സുധി എസ് നായര്‍ക്ക് എന്റെ അമ്മയെ വേണം! എന്ത് പറയണമെന്ന് എനിക്കറിയില്ല… ഇവനെ നിങ്ങള്‍ തന്നെ എന്തെങ്കിലും ചെയ്യണം. ഞാന്‍ ഇല്ലേ- ഗോപി സുന്ദര്‍
മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. ദേശീയ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള ഗോപി സുന്ദര്‍ മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും സംഗീതം ഒരുക്കുന്നുണ്ട്. അതേസമയം തന്റെ വ്യക്തി ജീവിതത്തിന്റെ പേരില്‍ നിരന്തരം വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിടുന്ന വ്യക്തി കൂടിയാണ് ഗോപി സുന്ദര്‍. തന്റെ പ്രണയ ബന്ധങ്ങളുടെ പേരിലാണ് ഗോപി സുന്ദര്‍ നിരന്തരമായി ആക്രമിക്കപ്പെടുന്നത്. നേരത്തെ ഗായിക അഭയ ഹിരണ്‍മയിയുമായി പ്രണയത്തിലായിരുന്നു ഗോപി സുന്ദര്‍. ഇരുവരും ഏറെക്കാലം ലിവിംഗ് ടുഗദറിലായിരുന്നു. എന്നാല്‍ പിന്നീട് ഈ ബന്ധം തകര്‍ന്നു. ഇതിന് ശേഷമാണ് ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷുമായി അടുപ്പത്തിലാകുന്നത്. ആ ബന്ധവും അധികം വൈകാതെ അവസാനക്കുകയായിരുന്നു. തന്റെ പ്രണയങ്ങളുടേയും പ്രണയ തകര്‍ച്ചകളുടേയും പേരില്‍ നിരന്തരം അവഹേളിക്കപ്പെടുകയാണ് ഗോപി സുന്ദര്‍. സോഷ്യൽ മീഡിയയിൽ പെൺസുഹൃത്തുക്കളുമായി ഗോപി സുന്ദർ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് വിമർശനങ്ങൾ നേരിടാറുണ്ട്.
അതിന് മറുപടിയും അദ്ദേഹം നൽകാറുണ്ട്. ഇപ്പോഴിതാ തനിക്ക് ലഭിച്ച അതിരുവിട്ട കമന്റിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍. കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചു കൊണ്ടായിരുന്നു ഗോപി സുന്ദറിന്റെ പ്രതികരണം. കേട്ടാലറയ്ക്കുന്ന ഭാഷയിലുള്ള കമന്റാണ് താരം തുറന്നു കാണിച്ചിരിക്കുന്നത്. സുധി എസ് നായര്‍ക്കു എന്റെ അമ്മയെ വേണം എന്നാണ് പറയുന്നത്. എന്ത് പറയണമെന്ന് എനിക്കറിയില്ല. നിഷ്‌കളങ്കയായ എന്റെ അമ്മയെ അവന്‍ അപമാനിച്ചതില്‍ എനിക്ക് സങ്കടമുണ്ട്. പ്രിയപ്പെട്ട കൂട്ടുകാരേ, ഇവനെ നിങ്ങള്‍ തന്നെ എന്തെങ്കിലും ചെയ്യണം. ഞാന്‍ ഇല്ലേ. ദൈവം ഇവനെ അനുഗ്രഹിക്കട്ടെ” എന്നാണ് ഗോപി സുന്ദര്‍ പറയുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. താരത്തോട് പരാതിപ്പെടാനാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്. പരാതിപ്പെടണം ഇന്നത്തെ ദിവസങ്ങളില്‍ വളരെ കൂടുതല്‍ ആയി കാണുന്ന ഒരു പ്രവണത ആണിത് പ്രതികരിക്കാതെ വിട്ടു കളയരുത്. എല്ലാ അഭിപ്രായത്തോടും സഹിക്കുന്നതിന്റെ നെല്ലിപ്പടി വരെ പോയിട്ടും വളരെ മാന്യമായാണ് അങ്ങ് ഇത് വരെ പ്രതികരിച്ചിട്ടുള്ളത്. പക്ഷെ ഇത് അങ്ങനെ ഒഴിവാക്കി കളയരുത്’ എന്നായിരുന്നു ഒരു കമന്റ്. പക്ഷെ പൊലീസ് സ്വമേധയാ കേസ് എടുക്കട്ടെ അല്ലേ എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. ധാരാളം പേരാണ് താരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഇവന്റെ വീട്ടിലെ ഇവന്റെ അമ്മയുടേയും സഹോദരി മാരുടെയും അവസ്ഥ ഒന്നോര്‍ത്തെ. സ്വന്തം അമ്മയുടെ പ്രായം ഉള്ളവരെ കുറിച്ച് ഇങ്ങനെയൊക്കെ തോന്നണം എങ്കില്‍ അത് ചില്ലറ സൂക്കേടല്ല അവന്റെ, അമ്മയെ പറഞ്ഞത് തെറ്റായ്‌പ്പോയി. മനുഷ്യന്റെ ശരീരവും മൃഗത്തിന്റെ മനസ്സും, അയാളുടെ അമ്മയുടെ അവസ്ഥ ആണ് ഞാന്‍ ഓര്‍ക്കുന്നത്, സ്ര്വന്തം അമ്മയെ ഇങ്ങനെ പറയുന്നവനെ അടപടലം ഒന്ന് പൂട്ടണം ഗോപി ചേട്ടാ. ഒന്നും ഇല്ലെങ്കില്‍ ഒരു 15 ദിവസം. എറണാകുളം ജില്ലാ ഹോസ്പിറ്റലില്‍ ജോലി മേടിച് കൊടുക്കണം.. അവിടന്ന് പഠിക്കട്ടെ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.