Connect with us

സതീശന്‍ എന്നെ കല്യാണം കഴിച്ചേ പറ്റൂ.. രജിസ്റ്റര്‍ വിവാഹത്തിന് പിന്നിൽ! മാലാ പാര്‍വ്വതിയുടെ വെളിപ്പെടുത്തൽ…

Malayalam

സതീശന്‍ എന്നെ കല്യാണം കഴിച്ചേ പറ്റൂ.. രജിസ്റ്റര്‍ വിവാഹത്തിന് പിന്നിൽ! മാലാ പാര്‍വ്വതിയുടെ വെളിപ്പെടുത്തൽ…

സതീശന്‍ എന്നെ കല്യാണം കഴിച്ചേ പറ്റൂ.. രജിസ്റ്റര്‍ വിവാഹത്തിന് പിന്നിൽ! മാലാ പാര്‍വ്വതിയുടെ വെളിപ്പെടുത്തൽ…

മലയാള സിനിമയിലെ ന്യൂ ജന്‍ അമ്മയാണ് മാലാ പാര്‍വ്വതി. മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുള്‌ള മാലാ പാര്‍വ്വതിയുടെ അമ്മ വേഷങ്ങള്‍ പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമാണ്. ഈയ്യടുത്തിറങ്ങിയ മാസ്റ്റര്‍ പീസ് എന്ന സീരീസിലെ മാലാ പാര്‍വ്വതിയുടെ പ്രകടനം കയ്യടി നേടിയിരുന്നു.

മലയാളത്തില്‍ മാത്രമല്ല ഇന്ന് മറ്റ് ഭാഷകളിലും മാല പാര്‍വ്വതി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഓഫ് സ്‌ക്രീനിലും ജനപ്രീയയാണ് മാല പാര്‍വ്വതി. യുവാക്കളെ പോലും പിന്നിലാക്കുന്ന എനര്‍ജിയോടെയാണ് മാല പാര്‍വ്വതിയെ എപ്പോഴും കാണാനാവുക. തന്റെ ജീവിത കഥകളൊക്കെ രസകരമായി അവതരിപ്പിക്കുന്ന മാല പാര്‍വ്വതിയുടെ അഭിമുഖങ്ങളും ആരാധകര്‍ക്കിഷ്്ടമാണ്.

ഇപ്പോഴിത കോളിളക്കം സൃഷ്ടിച്ച തന്റെ വിവാഹത്തിന്റെ കഥ പങ്കുവെക്കുകയാണ് മാലാ പാര്‍വ്വതി.. ഒരു ഗോസിപ്പില്‍ നിന്നുമാണ് തന്റെ വിവാഹത്തിലേക്ക് എത്തുന്നതെന്നാണ് താരം പറയുന്നത്. ഞാനും സതീശനും എസ്എഫ്‌ഐ പ്രവര്‍ത്തകരായിരുന്നു. സതീശന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി ആയിരുന്നു. ഞാന്‍ വിമന്‍സ് കോളേജിലെ ചെയര്‍പേഴ്‌സണും.

അന്ന് പ്രസ്ഥാനത്തിനുള്ളിലെ ഗ്രൂപ്പ് വഴക്കില്‍ നിന്നാണു ഞങ്ങളുടെ പ്രണയകഥ ഉണ്ടാകുന്നത്. സതീശനെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നൊഴിവാക്കാനുള്ള നീക്കം. ഞങ്ങള്‍ ഒരുമിച്ചു പലയിടത്തും പോയി എന്നൊക്കെയാണ് കഥാസാരമെന്ന് മാല പാര്‍വ്വതി ഓര്‍ക്കുന്നു. സംഭവം അറിഞ്ഞതില്‍ പിന്നെ വീട്ടില്‍ കല്യാണാലോചനകള്‍ തുടങ്ങി. പെണ്ണുകാണാന്‍ വന്നൊരാള്‍ സംസാരം തുടങ്ങിയത് തന്നെ ഈ അപവാദകഥയില്‍ നിന്നായിരുന്നു.

ഈ പ്രായത്തില്‍ അങ്ങനെ അഫയര്‍ ഉണ്ടാകുന്നതൊന്നും വലിയ കാര്യമല്ല. എനിക്ക് മനസിലാക്കാന്‍ കഴിയും. അദ്ദേഹം ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. പക്ഷെ അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ജീവിതകാലം മുഴുവന്‍ എനിക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നു എന്ന് ഇയാള്‍ പറയും. ഉറപ്പാണ്, അങ്ങനെയാണ് അന്ന് തോന്നിയതെന്നും താരം പറയുന്നു. സത്യം അറിയാവുന്ന ഒരേയൊരു ആള്‍ സതീശനാണ്. അതുകൊണ്ട് സതീശന്‍ എന്നെ കല്യാണം കഴിച്ചേ പറ്റൂ. പലതും പറഞ്ഞ് ഒഴിവാകാന്‍ നോക്കിയെങ്കിലും ഒടുവില്‍ സതീശന് എന്റെ അവസ്ഥ മനസിലായി. ഞങ്ങള്‍ രജിസ്റ്റര്‍ വിവാഹം ചെയ്തു. പിന്നെ ഒന്നര വര്‍ഷത്തിന് ശേഷം സതീശനു സിഡിറ്റില്‍ ജോലി കിട്ടിയ ശേഷം ചടങ്ങു പ്രകാരം വിവാഹിതരായി ഒരുമിച്ച് ജീവിതം തുടങ്ങി. ആ സംഭവത്തോടെ ഞാന്‍ സജീവ പ്രവര്‍ത്തനത്തില്‍ നിന്നു പിന്‍വാങ്ങി. സതീശന്‍ ഇപ്പോഴും പാര്‍ട്ടി അനുഭാവിയാണെന്നും മാല പാര്‍വ്വതി പറയുന്നു. താന്‍ എപ്പോഴും സന്തോഷത്തോടെയിരിക്കുന്നതിന്റെ രഹസ്യവും മാലാ പാര്‍വ്വതി പങ്കുവെക്കുന്നുണ്ട്. കോളേജില്‍ പഠിക്കുന്ന കാലത്തു പോലും ബസില്‍ കയറേണ്ടി വന്നിട്ടില്ല എനിക്ക്. ഓട്ടോയുണ്ടാകും. അല്ലെങ്കില്‍ വീട്ടിൽ നിന്നും കാര്‍ വരും.

വിവാഹ ശേഷം ജീവിതം വേറൊരു തരത്തില്‍ മാറി. ചെറിയൊരു വാടകവീട്ടില്‍ കുറഞ്ഞ സൗകര്യങ്ങളിലായി ജീവിതം. അതു വളരെ രസകരവും സന്തോഷവുമായിരുന്നു. പ്രശസ്തി, പണം, അതില്‍ ഒന്നും ഒരു പരിധിയിലധികം കാര്യമില്ലെന്ന് ജീവിതത്തിന്റെ ഒരു പോയന്റില്‍ മനസിലാകും. നല്ല വ്യക്തികള്‍, സൗഹൃദങ്ങള്‍, മനുഷ്യനോടു മര്യാദയ്ക്ക് പെരുമാറുക, അതൊക്കെയല്ലേ പ്രധാനമെന്നാണ് അവര്‍ ചോദിക്കുന്നത്. തൃപ്തിയും കംപാഷനുമാണ് ജീവിതത്തില്‍ നമ്മള്‍ പ്രാക്ടീസ് ചെയ്യേണ്ട കാര്യം. അതു തന്നെയാണ് സന്തോഷത്തിന്റെ രഹസ്യവും. 52 വയസ് കടന്ന എന്റയീ ജീവിതത്തില്‍ ഇതുവരെ ഞാന്‍ പൂര്‍ണ തൃപ്തയാണെന്നും മാലാ പാര്‍വ്വതി വ്യക്തമാക്കുന്നു.

More in Malayalam

Trending