സ്‌കൂട്ടറിന്റെ പിറകിലിരുന്ന് തിരക്കിട്ട റോഡിലൂടെ യാത്ര ചെയ്യുന്ന ഈ താരത്തെ മനസിലായോ?
1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ സാന്നിദ്ധ്യമായിരുന്നു. ഇപ്പോഴിതാ താരം ഒരു സ്‌കൂട്ടറിൽ യാത്ര ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഒരു സ്‌കൂട്ടറിന്റെ പിറകിലിരുന്ന് തിരക്കിട്ട റോഡിലൂടെ യാത്ര ചെയ്യുകയാണ് താരം. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യേക്ഷപ്പെട്ടത്. ഈ നടിയെ മനസിലായോ? എന്ന ചോദ്യത്തോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
എന്നാൽ ഇത് ഉഷ തന്നെയാണോ അതോ ഉഷയുടെ രൂപത്തിലുള്ള മറ്റാരോ ആണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. എന്നിരുന്നാലും നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. ചിലർ താരത്തെ അഭിനന്ദിക്കാനും മറന്നില്ല. ചെങ്കോലിൽ മോഹൻലാലിനോട് ഉഷ പറയുന്ന ഡയലോഗുകൾ വരെ ആളുകൾ കമന്റായി പങ്കുവയ്ക്കുന്നുണ്ട്.യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം പത്ത് ലക്ഷത്തിൽ കൂടുതൽ പേർ കണ്ടു. ചിലർ പങ്കുവച്ച കമന്റുകൾ ഇങ്ങനെയാണ്, ‘ചെങ്കോലിൽ, ഏട്ടന് പൈസ എന്തെങ്കിലും വേണോ.. ഇപ്പോൾ ഞാൻ ജോലിക്ക് പോവുന്നുണ്ട് ചേട്ടാ എന്ന് പറയുന്ന സീൻ’, ‘ആലപ്പുഴയിൽ വെറും സാധാരണക്കാരിൽ വെറും സാധാരണക്കാരി ആയി ജീവിക്കുന്ന 90കളിൽ മലയാള സിനിമകളിൽ സജീവമായിരുന്ന പഴയകാല നടി ഉഷ’, ‘അന്ന് ഒരുപാട് കരഞ്ഞിട്ടുണ്ട് ഇവരുടെ സിനിമയൊക്കെ കണ്ടിട്ട് തിലകൻ ചേട്ടന്റെ മകളായിട്ടും ലാലേട്ടന്റെ അനിയത്തിയായിട്ടും അഭിനയിച്ച മനസ്സിൽ നിന്നും പോവില്ല നമ്മൾ പോലും കരഞ്ഞു പോയിട്ടുണ്ട്’.
