Connect with us

സിനിമയിലേക്ക് വരുന്നത് ഉൾക്കൊള്ളാൻ അമ്മയ്ക്ക് ആദ്യം ബുദ്ധിമുട്ടായിരുന്നു.. പിന്നീട് മനസ് മാറിയത് ഇങ്ങനെ- കാവ്യമാധവൻ

Actress

സിനിമയിലേക്ക് വരുന്നത് ഉൾക്കൊള്ളാൻ അമ്മയ്ക്ക് ആദ്യം ബുദ്ധിമുട്ടായിരുന്നു.. പിന്നീട് മനസ് മാറിയത് ഇങ്ങനെ- കാവ്യമാധവൻ

സിനിമയിലേക്ക് വരുന്നത് ഉൾക്കൊള്ളാൻ അമ്മയ്ക്ക് ആദ്യം ബുദ്ധിമുട്ടായിരുന്നു.. പിന്നീട് മനസ് മാറിയത് ഇങ്ങനെ- കാവ്യമാധവൻ

മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിയായിരുന്നു കാവ്യ മാധവന്‍. അന്നും ഇന്നും കാവ്യയ്ക്ക് വലിയ ജനപ്രീതിയാണ് ലഭിച്ചിട്ടുള്ളതും. ഇടയ്ക്ക് നടി പല ഗോസിപ്പുകളിലും നിറഞ്ഞ് നിന്നിട്ടുണ്ടെങ്കിലും അതൊന്നും സത്യമല്ലെന്ന് പിന്നീട് തെളിഞ്ഞു. ദിലീപ് മഞ്ജുവാര്യരുമായിട്ടുള്ള വിവാഹമോചനത്തിന് പിന്നാലെ കാവ്യയും ദിലീപും വിവാഹിതരായി. ഇതോടെ മുന്‍പ് പ്രചരിച്ചിരുന്ന ഗോസിപ്പുകളൊക്കെ ശരിയായിരുന്നു എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചു.

അന്ന് മുതല്‍ കാവ്യയ്ക്കും ദിലീപിനുമെതിരെ ഗുരുരമായ അധിക്ഷേപങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വന്ന് കൊണ്ടിരിക്കുന്നത്. വിമര്‍ശനങ്ങളെയും വിവാദങ്ങളെയുമൊക്കെ മറികടന്ന് സന്തുഷ്ടമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് കാവ്യയും ദിലീപുമിപ്പോള്‍. അടുത്തിടെയാണ് സോഷ്യൽ മീഡിയയിലേക്ക് കാവ്യ കടന്ന് വന്നത്. കുടുംബ ജീവിതത്തിനാണ് കാവ്യ ഇന്ന് പ്രാധാന്യം നൽകുന്നത്. എങ്കിലും പ്രിയ നടി തിരിച്ച് വരണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. ബാലതാരമായാണ് കാവ്യ സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നത്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെ നായികയുമായി. പിന്നീടങ്ങോട്ട് കാവ്യയുടെ ജൈത്ര യാത്രയായിരുന്നു. നീലേശ്വരത്ത് ജനിച്ച് വളർന്ന നാട്ടിൻപുറത്തുകാരിയായ കാവ്യ സിനിമാ രം​ഗത്തേക്ക് കടന്ന് വരണമെന്ന് സ്വപ്നം കണ്ടിരുന്നില്ല. ഇതേക്കുറിച്ച് ഒരിക്കൽ നടി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

താൻ സിനിമാ രം​ഗത്തേക്ക് വരാൻ കാരണം അച്ഛനാണെന്ന് അന്ന് കാവ്യ മാധവൻ വ്യക്തമാക്കി. ബാലതാരമായി വന്ന ശേഷം നായികയായി അഭിനയിപ്പിക്കണം എന്ന് അച്ഛന്റെ മാത്രം ആ​ഗ്രഹമായിരുന്നു. അമ്മയോ സഹോദരനോ മറ്റ് ബന്ധുക്കളോ ഒന്നുമത് ആ​ഗ്രഹിച്ചിട്ടില്ല. കാരണം അവരെ സംബന്ധിച്ചിടത്തോളം പെൺകുട്ടിയെ ഡി​ഗ്രി വരെ പഠിപ്പിച്ച് കല്യാണം കഴിപ്പിച്ച് അയക്കുക. ഇത് മാത്രമായിരുന്നു അവരുടെ ഏറ്റവും വലിയ ആ​ഗ്രഹം. എന്റെ അമ്മ പതിനേഴ് വയസിൽ കല്യാണം കഴിച്ച ആളാണ്. എന്നെ പതിനെട്ട് വയസാകുമ്പോഴേക്കും കല്യാണം കഴിക്കിപ്പിക്കണം എന്നായിരുന്നു. സിനിമയിലേക്ക് വരുന്നത് ഉൾക്കൊള്ളാൻ അമ്മയ്ക്ക് ആദ്യം ബുദ്ധിമുട്ടായിരുന്നു. പിന്നീട് ബാലതാരമായി അഭിനയിക്കുമ്പോൾ തന്നെ നായികയായി വിടാൻ താൽപര്യമില്ല ബാലതാരമായേ അഭിനയിപ്പിക്കൂ എന്ന് പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത്, നിങ്ങൾക്ക് എന്തെങ്കിലും മോശം അനുഭവം സിനിമയിൽ നിന്ന് ഉണ്ടായിട്ടുണ്ടോ എന്ന് ആൾക്കാർ അമ്മയോട് ചോദിക്കും. ഇല്ലെന്ന് അമ്മ പറയും. സിനിമയിൽ അഭിനയിച്ചാൽ കല്യാണം കഴിയാനൊക്കെ ബുദ്ധിമുട്ടാവില്ലേ എന്നൊക്കെയാണ് അമ്മ പറഞ്ഞത്. നിങ്ങൾ എവിടെ പോയാലും നിങ്ങൾ ഒരാളോട് എങ്ങനെ പെരുമാറുന്നോ അത് പോലെ മാത്രമേ തിരിച്ച് നിങ്ങളുടെയടുത്ത് പെരുമാറൂ. സിനിമ മോശമാണെന്ന് പറഞ്ഞ് നിങ്ങളുടെ കുട്ടിയെ അഭിനയിപ്പിക്കാതിരിക്കരുതെന്ന് പറഞ്ഞപ്പോൾ അമ്മയ്ക്ക് ശരിയാണല്ലോ എന്ന് തോന്നി.

ഭാവിയിലേക്കുള്ള നായികയാണെന്ന് ലോഹിയങ്കിൾ എപ്പോഴും പറയുമായിരുന്നെന്നും കാവ്യ ഓർത്തു. ദൈവ നിയോ​ഗം പോലെയാണ് എല്ലാം സംഭവിച്ചത്. അവസാനം അമ്മയു‌ടെ മനസ് മാറി. 9ാം ക്ലാസിൽ പഠിക്കുമ്പോഴേ താൻ നായികയായി തുടക്കം കുറിച്ചെന്നും കാവ്യ മാധവൻ അന്ന് ചൂണ്ടിക്കാട്ടി. മനോരമ ഓൺലെെനിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. വർഷങ്ങൾക്കിപ്പുറം ആ വീഡിയോ വൈറലായി മാറുകയാണ്.

Continue Reading
You may also like...

More in Actress

Trending