Connect with us

സാരി ഉടുക്കുക; സോറി ആരോടും പറയേണ്ട ; വിയോജിപ്പുകൾ നീക്കൂ; തുറന്നടിച്ച് ബോളിവുഡിന്റെ താര റാണി പ്രിയങ്ക

Actress

സാരി ഉടുക്കുക; സോറി ആരോടും പറയേണ്ട ; വിയോജിപ്പുകൾ നീക്കൂ; തുറന്നടിച്ച് ബോളിവുഡിന്റെ താര റാണി പ്രിയങ്ക

സാരി ഉടുക്കുക; സോറി ആരോടും പറയേണ്ട ; വിയോജിപ്പുകൾ നീക്കൂ; തുറന്നടിച്ച് ബോളിവുഡിന്റെ താര റാണി പ്രിയങ്ക

ഇന്ത്യൻ സിനിമയുടെ സൗന്ദര്യ റാണിമാരിലൊരാളാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ഒരു നടിയെന്നതിനു പുറമേ ഫിലിം മേക്കർ കൂടിയാണ് പ്രിയങ്ക . ഇന്ത്യൻ സിനിമയ്ക്ക് പുറമേ ഹോളിവുഡിലും പ്രിയങ്ക അങ്ങേയറ്റം ബഹുമാന്യയായ വ്യക്തിയാണ് പ്രിയങ്ക .ബോളിവുഡിലെ ശക്തമായ സ്ത്രീ സാന്നിധ്യമാണ് പ്രിയങ്ക . നിരവധി സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങൾക്ക് താരം ജീവൻ നൽകിയിട്ടുണ്ട്. നടി എന്നതലുപരി സമൂഹ്യ പ്രവർത്തക കൂടിയാണ് താരം. പ്രിയങ്കയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആഗോളതലത്തിൽ തന്നെ ചർച്ചയായിട്ടുണ്ട്.

സിനിമയിലായാലും വ്യക്തിജീവിതത്തിലായാലും ഒരുപാട് ക്രൂശിക്കപ്പെട്ടതും വിമർശിക്കപ്പെട്ടതുമായ വ്യക്തി കൂടിയാണ് പ്രിയങ്ക . ഇപ്പോൾ വീണ്ടും പ്രിയങ്കയെ ചുറ്റി പറ്റി വിവാദങ്ങൾ അടപടലം കറങ്ങുകയാണ് . ഹോളിവുഡ് ഗായകൻ നിക്കുമായുള്ള വിവാഹത്തിനു ശേഷമാണ് പ്രിയങ്കയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നുവരുന്നത്. വിവാഹാനന്തരം ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടി വന്ന താരം ഒരു പക്ഷെ പ്രിയങ്കയായിരിക്കും നിക്കിനെക്കാൽ 10 വയസ് മുതിർന്നതാണ് പ്രിയങ്ക. ഇതു ചൂണ്ടി കാണിച്ചായിരുന്നു ആദ്യ വിമർശനം. പിന്നീട് താരത്തിന്റെ വസ്ത്രധാരണത്തിലും മറ്റും കുറ്റം കണ്ടു പിടിക്കാൻ തുടങ്ങി.

ഇതായിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകുന്നത് പ്രിയങ്കയുടെ ഫോട്ടോ ഷൂട്ടാണ്. ഹോളിവുഡ് മാസികയായ ഇൻസ്റ്റൈലിനു നൽകിയ ഫോട്ടോ ഷൂട്ട് ചർച്ചയാകുകയാണ് . ഫോട്ടോ ഷൂട്ടിലെ ഓരോ ചിത്രത്തിനും ഓരോ അർഥമുണ്ട്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇതുവരെയുള്ള എല്ലാത്തിനും വിമർശകർക്ക് താരം മറുപടി നൽകിയിരിക്കുന്നത്. അതും ഉഗ്രൻ മറുപടിയാണ് താരം നൽകിയിരിക്കുന്നത് .

സാരിയിലും പാവാടയിലുമായുള്ള വ്യത്യസ്ത ഗെറ്റപ്പിലുളള ചിത്രങ്ങളാണ് പ്രിയങ്ക പങ്കുവെച്ചത്. ഇൻ സ്റ്റൈലന്റെ ഫോട്ടോ ഷൂട്ട് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുകയും ചെയ്തു. എപ്പോഴും നിങ്ങളുട പാവാടയെക്കാലും വലുതായിരിക്കുക എന്നാണ് നടി ആദ്യമായി പറയുന്നത്. പാവാട ധരിച്ചുള്ള ചിത്രം പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഇൻസ്റ്റൈൽ ഫോട്ടോ ഷൂട്ടിൽ വളരെയധികം വിമർശനം കേൾക്കേണ്ടി വന്നത് നടിയുടെ ടോപ്പ് ലെസ് സാരിയായിരുന്നു ബ്ലൗസിടാതെ സാരി ധരിച്ചെത്തിയ പ്രിയങ്കയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ ചിത്രമായിരുന്നു മാസികയുടെ മുഖ ചിത്രവും. ഇത് വളരെയധികം വിമർശനങ്ങൾ കേട്ടു . . മറച്ചു വയ്ക്കാനായി ഒന്നും ഉണ്ടാവരുതെന്നാണ് ഇതിലൂടെ പ്രിയങ്ക സമർത്ഥിക്കുന്നത്. സാരി ധരിക്കുന്നതിനെ കുറിച്ച് നടി പറയുന്നത് ഇങ്ങനെ ;

സാരി ഉടുക്കുക. സോറി ആരോടും പറയേണ്ട എന്നാണ് ആരാധകർക്കുള്ള മൂന്നാമത്തെ പാഠം. സാരിയിൽ സെലിബ്രിറ്റികൾ മാത്രമല്ല സാധാരണക്കാരും വിമർശനത്തിന് ഇരയാകാറുണ്ട്. ഇവർക്കും കൂടിയുള്ള താരത്തിന്റെ ഉപദേശമാണിത്.ജൂലൈയ് ലക്കത്തിലെ മാസികയിലാണ് പ്രിയങ്കയുടെ കവർ ചിത്രം വരുന്നത്.

ആരോട് എന്ത് പറയേണ്ടതും കൃത്യമായ സമയത്ത് പറയുക. തനിയ്ക്ക് പറയാനുള്ളത് എവിടെയായലും സ്പോർട്ടിൽ തന്നെ പ്രതികരിക്കും. പ്രിയങ്കയുടെ ഈ രീതി പലപ്പോഴും ശ്രദ്ധിക്കപ്പെടാറുമണ്ട്. വിയോജിപ്പുകൾ നീക്കൂ എന്നാണ് അഞ്ചാമത്തെ പാഠം. ശേഷം ‘ഐ ആം സൊ ഫണ്ണി’ എന്ന് പറഞ്ഞു കൊണ്ടാണ് പ്രിയങ്ക വീഡിയോ അവസാനിപ്പിക്കുന്നത്.

priyanka chopra – replies-strong comment – photoshoot

Continue Reading
You may also like...

More in Actress

Trending

Recent

To Top