Connect with us

സുധാപ്പൂ അതിവേ​ഗത്തിൽ സുഖം പ്രാപിക്കട്ടെ… ആരാധകരുടെ ചോദ്യങ്ങളോടൊന്നും പ്രതികരിക്കാതെ സൗഭാ​ഗ്യ

Malayalam

സുധാപ്പൂ അതിവേ​ഗത്തിൽ സുഖം പ്രാപിക്കട്ടെ… ആരാധകരുടെ ചോദ്യങ്ങളോടൊന്നും പ്രതികരിക്കാതെ സൗഭാ​ഗ്യ

സുധാപ്പൂ അതിവേ​ഗത്തിൽ സുഖം പ്രാപിക്കട്ടെ… ആരാധകരുടെ ചോദ്യങ്ങളോടൊന്നും പ്രതികരിക്കാതെ സൗഭാ​ഗ്യ

സോഷ്യൽമീഡിയയിൽ തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെക്കുന്ന താരമാണ് സൗഭാ​ഗ്യ വെങ്കിടേഷ്. സൗഭാഗ്യയുടെ മകൾ സുദർശനയും അമ്മയേയും അച്ഛനേയും അമ്മമ്മയേയും പോലെ ഒരു കൊച്ചുസെലിബ്രിറ്റിയാണ്. ദിവസങ്ങൾക്ക് മുൻപാണ് മകൾ സുദർശന കയ്യിൽ കനുലയുമായി നിൽക്കുന്ന ചിത്രം സോഷ്യൽമീഡിയയിൽ സൗഭാ​ഗ്യ പങ്കുവെച്ചത്. ആരാണ് ഈ മിസ് ഹാപ്പി ഫെയ്സ്..? ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ വളരെ സന്തോഷവതിയായിരിക്കുന്നു… എന്നാണ് മകളുടെ ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കിട്ട് സൗഭാ​ഗ്യ കുറിച്ചത്.

സൗഭാ​ഗ്യയുടെ ഭർത്താവ് അർജുനാണ് ചിത്രം പകർത്തിയത്. സുദർശനയുടെ ചിത്രം വൈറലായതോടെ മകൾക്ക് എന്തുപറ്റിയെന്ന് അന്വേഷിച്ച് നിരവധി പേരാണ് കമന്റുകൾ കുറിക്കുന്നത്. സുധാപ്പൂവിന് എന്തുപറ്റി..? എന്നാണ് ഏറെയും കമന്റുകൾ.എന്നാൽ ആരാധകരുടെ ചോദ്യങ്ങളോടൊന്നും സൗഭാ​ഗ്യ പ്രതികരിച്ചിട്ടില്ല. മകൾ അതിവേ​ഗത്തിൽ സുഖം പ്രാപിക്കാൻ തങ്ങൾ പ്രാർത്ഥിക്കുമെന്നും നിരവധി പേർ സൗഭാ​ഗ്യയെ ആശ്വസിപ്പിച്ച് കുറിച്ചിട്ടുണ്ട്.

Continue Reading
You may also like...

More in Malayalam

Trending