണ്ടാം ഉലകം’ ആണ് ഇദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം


NGK, marks the unusual combination of Selvaraghavan and Suriya for the first time on the big screen

Continue Reading
You may also like...

More in Malayalam

Trending

Recent

To Top