Malayalam Breaking News
സാരിക്ക് തീപിടിച്ചിട്ടില്ല,മോഹൻലാൽ രക്ഷിച്ചതുമില്ല !!!
സാരിക്ക് തീപിടിച്ചിട്ടില്ല,മോഹൻലാൽ രക്ഷിച്ചതുമില്ല !!!
സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണത്തിനെതിരെ മല്ലിക സുകുമാരൻ. സാരിക്ക് തീ പിടിച്ചെന്നും മോഹൻലാൽ രക്ഷിച്ചെന്നുമുള്ള വാർത്തകൾ തെറ്റാണെന്ന് നടി മല്ലിക പറഞ്ഞു. പുസ്തക പ്രകാശനത്തിന് വിളക്ക് തെളിയിക്കുന്നതിനിടെ മല്ലികാ സുകുമാരന്റെ സാരിയില്‍ തീ പടര്‍ന്നെന്നും മോഹന്‍ലാല്‍ രക്ഷിച്ചെന്നും ഫേസ് ബുക്ക് കുറിപ്പുകളുണ്ടായിരുന്നു. തിരുവനന്തപുരത്ത് മോഹന്‍ലാല്‍ പങ്കെടുത്ത ഉദ്ഘാടന ചടങ്ങിനെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പുതിയ വ്യാജ പ്രചരണം നടന്നത്.
എന്നാല്‍ വിളക്കിലെ തിരിയുടെ അറ്റത്ത് വച്ചിരുന്ന കര്‍പ്പൂരം നിലത്ത് വീണതിനെ തുടര്‍ന്ന് പൂവ് ഉപയോഗിച്ച് മോഹന്‍ലാല്‍ അതെടുത്ത് മാറ്റിയതിനെയാണ് സാരിയില്‍ തീപിടിച്ചെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതെന്ന് മല്ലികാ സുകുമാരന്‍ പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ നടന്ന സുബ്രഹ്മണ്യ സന്ധ്യയുടെ ഉദ്ഘാടന ചടങ്ങിലാണ് മോഹന്‍ലാലും മല്ലികയും പങ്കെടുത്തത്. ഉദ്ഘാടന ചടങ്ങില്‍ നിലവിളക്കിലെ ആദ്യ തിരി തെളിയിച്ചത് ഡോ. കെ.ജെ. യേശുദാസും നടന്‍ മധുവും ചേര്‍ന്നായിരുന്നു. ശേഷം മോഹന്‍ലാല്‍, കെ.ആര്‍.വിജയ, കെ.ജയകുമാര്‍ എന്നിവര്‍ തിരിതെളിച്ച ശേഷമാണ് മല്ലിക തിരി തെളിയിച്ചത്.
mallika sukumaran about fake news
