Connect with us

കല്യാണാശ പ്രകടിപ്പിച്ച്‌ ലെച്ചു ; ഞെട്ടിത്തരിപ്പണമായി ശൂലംകുടിക്കാരും പടവലത്തുകാരും

Malayalam

കല്യാണാശ പ്രകടിപ്പിച്ച്‌ ലെച്ചു ; ഞെട്ടിത്തരിപ്പണമായി ശൂലംകുടിക്കാരും പടവലത്തുകാരും

കല്യാണാശ പ്രകടിപ്പിച്ച്‌ ലെച്ചു ; ഞെട്ടിത്തരിപ്പണമായി ശൂലംകുടിക്കാരും പടവലത്തുകാരും

ദൈനം  ദിനം ഫ്‌ളവേഴ്‌സിലെ  ഉപ്പും മുളക്ക്  പരമ്പരയുടെ  എപ്പിസോഡുകൾക്കായി  ആളുളുകൾ വളരെയേറെ  ആകാംഷയോടെയും  ആവേശത്തോടെയുമാണ്   കാത്തിരിക്കുന്നത് .  2015 ലാണ്  പരമ്പര  തുടങ്ങിയതെങ്കിലും ഇപ്പോഴും നല്ല രീതിയിലാണ്  പരമ്പര  പൊയ്ക്കൊണ്ടിരിക്കുന്നത്. റേറ്റിംഗ്  ന്റെ കാര്യവും  ഒട്ടും മോശമല്ല . തുടങ്ങിയ ദിവസം  മുതൽ  ദൈനം ദിനം  റേറ്റിങ്  വർദ്ധിച്ചു വരികയാണ് .  ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. ഇത്  തന്നെയാണ്   മറ്റു   പരമ്പരകളിൽ   നിന്ന് ഉപ്പും   മുളകിനെ വേറിട്ട് നിർത്തുന്നത് .  പൊതുവെ കണ്ണീർ സീരിയലുകളോട് വിരോധം പ്രകടിപ്പിക്കുന്നവർ പോലും ‘ഉപ്പും മുളകി’ന്റെ വൻ  ആരാധകരാണ്. 

ഇത്തവണ ബാലുവിന്റെയും  നീലുവിന്റെയും മകളായ  ലച്ചുവിന്റെ കല്യാണ ആഗ്രഹത്തെ കുറിച്ചാണ് പറയുന്നത്.ഇന്നത്തെ  എപ്പിസോഡിൽ  ലച്ചു  കല്യാണ ആഗ്രഹവുമായാണ്  അരങ്ങേറുന്നത് . സാധാരണ  കല്യാണ  കാര്യം പറയുമ്പോൾ  എന്തെങ്കിലുമൊക്കെ  പറഞ്ഞു  രക്ഷപ്പെടാറുള്ള ലച്ചുവാണ് തന്റെ ആഗ്രഹം  പ്രകടിപ്പിച്ചിരിക്കുന്നത് . 

ലെച്ചുവിന്റെ പെട്ടെന്നുള്ള കല്യാണാശ  നീലുവിനെയും മുടിയനെയും ശിവയേയും കേശുവിനെയും പടവലത്ത് വീട്ടുകാരെയും  ശൂലംകൂടി  വീട്ടുകാരെയും ഒരുപോലെ  ഞെട്ടിച്ചിരിക്കുകയാണ് . 

ഉപ്പും മുളകിന്റെ പുതിയ എപ്പിസോഡിലും ബാലുവിനെ കാണിക്കുന്നില്ല. കുറച്ചു ദിവസങ്ങളായി 
 ബാലു ഇല്ലാതെയാണ്  പരമ്പര  മുന്നോട്ടു പോകുന്നത് . എല്ലാവരുടെയും മുന്നില്‍ നിന്ന് പ്രകൃതി നിയമല്ലേയെന്നൊക്കെയാണ്   എപ്പിസോഡില്‍ ലച്ചു ചോദിക്കുന്നത് . പടവലം വീട്ടുകാരുടെ മുന്നില്‍ ശൂലംകൂടി വീട്ടുകാര്‍ നാണം കെടരുത് എന്നും ലച്ചു പറയുന്നു. അശ്വതി ചേച്ചിയുടെ കല്യാണ ഒരുക്കങ്ങള്‍ നടക്കുന്ന സമയത്താണ് ലച്ചു  തന്റെ  കല്യാണ കാര്യവുമായി   എത്തുന്നത്. പരമ്പരയുടെ പ്രോമോ വീഡിയോയിലാണ്  ലച്ചു  ഇക്കാര്യം  വെളിപ്പെടുത്തിയിരിക്കുന്നത് . നിമിഷ  നേരം  കൊണ്ടാണ്  പ്രോമോ വൈറലായിരിക്കുന്നത് . അതേസമയം ,  ഇതും  വെറും  കളിയാണോ  അതോ  ശരിക്കും  ലെച്ചു  സീരിയസാണോ  എന്നതും  എന്തുകൊണ്ടാണ്  ലച്ചു  ഇങ്ങനെയൊരു  ആഗ്രഹം  പ്രകടിപ്പിച്ചിരിക്കുന്നതെന്ന്   ഇന്ന്  വൈകുന്നേരം കണ്ടറിയാം. 

Continue Reading
You may also like...

More in Malayalam

Trending

Recent

To Top