Connect with us

സിനിമയിലെ ക്രിമിനലുകളെ പുറത്ത് കൊണ്ട് വരും! മലയാള സിനിമയിൽ ഇനി സംഭവിക്കാൻ പോകുന്നതെന്ത്?

Malayalam

സിനിമയിലെ ക്രിമിനലുകളെ പുറത്ത് കൊണ്ട് വരും! മലയാള സിനിമയിൽ ഇനി സംഭവിക്കാൻ പോകുന്നതെന്ത്?

സിനിമയിലെ ക്രിമിനലുകളെ പുറത്ത് കൊണ്ട് വരും! മലയാള സിനിമയിൽ ഇനി സംഭവിക്കാൻ പോകുന്നതെന്ത്?

മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് അടക്കം ലൈംഗിക ചൂഷണങ്ങളുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ അടങ്ങിയ ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടത്. നാലുവർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് റിപ്പോർട്ട് വെളിച്ചം കണ്ടത്. എന്നാൽ ഇനി ഇതുസംബന്ധിച്ച നിയമയുദ്ധങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കടന്നേക്കാമെന്നാണ് നിയമവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. മൂന്നു സാധ്യതകളാണ് നിലനിൽക്കുന്നത്. ഇപ്പോൾ പുറത്തു വന്ന റിപ്പോർട്ടിന് കാരണമായ മൊഴികൾ പുറത്തു വിടണമെന്ന ആവശ്യവുമായി ആരെങ്കിലും കോടതിയെ സമീപിക്കാനുള്ള സാധ്യതയാണ് ഒന്ന്. റിപ്പോർട്ടിൽ പല കുറ്റകൃത്യങ്ങളെക്കുറിച്ചും സൂചനകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അതൊരു അന്വേഷണം ആവശ്യപ്പെടാനുള്ള സാധ്യതയാണ് മറ്റൊന്ന്.

മൊഴി നൽകിയവരിൽ ആരെങ്കിലും സ്വമേധയാ മുന്നോട്ടുവന്ന് അക്കാര്യങ്ങൾ വെളിപ്പെടുത്തുകയോ പുറത്തുവിടാൻ നിയമവഴികൾ തേടുകയോ ചെയ്യുന്നതാണ് മൂന്നാമത്തേത്. ഇതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് നിയമ മേഖലയുമായി ബന്ധപ്പെട്ടവരും സിനിമാവൃത്തങ്ങളും നൽകുന്ന സൂചന. ഇതിൽ ഏതു സംഭവിച്ചാലും അത് വലിയ നിയമപോരാട്ടങ്ങൾക്കും വിവാദങ്ങൾക്കും ഇടയാക്കും എന്നതിൽ സംശയമില്ല. ഇതൊന്നും സംഭവിച്ചില്ലെങ്കില്‍ പോലും റിപ്പോർട്ടിലെ ശുപാർ‍ശകളിന്മേൽ ഇനി സർക്കാർ എന്തൊക്കെ നടപടികൾ സ്വീകരിക്കും എന്നതും പ്രധാനമായിരിക്കും. സ്ത്രീകൾക്ക് നേരെ നടന്ന ലൈംഗികാതിക്രമങ്ങൾ അടക്കം കേട്ട് ഞെട്ടിപ്പോയെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് തന്നെ പറയുന്നുണ്ട്.

ഈ സാഹചര്യത്തിൽ കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും അതിനാൽ ആ മൊഴികൾ പുറത്തുവിടണമെന്ന ആവശ്യമുയർത്തി കോടതിയിൽ ഹർജി എത്താൻ‍ സാധ്യതകളേറെയാണ്. സ്വകാര്യത സംബന്ധിച്ച നിയമപ്രശ്നങ്ങൾ ഉള്ളതിനാൽ ഈ മൊഴികൾ പുറത്തുവിടുന്നതിന് കോടതികൾ പച്ചക്കൊടി കാണിക്കാൻ സാധ്യത കുറവാണെങ്കിലും അത് നിയമയുദ്ധങ്ങൾക്ക് ശേഷമായിരിക്കും തീരുമാനിക്കപ്പെടുക. ഇതിനിടയിൽ പല വിവരങ്ങളും പുറത്തുവരാനും സാധ്യതയുണ്ട്. മറ്റൊന്നാണ് ഇപ്പോൾ പുറത്തു വന്ന റിപ്പോർട്ടിൽ ഏതെങ്കിലും കുറ്റകൃത്യം നടന്നതായി ബോധ്യപ്പെടുന്ന സാഹചര്യത്തിൽ അക്കാര്യം അന്വേഷിക്കണമെന്ന ആവശ്യം ഉയരാനുള്ള സാധ്യത. പുറംസമൂഹത്തിന് മുമ്പില്‍ വെളിപ്പെടുത്തിയില്ലെങ്കിൽപ്പോലും പ്രത്യേക കമ്മിഷനോ മറ്റോ അത്തരം കുറ്റകൃത്യങ്ങൾ അന്വേഷിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.

Continue Reading
You may also like...

More in Malayalam

Trending