Connect with us

സിനിമയുടെ ചിത്രീകരണത്തിനായി പുനരുപയോ​ഗം സാധ്യമായ യഥാര്‍ഥ വീട് നിര്‍മ്മിച്ച് അതിന്‍റെ ഉടമസ്ഥര്‍ക്ക് കൈമാറി മലയാള ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍

Uncategorized

സിനിമയുടെ ചിത്രീകരണത്തിനായി പുനരുപയോ​ഗം സാധ്യമായ യഥാര്‍ഥ വീട് നിര്‍മ്മിച്ച് അതിന്‍റെ ഉടമസ്ഥര്‍ക്ക് കൈമാറി മലയാള ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍

സിനിമയുടെ ചിത്രീകരണത്തിനായി പുനരുപയോ​ഗം സാധ്യമായ യഥാര്‍ഥ വീട് നിര്‍മ്മിച്ച് അതിന്‍റെ ഉടമസ്ഥര്‍ക്ക് കൈമാറി മലയാള ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍

ചലച്ചിത്ര മേഖലയില്‍ നിന്നും പലരും അർഹയാവർക്ക് സഹായം നൽകുന്ന പലവാർത്തകളും നമ്മൾ കാണുന്നുണ്ട്. ഇപ്പോഴിതാ അതുപോലെ വളരെ വിത്യസ്തമായ ഒരു സംഭവമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. സിനിമകളുടെ ചിത്രീകരണാര്‍ഥം വീടുകളുടെയും മറ്റ് കെട്ടിടങ്ങളുടെയുമൊക്കെ സെറ്റുകള്‍ നിര്‍മ്മിക്കാറുണ്ട്. തിരക്കഥ ആവശ്യപ്പെടുന്ന തരത്തില്‍ ഷൂട്ടിംഗിന് അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലാണ് പലപ്പോഴും സെറ്റുകള്‍ നിര്‍മ്മിക്കുന്നത്. ബിഗ് ബജറ്റ് ചിത്രങ്ങളെ സംബന്ധിച്ച് ചെലവിന്‍റെ ഒരു വലിയ ശതമാനം സെറ്റ് വര്‍ക്കുകള്‍ക്ക് ആയിരിക്കും.

എന്നാല്‍ കലാസംവിധായകര്‍ താല്‍ക്കാലികമായി പണിയുന്ന ഈ സെറ്റുകള്‍ ചിത്രീകരണശേഷം പൊളിച്ചുനീക്കുകയാണ് ചെയ്യുന്നത്. പുനരുപയോ​ഗം സാധ്യമല്ലാത്ത തരത്തിലാവും കുറഞ്ഞ മുതല്‍മുടക്കില്‍ അവയുടെ നിര്‍മ്മാണവും. ഇപ്പോഴിതാ അതില്‍ വ്യത്യസ്തതയുമായി എത്തിയിരിക്കുകയാണ് ഒരു മലയാള ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍. അര്‍ജുന്‍ അശോകനെ നായകനാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന അന്‍പോട് കണ്‍മണി എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളാണ് സിനിമയുടെ ചിത്രീകരണത്തിനായി പുനരുപയോ​ഗം സാധ്യമായ യഥാര്‍ഥ വീട് നിര്‍മ്മിച്ച് അതിന്‍റെ ഉടമസ്ഥര്‍ക്ക് തന്നെ കൈമാറിയിരിക്കുന്നത്.

തലശ്ശേരിയിലായിരുന്നു ഈ സിനിമയുടെ ചിത്രീകരണം. പിന്നോക്കാവസ്ഥയിലുള്ള ഒരു കുടുംബം താമസിച്ചിരുന്ന ഇടത്താണ് അവരുടെ സമ്മതപ്രകാരം അണിയറക്കാര്‍ പുതിയ വീട് നിര്‍മ്മിച്ചത്. ചിത്രീകരണശേഷം അത് കുടുംബത്തിന് നല്‍കുകയും ചെയ്തു. സുരേഷ് ​ഗോപിയാണ് വീടിന്‍റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചത്. ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. “തുടക്കത്തിൽ വീടിന്‍റെ സെറ്റ് ഇടാന്‍ തീരുമാനിച്ചിരുന്നെങ്കിലും ചിത്രീകരണത്തിന് ശേഷം ആ വീട് ഉപയോഗശൂന്യമായി മാറുമെന്നതിനാലാണ് വാസയോഗ്യമായ പുതിയൊരു വീട് നിർമിക്കാനുള്ള തീരുമാനത്തിൽ ഞങ്ങൾ എത്തിച്ചേർന്നത്. പിന്നോക്കവസ്ഥയിലുള്ള ഒരു കുടുംബത്തിന്റെ സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ക്രിയേറ്റീവ് ഫിഷിന് സാധിച്ചുവെന്നും നിര്‍മ്മാതാവ് പറയുന്നു.

അർജുൻ അശോകൻ നായകനാവുന്ന ചിത്രത്തില്‍ അനഘ നാരായണൻ, ജോണി ആന്റണി, അൽത്താഫ്, ഉണ്ണിരാജ, നവാസ് വള്ളിക്കുന്ന്, മാല പാർവതി, സംവിധായകൻ മൃദുൽ നായർ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സരിൻ രവീന്ദ്രൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സംഗീതം സാമുവൽ എബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സനൂപ് ദിനേശ്, എഡിറ്റർ സുനിൽ എസ് പിള്ള, പ്രൊഡക്ഷൻ കൺട്രോളർ ജിതേഷ് അഞ്ചുമന, മേക്കപ്പ് നരസിംഹ സ്വാമി, ആർട്ട്‌ ഡയറക്ടർ ബാബു പിള്ള, കോസ്റ്റൂം ഡിസൈനർ ലിജി പ്രേമൻ, കഥ അനീഷ് കൊടുവള്ളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രദീപ് പ്രഭാകർ, പ്രൊഡക്ഷൻ മാനേജേഴ്സ് ജോബി ജോൺ, കല്ലാർ അനിൽ, അസോസിയേറ്റ് ഡയറക്ടർ പ്രിജിൻ ജസി, ശ്രീകുമാർ സേതു, അസിസ്റ്റന്റ് ഡയറക്ടർസ് ഷിഖിൽ ഗൗരി, സഞ്ജന ജെ രാമൻ, ഗോപികൃഷ്ണൻ, ശരത് വി ടി, സ്റ്റിൽസ് ബിജിത്ത് ധർമ്മടം, പി ആർ ഒ- എ എസ് ദിനേശ്.

More in Uncategorized

Trending

Recent

To Top