സെല്‍ഫിയ്ക്കിടെ അരക്കെട്ടില്‍ പിടിച്ച് ആരാധകന്‍!! അതിരുകടന്ന പെരുമാറ്റത്തില്‍ അസ്വസ്ഥയായ കാജല്‍ ആരാധകനെ തട്ടി മാറ്റി! വീഡിയോ വൈറൽ
പൊതു ഇടത്ത് വച്ച് ആരാധകരില്‍ നിന്നും നടിമാർക്ക് ചിലപ്പോഴെങ്കിലും ദുരനുഭവങ്ങൾ നേരിടേണ്ടിവരാറുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്. ഹൈദരാബാദില്‍ ഒരു ഉദ്ഘാടന പരിപാടിയ്ക്ക് എത്തിയതായിരുന്നു കാജല്‍. താരത്തെ കാണാനായി ആരാധകര്‍ തിക്കും തിരക്കും കൂട്ടുന്നതിനിടെ ഒരു ആരാധകന്‍ സെല്‍ഫിയെടുക്കാനായി അടുത്തെത്തുകയായിരുന്നു. കാജല്‍ സെല്‍ഫിയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. എന്നാല്‍ ചിത്രം എടുക്കുന്നതിനിടെ ഇയാള്‍ താരത്തോട് ചേര്‍ന്നു നില്‍ക്കുകയും അരക്കെട്ടില്‍ കൈ വെക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ആരാധകന്റെ അതിരുകടന്ന പെരുമാറ്റത്തില്‍ അസ്വസ്ഥയായ കാജല്‍ ഉടനെ തന്നെ ഇയാളെ തട്ടി മാറ്റുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. നിരവധി പേരാണ് കാജലിന് പിന്തുണയുമായി എത്തിയിരിക്കുകയാണ്. സംഭവത്തോട് കാജല്‍ ഔദ്യോഗികമായി ഇതുവരേയും പ്രതികരിച്ചിട്ടില്ല.