ഇപ്പോൾ സോഷ്യൽമീഡിയയിൽ ട്രെൻഡാണ് സെലിബ്രിറ്റികളുടെ കമന്റുകൾ. ഡാൻസ് കളിച്ചും റിവ്യൂ പറഞ്ഞും സമൂഹ മാധ്യമങ്ങളിൽ വൈറലായ താരമാണ് അലൻ ജോസ് പെരേര. ഇപ്പോഴിതാ അലൻ ജോസിന് നടി സാനിയ ഇയ്യപ്പൻ നൽകിയ മറുപടിയാണ് മലയാളി പ്രേക്ഷകർ ആഘോഷമാക്കി മാറ്റുന്നത്. ‘‘സാനിയ ഇയ്യപ്പൻ കമന്റ് ചെയ്താൽ റിവ്യുവും ഡാൻസും നിർത്തുമെന്നു’’ പറഞ്ഞ അലന്റെ ഒരു റീൽ വിഡിയോ വൈറലായിരുന്നു.
ഒട്ടും വൈകാതെ റീലിൽ സാനിയയുടെ മറുപടിയെത്തി. ‘നിർത്തിക്കോ’ എന്നായിരുന്നു മറുപടി കമന്റ്. നിരവധി പേരാണ് സാനിയയ്ക്കു നന്ദി പറഞ്ഞുകൊണ്ട് എത്തുന്നത്. ‘സാനിയ സമൂഹത്തിനു വേണ്ടി വലിയ ഉപകാരമാണ് ചെയ്തത്’, ‘3.5 കോടി ജനങ്ങളെ രക്ഷിച്ചു’, ‘സാനിയാ, ഈ ഉപകാരം ഒരിക്കലും മറക്കില്ല, നിങ്ങൾ മലയാള സിനിമയെ രക്ഷിച്ചു’ എന്നിങ്ങനെയാണ് പ്രതികരണങ്ങൾ. പറഞ്ഞ വാക്കിനു വിലയുണ്ടെങ്കിൽ ഇതോടെ ഈ പരിപാടി നിർത്തണം’’ എന്ന് പെരേരയെ ഓർമിപ്പിക്കുന്നവരെയും കമന്റിൽ കാണാം.
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...