Connect with us

സിനിമ പാഷനാണ് അഭിനയിക്കാനായില്ലെങ്കില്‍ ചത്തു പോകും! മന്ത്രിസ്ഥാനം പോയാൽ രക്ഷപ്പെട്ടു- കേന്ദ്രമന്ത്രി സുരേഷ് ഗോപി

Malayalam

സിനിമ പാഷനാണ് അഭിനയിക്കാനായില്ലെങ്കില്‍ ചത്തു പോകും! മന്ത്രിസ്ഥാനം പോയാൽ രക്ഷപ്പെട്ടു- കേന്ദ്രമന്ത്രി സുരേഷ് ഗോപി

സിനിമ പാഷനാണ് അഭിനയിക്കാനായില്ലെങ്കില്‍ ചത്തു പോകും! മന്ത്രിസ്ഥാനം പോയാൽ രക്ഷപ്പെട്ടു- കേന്ദ്രമന്ത്രി സുരേഷ് ഗോപി

സുരേഷ് ഗോപി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. സിനിമ പാഷനാണെന്നും അഭിനയിക്കാനായില്ലെങ്കില്‍ ചത്തു പോകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് സുരേഷ് ഗോപിയെ ആദരിക്കാനായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ അഭിനയത്തിന്റെ പേരിൽ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയാൽ രക്ഷപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. സിനിമ ഞാൻ ചെയ്യും. അതിന് ഞാൻ അനുവാദം ചോദിച്ചിട്ടുണ്ട്. പക്ഷേ ബിജെപി നേതൃത്വം തന്നിട്ടില്ലെന്നും അദ്ദേഹം ഒരു ചടങ്ങിൽ വ്യക്തമാക്കി. സെപ്റ്റംബര്‍ ആറിന് ഒറ്റക്കൊമ്പൻ തുടങ്ങുകയാണ്. സിനിമകള്‍ കുറേയുണ്ട് എന്ന് ഞാൻ പറഞ്ഞപ്പോള്‍ അമിത് ഷാ പേപ്പര്‍ മാറ്റിവെച്ചതാണ്.

മന്ത്രി സ്ഥാനത്തെ ബാധിക്കാത്ത രീതിയില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ അതിനുള്ള സൗകര്യം ഉണ്ടാകണം എന്നാണ് ആഗ്രഹം. ചരിത്രം എഴുതിയ തൃശൂര്‍ക്കാര്‍ക്ക് താൻ എന്തായാലും നന്ദി അര്‍പ്പിക്കണം എന്ന് നേതാക്കള്‍ പറഞ്ഞതുകൊണ്ട് വഴങ്ങിയതാണ്. സിനിമ ഇല്ലാതെ പറ്റില്ല. അത് എന്റെ പാഷണാണ്. അതില്ലെങ്കില്‍ ശരിക്കും ചത്തു പോകുമെന്നും സുരേഷ് ഗോപി പറയുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചും വേദിയില്‍ പരോക്ഷമായി സൂചിപ്പിച്ചു സുരേഷ് ഗോപി. സിനിമയില്‍ മാത്രം അല്ല. എല്ലാ മേഖലയിലും അത്തരം കാര്യങ്ങള്‍ ഉണ്ട്. എല്ലാ സമ്പ്രദായത്തിനും ശുദ്ധി വേണം. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി അത് കോട്ടം വരുത്തരുത് എന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി.

കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രം ആണ് ‘ഒറ്റക്കൊമ്പൻ’. സെപ്റ്റംബർ ഒന്നിന് തുടങ്ങുന്ന ചിത്രത്തിൽ, സുരേഷ് ഗോപി ആറാം തിയതിയോടു കൂടി ചേരും എന്നാണ് വിവരം. മാത്യൂസ് തോമസ് സംവിധാനം നിർവഹിക്കുന്ന സിനിമയാണിത്. 2020ൽ പ്രഖ്യാപിച്ച ചിത്രം അനിശ്ചിതകാലത്തേക്ക് മുടങ്ങുകയായിരുന്നു. പൃഥ്വിരാജ് നായകനായ ‘കടുവ’ എന്ന സിനിമയുമായി ഒറ്റക്കൊമ്പനു സമാനതകൾ ഉണ്ടാകുന്നു എന്നതായിരുന്നു പ്രധാന ആരോപണം. പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ചരിത്രം പറയുന്ന ചിത്രം ഉൾപ്പെടെ നാല് സിനിമകളിലാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രിയായ ശേഷം അഭിനയിക്കുക. കോട്ടയം പാലായിൽ നിന്നുള്ള ഒരാളുടെ ജീവിതകഥയിൽ നിന്നും അടർത്തിയെടുത്ത ഏടാണ് സുരേഷ് ഗോപി ചിത്രം പറയുക എന്നാണ് വിവരം.

More in Malayalam

Trending