Connect with us

സന്ദർശകർക്ക് വീട്ടിലേക്ക് പ്രവേശനമില്ല! പ്രണവും വിസ്മയും വീട്ടിലെത്തി.

Uncategorized

സന്ദർശകർക്ക് വീട്ടിലേക്ക് പ്രവേശനമില്ല! പ്രണവും വിസ്മയും വീട്ടിലെത്തി.

സന്ദർശകർക്ക് വീട്ടിലേക്ക് പ്രവേശനമില്ല! പ്രണവും വിസ്മയും വീട്ടിലെത്തി.

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ആശുപത്രിയിൽ ആയതിന് പിന്നാലെ ലാലേട്ടന്റെ വാർത്തയെന്താണെന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. കടുത്ത പനിയും ശ്വസന സംബന്ധമായ പ്രശ്നങ്ങളെയും തുടർന്നാണ് മോഹൻലാൽ ചികിത്സ തേടിയതെങ്കിലും മ്യാൽജിയ എന്ന അസുഖം കൂടെ നടന് പിടിപ്പെട്ടിരുന്നു. എന്നാൽ അതൊക്കെ തരണം ചെയ്യണമെങ്കിൽ നടന് വിശ്രമം അത്യാവശ്യമാണ്.

ഇപ്പോൾ അഞ്ചു ദിവസത്തേക്കാണ് നടന് ആശുപത്രി അധികൃതർ വിശ്രമം പറഞ്ഞിരിക്കുന്നത്. തിരക്കുള്ള സ്ഥലങ്ങളിൽ സന്ദർശനം ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. മോഹൻലാൽ സുഖം പ്രാപിച്ചുവരുന്നതായും ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ ബുള്ളറ്റിനിൽ ചേർത്തിരുന്നു. ഈ ഒരു വാർത്ത പുറത്ത് വന്നതിന് പിന്നാലെ പ്രാർത്ഥനയോടെ തന്നെയായിരുന്നു ആരാധകരും. തങ്ങളുടെ പ്രിയ താരത്തിന് ഒന്നും സംഭവിക്കരുതെ എന്ന പ്രാർത്ഥനയിലാണ്. എന്നാൽ ഈ ഒരു വാർത്തയ്ക്ക് പിന്നാലെ ആരാധകർക്കു അറിയേണ്ടത് ടൂറിലായിരുന്ന പ്രണവ് ലാലേട്ടനെ കാണാൻ വീട്ടിലെത്തിയോ , അതുപോലെ വിദേശത്ത് ആയിരുന്ന ലാലേട്ടന്റെ മകൾ വിസ്മയ ലാലേട്ടനെ കാണാൻ എത്തിയോ എന്നൊക്കെ ആയിരുന്നു അറിയേണ്ടത്.

എന്നാൽ രണ്ടുപേരും ലാലേട്ടന്റെ അരികിലേക്ക് എത്തിയെന്നാണ് പ്രാഥമിക വിവരം. മാത്രമല്ല ആളുകൾ കൂടുന്ന സ്ഥലവും ഒഴിവാക്കാൻ പറഞ്ഞിട്ടുള്ളതുകൊണ്ടു തന്നെ സന്ദർശകർക്ക് വീട്ടിലേക്ക് പ്രവേശനമില്ല. എങ്കിലും ആരാധകർ ഒരു നോക്ക് കാണാൻ പറ്റുമോ എന്നറിയാൻ ശ്രമിക്കുന്നുമുണ്ട്. കാരണം മറ്റൊന്നുമല്ല, ആരാധകരെ സംബന്ധിച്ച് ലാലേട്ടന് ഒന്നും സംഭവിക്കല്ലേ എന്ന പ്രാർത്ഥനയാണ്, അസുഖമൊക്കെ പെട്ടന്ന് മാറി തിരിച്ച് വരാനുള്ള പ്രാർത്ഥനയാണ്. എമ്പുരാന്റെ ഷൂട്ടിം​ഗിന്റെ തിരക്കുകൾക്കിടയിലായിരുന്നു മോഹൻലാൽ. ഒപ്പം തന്റെ ആദ്യ സംവിധാന ചിത്രമായ ബറോസിനു വേണ്ടിയും വർക്ക് ചെയ്യുന്നുണ്ടായിരുന്നു. ബറോസിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായ ശേഷം കൊച്ചിയിൽ എത്തിയപ്പോഴാണ് അദ്ദേഹത്തിന് അസ്വസ്ഥതകൾ ഉണ്ടായത്. അതുകൊണ്ടു തന്നെയാണ് വിവരം അറിഞ്ഞതോടെ ആരാധകർ ഇളകിയിരിക്കുന്നു. സ്വന്തം ലാലേട്ടന് ഒന്നും സംഭവിക്കില്ലെന്ന പ്രാർത്ഥനയിലാണ് സിനിമാ ലോകവും ആരാധകവൃത്തവും. ഏറെ നിരാശയുണ്ടാക്കിയ വാർത്തയാണിത്.

ഇന്റസ്ട്രി ട്രാക്കറും എഴുത്തുകാരനുമായ ശ്രീധർ പിള്ളയാണ് മോഹൻലാൽ ആശുപത്രിയിൽ ആയെന്ന വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്. അതിനു ശേഷം നിരവധി ആരാധകരാണ് വാർത്ത ഷെയർ ചെയ്തത്. ​’ഗെറ്റ് വെൽ സൂൺ ലാലേട്ടാ’ എന്നാണ് എല്ലാവരും പറയുന്നത്. മലയാളികൾക്ക് വെറുമൊരു അഭിനേതാവ് എന്നതിനു പുറമേ സ്വന്തം ചേട്ടനെ പോലെയാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ എമ്പുരാനും ബറോസിനും വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളായി. അതിനിടയിലാണ് ഇപ്പോൾ ഇങ്ങനെയൊരു വാർത്ത. മലയാള സിനിമ ഏറ്റവും അധികം നോക്കിക്കാണുന്ന രണ്ട് വലിയ പ്രൊജക്ടുകളാണ് ബറോസും എമ്പുരാനും. രണ്ടിലും മലയാളത്തിന്റെ സ്വന്തം ലാലേട്ടനും. ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ റിലീസ് ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.

ഒക്ടോബർ 3നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. ആദ്യം സെപ്തംബർ 12ന് സിനിമ റിലീസ് ചെയ്യാനായിരുന്നു ആലോചിച്ചത്. എന്നാൽ പിന്നീട് റിലീസ് നീട്ടിവെയ്ക്കുകയായിരുന്നു. പൃഥ്വിരാജിന്റെ ലൂസിഫറിനു ശേഷം അതിന്റെ രണ്ടാം ഭാ​ഗത്തെ കുറിച്ചുള്ള ആകാംഷയും ഒപ്പത്തിനൊപ്പമുണ്ട്. ഈ വർഷം തന്നെ എമ്പരാൻ റിലീസ് ചെയ്യുമെന്നായിരുന്നു സംവിധാകൻ പറഞ്ഞിട്ടുള്ളത്. മോഹൻലാലിന്റെ ഒരു ഡെവിൾ ലുക്കിനായി ആരാധകരെല്ലാം കാത്തിരിക്കുകയാണ്. എത്രയും വേഗം അദ്ദേഹം സുഖംപ്രാപിക്കണമെന്നാണ് എല്ലാവരുടേയും പ്രാർത്ഥന.

More in Uncategorized

Trending