Connect with us

സിബിനെ ഡ്രഗ് കൊടുത്ത് ഭ്രാന്തനാക്കി. ബിഗ്‌ബോസിന്റെ തലപ്പത്ത് സ്ത്രീലമ്പടന്മാർ! ഞെട്ടിപ്പിക്കുന്ന തുറന്നു പറച്ചിലുമായി അഖിൽ മാരാർ

Malayalam

സിബിനെ ഡ്രഗ് കൊടുത്ത് ഭ്രാന്തനാക്കി. ബിഗ്‌ബോസിന്റെ തലപ്പത്ത് സ്ത്രീലമ്പടന്മാർ! ഞെട്ടിപ്പിക്കുന്ന തുറന്നു പറച്ചിലുമായി അഖിൽ മാരാർ

സിബിനെ ഡ്രഗ് കൊടുത്ത് ഭ്രാന്തനാക്കി. ബിഗ്‌ബോസിന്റെ തലപ്പത്ത് സ്ത്രീലമ്പടന്മാർ! ഞെട്ടിപ്പിക്കുന്ന തുറന്നു പറച്ചിലുമായി അഖിൽ മാരാർ

മലയാളം ബിഗ്‌ബോസ് സീസൺ 5 ലെ വിജയി ആയിരുന്നു അഖിൽ മാരാർ. ഇപ്പോഴിതാ ബിഗ്‌ബോസിനെ കുറിച്ച് വളരെ രോഷാകുലനായി പൊട്ടിത്തെറിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അഖിൽ മാരാർ. ബിഗ്‌ബോസ് ഷോയോട് നീതിപുലർത്താത്ത ചില ഏഷ്യാനെറ്റിന്റെ തലപ്പത്തിരിക്കുന്ന ചിലരുടെ നെറികേട് വ്യക്തമായി അറിയാവുന്ന ആളാണ് ഞാൻ. ഏഷ്യാനെറ്റിന് വേണ്ടി നമുക്ക് ഒരു കോൺട്രാക്ട് ഉണ്ട് അതിനോട് നീതി പുലർത്താൻ വേണ്ടി മാത്രം ഞാനൊന്നും പറഞ്ഞിരുന്നില്ല. പക്ഷെ ഇപ്പോഴാണ് ഈ ബിഗ്‌ബോസ് സീസണിലെ സിബിൻ എന്ന ചെറുപ്പക്കാരനെ പുറത്തക്കിയത് ഞാൻ അറിയുന്നത്. മാത്രമല്ല,ഡിപ്രഷന് വേണ്ടി കഴിക്കുന്ന ഒരു ഡ്രഗ് അത് ഇത്രയും നാൾ കഴിക്കാത്ത ഒരു ചെറുപ്പക്കാരനെ അത് കൊടുത്തു ഭ്രാന്തനാക്കി മാറ്റുക എന്ന ഉദോഷത്തോടെ അവനെ പുറത്തക്കണം എന്ന് അതിനുള്ളിലെ ചിലർ പറഞ്ഞു. പിന്നാലെ ഫസ്റ്റ് സീസൺ മുതൽ സീസൺ 5 വരെ ഉണ്ടായിരുന്ന ഡയറക്ടർ അർജുൻ ഷോയിൽ നിന്നും ഇറങ്ങിപ്പോയി. റോബിൻ അന്ന് ഇതൊക്കെ വിളിച്ച് പറഞ്ഞപ്പോൾ റോബിൻ ആളുകൾ പുച്ഛിച്ച് തള്ളി. പക്ഷെ ഞാൻ തെളിവുകൾ നിരത്തിയാണ് പറയുന്നത്. നാളെ ഇവരൊക്കെ എന്നെ കൊന്നുകളഞ്ഞാലും എനിക്ക് പ്രശ്നമില്ല. ഞാൻ ഇത്രയും പറയാൻ കാരണം. സിബിൻ എന്ന മത്സരാർത്ഥിയോട് കാണിച്ചത് നെറികേടാണ്.

എനിക്ക് കിട്ടിയതിൽ മുന്നിലിരട്ടി ശമ്പളം കൊടുത്തു കേറിയ മല്സരാര്ഥികള് കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്നു. ആരാണ് ഈ ശമ്പളം അവർക്ക് കൊടുത്തത്. അതിന്റെ ഒരു വിഹിതം വാങ്ങി . മത്സരാർത്ഥികളെ അല്ലെങ്കിൽ സ്ത്രീകളെ സ്വന്തം ആവിശ്യത്തിന് ഉപയോഗിച്ച് കൊണ്ട് ഇത്രയും നാറിയ പരിപാടികൾ കാണിക്കുന്നവന്മാരെ പുറത്തുകൊണ്ടു വരണം. 50 ദിവസം കൊണ്ട് ഈ പുഴുത്ത ഷോ മോഹൻലാലിനെ പോലും പറ്റിച്ച് ഇതെന്തിനോ മഹത്തരമാണെന്ന് കാണിച്ച് 50 ദിവസത്തെ ആഘോഷം മാക്കി വീഡിയോ ഇട്ടിരിക്കുകയാണ്. ആരുടേയും അടിയിൽ ഒളിക്യാമറ കൊണ്ടുവെച്ച് പകർത്തിയെടുക്കുന്ന വീഡിയോകൾക്ക് വലിയ പ്രധാനയം ഉണ്ടാകും. അത്തരം പ്രാധാന്യങ്ങൾക്കല്ല ബിഗ്‌ബോസ് പോലുള്ള ഒരു ഷോയിൽ കാണിക്കേണ്ടത്. സമൂഹത്തിന്റെ ഒരു പ്രതിഫലനമാണ് ഈ ഷോ. അതിവന്മാരുടെ നാറിയ കളികൾ കാണിക്കാനുളളതല്ല. പൈസ വാങ്ങി പെണ്ണുങ്ങളെ മോശമായി ഉപയോഗിച്ച് ഇങ്ങനെയുള്ള കളികളാകരുത് . പ്രേക്ഷകരുടെ ഇഷ്ടത്തിനെന്ന പറഞ്ഞിട്ട് ഇങ്ങനെ കോമാളിയാക്കുന്നോ…എന്നിങ്ങനെ പോകുന്നു പൊട്ടിത്തെറി. ഒന്നാം സീസണിലെ വിജയി സാബുമോനേയും പേർളിമാണിയെയും പരാമർശിക്കുന്നുണ്ട്. സംഭവം എന്തായാലും വൈറലായി മാറുകയാണ്.

ബിഗ് ബോസിലേക്ക് വൈല്‍ഡ് കാര്‍ഡായി വന്നിട്ട് വളരെ വേഗം പുറത്തായ താരമാണ് ഡിജെ സിബിന്‍. മാനസികമായി തകര്‍ന്നതാണ് താന്‍ പുറത്തേക്ക് പോകാന്‍ കാരണമെന്നായിരുന്നു സിബിൻ പറഞ്ഞത് . എന്നാൽ മത്സരത്തിലേക്ക് തിരികെ വരാന്‍ സമ്മതമാണെന്ന് അറിയിച്ചതിന് ശേഷവും തന്നെ പുറത്താക്കുകയായിരുന്നു എന്നും സിബിൻ പറഞ്ഞിരുന്നു. മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. അവിടെ നിന്നും ഇതുപോലെ ഇറങ്ങി പോരണ്ടെന്ന് തന്നെ കരുതി. ഇതൊരു പാഠശാലയാണ്. ഇനിയൊരു അവസരം കിട്ടില്ല. ഇതിലൂടെ എന്ത് വന്നാലും എത്ര സൈബര്‍ ബുള്ളിയിംഗ് ഉണ്ടായാലും അതിനെ നേരിടാന്‍ തയ്യാറാണെന്ന് ഞാനെന്റെ മനസിനോട് പറഞ്ഞ് പഠിപ്പിച്ചു. അകത്ത് കയറാന്‍ നൂറ് ശതമാനം ഉറപ്പിച്ചു. എന്റെ വീട്ടുകാരെയോ പ്രൈമറിയായിട്ടുള്ള ആരെയും ഒരു വിവരവും അറിയിച്ചില്ല. ഞാന്‍ പുറത്താണെന്ന് മാത്രമേ അറിയുകയുള്ളു. അങ്ങനെ രണ്ട് ദിവസമായി. ഇതിനിടയില്‍ ചില കാര്യങ്ങള്‍ നടന്നെങ്കിലും അതൊരിക്കലും പുറത്ത് പറയാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശമുണ്ട്. ആവശ്യമെങ്കില്‍ മാത്രം പറയാം. പക്ഷേ ഏത് രീതിയിലാണ് പ്രശ്‌നമാവുന്നതെന്ന് അറിയില്ല. ആ മുറിയിലെത്തി 5 മണിക്കൂറ് മുതല്‍ എണ്‍പത് മണിക്കൂറ് വരെയുള്ള സമയത്തിനുള്ളില്‍ എന്ത് നടന്നു എന്ന് പിന്നീട് പറയാം.ഈ സമയത്തിനിടയില്‍ ഒരിക്കല്‍ കൂടി ഡോക്ടറെ കണ്ടു. ശേഷം എന്നോട് പറയുന്നത് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഈ ഷോ യില്‍ ഇനി തുടരേണ്ടെന്നാണ്. എനിക്ക് പോകാമെന്നും പറഞ്ഞു. ഞാനും ഡോക്ടറും വളരെ കൂളായിട്ടാണ് സംസാരിച്ചത്. ബിഗ് ബോസിനകത്ത് തിരികെ ചെന്നിട്ട് അടുത്ത പരിപാടികള്‍ എന്താണെന്ന് വരെ ഞാന്‍ പറഞ്ഞിരുന്നു. പിന്നാലെ ബിഗ് ബോസ് അധികൃതര്‍ വിളിച്ചിട്ട് പറഞ്ഞപ്പോഴും ഞാന്‍ ഓക്കെയാണെന്നും എന്റെ പ്ലാനുകളും പറഞ്ഞു. എന്നാല്‍ ഡോക്ടറുടെ നിര്‍ദ്ദേശമാണെന്നും സിബിന് ഈ ഷോ യില്‍ തുടരാന്‍ പറ്റില്ലെന്നുമാണ് പറഞ്ഞത്. അങ്ങനെയാണ് താന്‍ പുറത്തേക്ക് വന്നതെന്നാണ് താരം പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending