Connect with us

ഡിസംബര്‍ അഞ്ചുമുതല്‍ ശ്രീനിവാസനെയും ഭാര്യയെയും കാണാനില്ല !! പരാതിയുമായി മകൾ….

Malayalam Breaking News

ഡിസംബര്‍ അഞ്ചുമുതല്‍ ശ്രീനിവാസനെയും ഭാര്യയെയും കാണാനില്ല !! പരാതിയുമായി മകൾ….

ഡിസംബര്‍ അഞ്ചുമുതല്‍ ശ്രീനിവാസനെയും ഭാര്യയെയും കാണാനില്ല !! പരാതിയുമായി മകൾ….

ഡിസംബര്‍ അഞ്ചുമുതല്‍ ശ്രീനിവാസനെയും ഭാര്യയെയും കാണാനില്ല !! പരാതിയുമായി മകൾ….

ഡിസംബര്‍ അഞ്ചുമുതല്‍ തമിഴ് നടന്‍ ശ്രീനിവാസനെയും ഭാര്യയെയും കാണാനില്ലെന്ന് വെളിപ്പെടുത്തി മകള്‍ രംഗത്ത്. ചെറിയ ചെറിയ വേഷങ്ങളിലൂടെ തമിഴില്‍ ശ്രദ്ധേയനായ താരമാണ് പവര്‍ സ്റ്റാര്‍ ശ്രീനിവാസന്‍. അദ്ദേഹത്തെയും ഭാര്യ ജൂലിയെയും കാണാന്‍ ഇല്ലെന്ന പരാതിയുമായി വാര്‍ത്താ സമ്മേളനം നടത്തിയിരിക്കുകയാണ് മകള്‍ വൈഷ്‌ണവി.

ഡിസംബര്‍ അഞ്ചിനായിരുന്നു ശ്രീനിവാസനെ കാണാതാകുന്നത്. ഡ്രൈവറാണ് ഇക്കാര്യം വീട്ടില്‍ അറിയിക്കുന്നത്. ശ്രീനിവാസനെ ഫോണില്‍ വിളിച്ച്‌ ആരോ ഒരു ഹോട്ടലിലേക്ക് വരാന്‍ ആവശ്യപ്പെട്ടുവെന്നും അതിനു പിന്നാലെ നാല് മണിയോട് കൂടി ഭാര്യ ജൂലിയോട് സുന്ദരം ഫൗണ്ടേഷനില്‍ എത്താന്‍ ശ്രീനിവാസന്‍ ആവശ്യപ്പെടുകയായിരുന്നെന്നും മകള്‍ വൈഷ്‌ണവി പറയുന്നു. വസ്തു സംബന്ധമായി ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നും ഒൻപത് മണിയോടെ ശ്രീനിവാസന്‍ തിരികെ എത്തുമെന്നും പറഞ്ഞതിന പ്രകാരം ജൂലി ഹോട്ടലില്‍ നിന്നും മടങ്ങി. എന്നാല്‍ ശ്രീനിവാസന്‍ തിരിച്ചെത്തിയില്ല എന്ന് മാത്രമാല മൊബൈലും സ്വിച് ഓഫ് ആയിരുന്നു.

അതിനു ശേഷം ഒരു വസ്‌തു രജിസ്റ്റര്‍ ചെയ്യാന്‍ ശ്രീനിവാസനെ ഊട്ടിയിലേക്ക് കൊണ്ട് പോവുകയാണെന്ന് ചിലര്‍ വിളിച്ചു അറിയിച്ചു. ഇതിന് പിന്നാലെ ജൂലിയോട് ഊട്ടിയിലേക്ക് വരാനും ആവശ്യപ്പെട്ടിരുന്നു. ശ്രീനിവാസനെ വിളിച്ചപ്പോഴെല്ലാം തങ്ങള്‍ സുരക്ഷിതരാണെന്നാണ് പറഞ്ഞത്. കുറച്ച്‌ സമയം കഴിഞ്ഞപ്പോള്‍ ജൂലി ഹോസ്പിറ്റലില്‍ ആണെന്നും അറിയിച്ചു. ഇതിന് ശേഷം ഇരുവരെയും കുറിച്ച്‌ യാതൊരു വിവരവുമില്ല. ഫോണില്‍ ബന്ധപ്പെടാനും കഴിഞ്ഞിട്ടില്ലെന്നും മകള്‍ തുറന്നു പറഞ്ഞു.

Daughter claims Tamil actor Power Star Srinivasan kidnapped, police trace him to Ooty

More in Malayalam Breaking News

Trending

Recent

To Top