Connect with us

ഷൂട്ടിങ്ങിനിടെ വെയിലേറ്റ് ശരീരം ചുട്ടുപൊള്ളി! പിന്നാലെ കാണേണ്ടി വന്നത് അഞ്ച് ഡോക്ടര്‍മാരെ… ആരാധകരെ ഞെട്ടിച്ച് മാളവിക

News

തെന്നിന്ത്യൻ താരരാണിയാണ് മാളവിക മോഹനൻ. സിനിമ പാരമ്പര്യമുള്ള താരം ചുരുങ്ങിയ സമയംകൊണ്ടാണ് സൗത്തിൽ തന്റേതായ സ്ഥാനം നേടിയെടുത്തത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രമായ തങ്കലാന്‍ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ വെയിലേറ്റ് തനിക്ക് പൊള്ളലേറ്റിരുന്നതായി പറയുകയാണ് നടി മാളവിക മോഹനന്‍. അഞ്ച് ഡോക്ടര്‍മാരെ കാണേണ്ടി വന്നതായാണ് തങ്കലാന്‍ സിനിമയുടെ പ്രൊമോഷന് ഇടയില്‍ മാളവിക വെളിപ്പെടുത്തിയത്. തങ്കലാന്‍ സിനിമയ്ക്ക് വേണ്ടി 10 മണിക്കൂറോളം മേക്കപ്പിട്ട് ഇരുന്നിരുന്നു. ഇതോടെ ദേഹത്ത് കലകള്‍ വന്നിരുന്നു. ചിത്രീകരണത്തിന് ഇടയില്‍ ഒരുപാട് നേരം വെയിലത്ത് നില്‍ക്കേണ്ടി വന്നു. ആ സമയം അതൊന്നും ശ്രദ്ധിച്ചില്ല. എന്നാല്‍ പിന്നീട് ശരീരത്തില്‍ അവിടേയും ഇവിടേയുമെല്ലാം പൊള്ളലേറ്റ പാടുകളുണ്ടായി. ഒരു ത്വക് രോഗ വിദഗ്ധനേയും ഒരു നേത്രരോഗ വിദഗ്ധനേയും ഉള്‍പ്പെടെ അഞ്ച് ഡോക്ടര്‍മാരെ ഞാന്‍ കണ്ടു, മാളവിക പറയുന്നു.

More in News

Trending