Connect with us

സിനിമ കണ്ട് യുവജനത വഴിതെറ്റുമെന്ന് കരുതുന്നില്ല.. സിനിമയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ മദ്യപിക്കുന്നത് ചിത്രീകരിക്കുന്നതില്‍ തെറ്റൊന്നുമില്ല- അനാര്‍ക്കലി

Uncategorized

മന്ദാകിനി’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിൽ അനാര്‍ക്കലി പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രധാന്യം ലഭിക്കുന്നില്ല എന്ന അഭിപ്രായമില്ല എന്നാണ് അനാര്‍ക്കലി പറയുന്നത്. മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രധാന്യം കിട്ടുന്നില്ലെന്ന അഭിപ്രായമില്ല. കഥയ്ക്ക് അനുസരിച്ചാണ് കഥാപാത്രങ്ങള്‍ ഉണ്ടാകുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സിലും ആവേശത്തിലും സ്ത്രീകഥാപാത്രങ്ങള്‍ അധികമില്ലെന്ന് കരുതി മറ്റു സിനിമകളില്‍ അങ്ങനെയല്ല. ഇവ രണ്ടും പോലെ തന്നെ ഹിറ്റായ ചിത്രമായ പ്രേമലുവില്‍ ഒരുപാട് പ്രധാനപ്പെട്ട സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു. മന്ദാകിനിയിലും സ്ത്രീകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ വിമര്‍ശിക്കേണ്ട കാര്യമില്ല എന്നാണ് അനാര്‍ക്കലി പറയുന്നത്.

സിനിമ കണ്ട് യുവജനത വഴിതെറ്റുമെന്ന് കരുതുന്നില്ല. സിനിമയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ മദ്യപിക്കുന്നത് ചിത്രീകരിക്കുന്നതില്‍ തെറ്റൊന്നുമില്ല. പൊതുസമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ തന്നെയാണ് സിനിമയിലും ഉള്ളത്. കഥയെ കഥയായി കണ്ടാല്‍ മതി എന്നും അനാര്‍ക്കലി വ്യക്തമാക്കി. അതേസമയം, മെയ് 24ന് ആണ് ചിത്രം റിലീസ് ചെയ്തത്. അനാര്‍ക്കലിക്കൊപ്പം അല്‍ത്താഫ് ആണ് പ്രധാന കഥാപാത്രമായി എത്തിയത്. ഗണപതി എസ് പൊതുവാള്‍, അശ്വതി ശ്രീകാന്ത്, പ്രിയ വാര്യര്‍, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകന്‍ ലാല്‍ജോസ്, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്.

Continue Reading
You may also like...

More in Uncategorized

Trending