Connect with us

അപകട സമയത്ത് പോലും ബാലഭാസ്‌കറിന്റെ കൈയിലുണ്ടായിരുന്ന മൊബൈല്‍ഫോൺ മരണം നടന്ന് എട്ടുമാസത്തിനു ശേഷവും കണ്ടെത്താനായില്ല…

Malayalam

അപകട സമയത്ത് ബാലഭാസ്‌കറിന്റെ കൂടെ ഉണ്ടായിരുന്ന ഭാര്യ ലക്ഷ്മിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കൂടാതെ ബാലഭാസ്‌കറിന്റെ സാമ്ബത്തിക വരവുചെലവ് കണക്കുകളുടെയും സമ്ബാദ്യങ്ങളുടെയും രേഖകളും സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ബാലഭാസ്‌കറിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. മരണം നടന്ന് എട്ടുമാസത്തിനു ശേഷവും ഇത് കണ്ടെത്താന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. അപകട സമയത്ത് ഇത് ബാലഭാസ്‌കറിന്റെ കയ്യിലുണ്ടായിരുന്നു. അതേസമയം തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസിലെ പ്രതിയായ പകാശന്‍ തമ്ബിയുടെ കൈവശമാണെന്നാണ് അന്വേഷണസംഘം സംശയം.

സ്വര്‍ണക്കടത്തു കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രകാശനെ ചോദ്യം ചെയ്യാന്‍ എറണാകുളത്തെ പ്രത്യേക സാമ്ബത്തികകോടതിയില്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കി. അതേസമയം അപകടത്തിന് ശേഷം വന്ന ഒരു ഫോണ്‍കോളിനെ സംബന്ധിച്ചും ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. മരണശേഷവും ബാലഭാസ്‌കറിന്റെ പലരേഖകളും ബന്ധുക്കള്‍ക്ക് ലഭിക്കുന്നത് പ്രകാശന്‍ തമ്ബിയും വിഷ്ണുവും തടയാന്‍ ശ്രമിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top