Connect with us

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ലൈംഗിക കുറ്റകൃത്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Uncategorized

ചലച്ചിത്ര മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട്‌ തിങ്കളാഴ്‌ചയാണ് പുറത്തുവന്നത്. 235 പേജുകളാണ് പുറത്തുവിട്ടത്. അതിന് പിന്നാലെ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ലൈംഗിക കുറ്റകൃത്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തെളിവുകൾ വിളിച്ചുവരുത്തണമെന്നും നടപടി സ്വീകരിക്കാൻ ഡിജിപിക്ക് നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.

തിരുവനന്തപുരം സ്വദേശിയും പൊതുപ്രവർത്തകനുമായ പായ്‌ച്ചിറ നവാസാണ് ഹർജി നൽകിയത്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്,​ ജസ്റ്റിസ് എസ്. മനു എന്നിവരാണി ഹർജി പരിഗണിക്കുന്നത്. 11 മണിയോടെ ഹർജി പരിഗണമിക്കുമെന്നാണ് വിവരം. റിപ്പോർട്ട് പുറത്തുവന്നത് സമൂഹത്തെയാകെ ഞെട്ടിച്ച സംഭവമാണ്. ലൈംഗിക കുറ്റകൃത്യങ്ങളാണ് പുറത്തുവരാത്ത റിപ്പോർട്ടിലുള്ളത്. ഇത് പൊതുസമൂഹത്തിന്റെ താത്പര്യത്തിന് വിരുദ്ധമാണ്. ഈ സാഹചര്യത്തിൽ സെൻസർ ചെയ്യാത്ത ഹേമ കമ്മിറ്റി റിപ്പോർട്ട് ഹാജരാക്കാൻ സർക്കാരിനോട് ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

Continue Reading
You may also like...

More in Uncategorized

Trending