Connect with us

സുരേഷ് ഗോപിയുടെ ഇരുനൂറ്റി അന്‍പതാമത്തെ ചിത്രം! ഒറ്റക്കാമ്പന്‍ സെറ്റിലേക്ക് എത്തിയത് മാസ് ലുക്കിൽ

Malayalam

സുരേഷ് ഗോപിയുടെ ഇരുനൂറ്റി അന്‍പതാമത്തെ ചിത്രം! ഒറ്റക്കാമ്പന്‍ സെറ്റിലേക്ക് എത്തിയത് മാസ് ലുക്കിൽ

സുരേഷ് ഗോപിയുടെ ഇരുനൂറ്റി അന്‍പതാമത്തെ ചിത്രം! ഒറ്റക്കാമ്പന്‍ സെറ്റിലേക്ക് എത്തിയത് മാസ് ലുക്കിൽ

സുരേഷ് ഗോപി ആരാധകര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ചിത്രമാണ് ‘ഒറ്റക്കാമ്പന്‍’. സുരേഷ് ഗോപിയുടെ ഇരുനൂറ്റി അന്‍പതാമത്തെ ചിത്രം. സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമ, പൃഥ്വിരാജിന്റെ ‘കടുവ’യുമായുള്ള സാമ്യത്തിന്‍റെ പേരില്‍ വാര്‍ത്തകളിലും ഇടംപിടിച്ചു. കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. സിനിമാഭിനയം തുടരുന്നത് സംബന്ധിച്ചുണ്ടായ ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ ബിജെപി നേതൃത്വത്തിന്‍റെയും പ്രധാനമന്ത്രിയുടെയും അനുമതിയോടെയാണ് സുരേഷ് ഗോപി ഷൂട്ടിങ്ങിനെത്തിയത്. ജനുവരി 16 വരെയാണ് ആദ്യ ഷെഡ്യൂൾ. നൂറ് ദിവസം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് പദ്ധതിയിട്ടിരിക്കുന്നത്. മന്ത്രിയാകും മുന്‍പും മന്ത്രിയായ ശേഷവും മാസ് ആണ് സുരേഷ് ഗോപി. അത് വീണ്ടും പ്രേക്ഷകര്‍ ഏറ്റെടുക്കുമോ എന്നറിയാന്‍ അധികം കാത്തിരിക്കേണ്ടിവരില്ല. അതുകൊണ്ടുതന്നെ സിനിമാതാരമെന്ന നിലയില്‍ 2025നെ സുരേഷ് ഗോപി ആകാംക്ഷയോടെയാകും ഉറ്റുനോക്കുക. എന്നാൽ സെറ്റിലെത്തിയ നടൻ സുരേഷ്‌ഗോപിയുടെ മാറ്റമാണ് ആരാധകർ ശ്രദ്ധിച്ചത്.

സഭയിൽ പോലും ശ്രദ്ധനേടിയ സുരേഷ് ഗോപിയുടെ വെള്ളത്താടി ഇല്ല. ‘ഒറ്റക്കൊമ്പൻ’ എന്ന സിനിമയ്ക്ക് വേണ്ടി സുരേഷ് ഗോപി വളർത്തിത്തുടങ്ങിയ താടി ആ മുഖത്തു നിന്നും മാറി. ആദ്യം തന്നെ സെൻട്രൽ ജയിലിലെ രംഗങ്ങളിലാണ് സുരേഷ് ഗോപി അഭിനയിച്ചു തുടങ്ങിയത്. തിരുവനന്തപുരത്തും പരിസരങ്ങളിലുമായി, ജനുവരി മധ്യം വരെ നീണ്ടുനിൽക്കുന്നതാണ് ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂളെന്ന് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി പറഞ്ഞു. കേന്ദ്രമന്ത്രിയായതിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും ചിത്രം ഏറെ ശ്രദ്ധയാകർഷിക്കപ്പെടുന്നു. വലിയ പ്രോട്ടോക്കാൾ പാലിച്ചാണ് ചിത്രീകരണത്തിൽ സുരേഷ് ഗോപി പങ്കെടുക്കുന്നത് .

പ്രേക്ഷകർ ഏറെക്കാലമായി കാത്തിരുന്ന കടവാക്കുന്നേൽ കുറുവച്ചൻ അങ്ങനെ അഭ്രപാളികളിലേക്ക് കടന്നിരിക്കുന്നു. വലിയ മുതൽമുടക്കിൽ ബഹുഭാഷാ താരങ്ങൾ ഉൾപ്പടെ വ്യത്യസ്തമായ ലൊക്കേഷനുകളിലൂടെയാണ് ചിത്രത്തിൻ്റെ അവതരണം. ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റണി, ബിജു പപ്പൻ, മാർട്ടിൻ മുരുകൻ, ജിബിൻ ഗോപി, മേലനാ രാജ് എന്നിവർ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. ഇവർക്കു പുറമേ നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. രചന – ഷിബിൻ ഫ്രാൻസിസ്, ഗാനങ്ങൾ- വിനായക് ശശികുമാർ, സംഗീതം – ഹർഷവർദ്ധൻരാമേശ്വർ, ഛായാഗ്രഹണം – ഷാജികുമാർ, എഡിറ്റിംഗ് – വിവേക് ഹർഷൻ, കലാസംവിധാനം – ഗോകുൽ ദാസ്, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ- അനീഷ് തൊടുപുഴ, ക്രിയേറ്റീവ് ഡയറക്ടർ – സുധീർ മാഡിസൺ, കാസ്റ്റിംഗ് ഡയറക്ടർ – ബിനോയ് നമ്പാല.

Continue Reading
You may also like...

More in Malayalam

Trending