Connect with us

ഒരിക്കൽ നമ്മൾ അതിജീവിച്ചു ഇനിയും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും

Malayalam

ഒരിക്കൽ നമ്മൾ അതിജീവിച്ചു ഇനിയും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും

ഒരിക്കൽ നമ്മൾ അതിജീവിച്ചു ഇനിയും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിപ വൈറസ് പ്രമേയമാക്കി ആഷിഖ് അബു ഒരുക്കിയ ‘വൈറസ്’ എന്ന സിനിമയുടെ  റിലീസ് തീയതി നീട്ടിവെച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സംവിധായകന്‍ തന്നെ രംഗത്ത്. ചിത്രം ജൂണ്‍ 7 ന് തന്നെ തിയേറ്ററുകളില്‍ എത്തുമെന്നാണ് ന്ന് ആഷിക് അബു അറിയിച്ചിരിക്കുന്നത്. വൈറസ് ഒരു സര്‍വൈവല്‍ ത്രില്ലറാണെന്നും ഒരിക്കല്‍ നമ്മള്‍ അതിജീവിച്ചെന്നും ഇനിയും നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യുമെന്നും ചിത്രം ജൂണ്‍ ഏഴ് മുതല്‍ തീയേറ്ററുകളില്‍ ഉണ്ടാകുമെന്നും ആഷിക് അബു പ്രതികരിച്ചു.

കേരളത്തിൽ നിപ്പ വൈറസ് വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ടുവെങ്കിലും നമുക്കെല്ലാവർക്കും ആത്മവിശ്വാസം നൽകുന്ന വിധം വിദഗ്ദവും ശാസ്ത്രീയവുമായ നടപടികൾ ആണ് അധികാര കേന്ദ്രങ്ങൾ കൈ കൊള്ളുന്നത് എന്നത് ഏറെ ആശ്വാസകരമാണ്. കഴിഞ്ഞ വർഷത്തെതിനേക്കാൾ നിർഭയരായി മനസ്സാന്നിധ്യത്തോടെ ഈ സാഹചര്യത്തോട് പ്രതികരിക്കാൻ നമ്മൾ പൊതുജനത്തിന് സാധിക്കുന്നത് പരിചയസമ്പത്തുള്ള, കഴിവുറ്റ ഒരു ആരോഗ്യ വകുപ്പും വൈദ്യശാസ്ത്ര വിദഗ്ദരും നമുക്ക് ഉണ്ട് എന്ന ഉറപ്പിനാൽ തന്നെയാണ്. ഈ അവസരത്തിൽ അവരോടുള്ള നന്ദിയും ആദരവും അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ്. കഴിഞ്ഞ വർഷം നിപ്പ ഭീതി വിതിച്ചപ്പോൾ നമ്മൾ അജ്ഞരും അസന്നദ്ധരുമായിരുന്നു. പക്ഷെ, നമ്മൾ കരുത്തോടെ, ആത്മവിശ്വാസത്തോടെ നിപയെ കുറിച്ച് കൂടുതൽ അറിഞ്ഞു, കൂടുതൽ സന്നാഹങ്ങൾ കരസ്ഥമാക്കി, അതിനെ നേരിട്ടു. ഇപ്പോൾ നിപയെ കുറിച്ചുള്ള വൈദ്യശാസ്ത്ര പാഠപുസ്തകത്തിൽ ഒരു അധ്യായമാണ് ആ പോരാട്ടം. വൈറസ് എന്ന സിനിമ ഈ പരിണാമത്തിന്റെ ചലചിത്രാവിഷ്കാരമാണ്.

വൈറസ് ഒരു സർവൈവൽ ത്രില്ലറാണ്. ഒരിക്കൽ നമ്മൾ അതിജീവിച്ചു. ഇനിയും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. ജൂൺ ഏഴ് മുതൽ തീയേറ്ററുകളിൽ എത്തുമെന്നും ആഷിഖ് അബു പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top