Connect with us

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് തകര്‍പ്പന്‍ സെഞ്ചുറി

Cricket

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് തകര്‍പ്പന്‍ സെഞ്ചുറി

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് തകര്‍പ്പന്‍ സെഞ്ചുറി

ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് തകര്‍പ്പന്‍ സെഞ്ചുറി. 95 പ​ന്തി​ൽ 13 ബൗ​ണ്ട​റി​ക​ളോ​ടെ​യാ​ണ് ധ​വാ​ന്‍റെ സെ​ഞ്ചു​റി നേ​ട്ടം. ലോ​ക​ക​പ്പി​ൽ ധ​വാ​ൻ നേ​ടു​ന്ന മൂ​ന്നാ​മ​ത്തെ സെ​ഞ്ചു​റി​യാ​ണി​ത്. ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ ധ​വാ​ൻ നേ​ടു​ന്ന നാ​ലാ​മ​ത്തെ സെ​ഞ്ചു​റിയും. ധവാന് പുറമെ ഓപ്പണര്‍ രോഹിത് ശര്‍മ്മയും നായകന്‍ വിരാട് കോലിയും അര്‍ധ സെഞ്ചുറി നേടിയതോടെ ടീം ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുകയാണ്.

അതേസമയം ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ഇന്ത്യന്‍ ഓപ്പണര്‍മാര്‍ കരുതലോടെ തുടങ്ങിയപ്പോള്‍ മത്സരത്തില്‍ ഒരു ബ്രേക്ക് ത്രൂ ലഭിക്കാന്‍ 23-ാം ഓവര്‍ വരെ ഓസീസിന് കാത്തിരിക്കേണ്ടിവന്നു. അര്‍ദ്ധ സെഞ്ചുറിക്ക് പിന്നാലെ രോഹിതിനെ(57) വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ കൈകളിലെത്തിച്ച് കോള്‍ട്ടര്‍ നൈല്‍ ഓസ്‌ട്രേലിയക്ക് ആശ്വാസം നല്‍കി.

ധവാനും രോഹിതും ഓപ്പണിംഗ് വിക്കറ്റില്‍ 127 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നാ​ഥ​ൻ കൂ​ൾ​ട്ട​ർ​നൈ​ലാ​ണ് രോ​ഹി​ത്തി​നെ വീ​ഴ്ത്തി​യ​ത്. അ​തേ​സ​മ​യം രോ​ഹി​ത്ത് ഇ​ന്ന് ഒ​രു പു​തി​യ റി​ക്കാ​ർ​ഡ് കൂ​ടി ത​ന്‍റെ പേ​രി​ൽ കു​റി​ച്ചു. ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ ഏ​റ്റ​വും വേ​ഗ​ത​യി​ൽ 2,000 ഏ​ക​ദി​ന റ​ണ്‍​സ് നേ​ടു​ന്ന താ​ര​മാ​യാ​ണ് രോ​ഹി​ത് മാ​റി​യ​ത്.

സ്റ്റാര്‍ക്കിന്‍റെ രണ്ടാം ഓവറില്‍ രോഹിതിനെ വമ്പന്‍ പറക്കലിനൊടുവില്‍ കോള്‍ട്ടര്‍ നൈല്‍ നിലത്തിട്ടു. പിന്നാലെ വന്ന കോള്‍ട്ടര്‍ നൈലിനെ ആദ്യ ഓവറില്‍ തന്നെ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ശിക്ഷിച്ചു. എന്നാല്‍ പിന്നീട് മികച്ച കൂട്ടുകെട്ടുമായി ഓപ്പണര്‍മാര്‍ ഇന്ത്യക്ക് അടിത്തറ പാകുകയായിരുന്നു.

Continue Reading
You may also like...

More in Cricket

Trending

Recent

To Top