ശക്ഷ്ഷൂക്കയിൽ പെടാപ്പാട്പ്പെട്ട് ശ്രീനി… ഇതൊക്കെ എല്ലാവരും കാണുന്നുണ്ടല്ലോ!! ഹണിമൂണ്‍ യാത്രയ്ക്കിടയിൽ സംഭവിച്ചത്…
By
ഒരു മാസം ആവാനായിട്ടും പേര്‍ളി, ശ്രീനിഷ് ഓളം തീരുന്നില്ലെന്നുള്ളതാണ് ശ്രദ്ധേയം. വിവാഹം കഴിഞ്ഞതോടെ ഹണിമൂണ്‍ ആഘോഷത്തിലായിരുന്നു പേര്‍ളിയും ശ്രീനിഷും. പേര്‍ളിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായ ഹിമാലയത്തിലേക്കാണ് ഇരുവരും യാത്ര പോയത്. വിവാഹത്തിന് ശേഷമുള്ള ആദ്യ പിറന്നാള്‍ ഇരുവരും ആഘോഷിച്ചത് ഇവിടെ നിന്നുമായിരുന്നു. പേര്‍ളിയുടെ പിറന്നാളിന് സര്‍പ്രൈസാണ് ശ്രീനി ഒരുക്കിയിരുന്നത്. ക്യാംപ് ഫയര്‍ ഒരുക്കിയും കാട്ടിലൂടെയും മലകള്‍ കയറിയും വേറിട്ടൊരു യാത്രാനുഭവമായിരുന്നു താരദമ്പതികള്‍ക്ക് ലഭിച്ചത്. ഇക്കാര്യങ്ങള്‍ ഇന്‍സ്റ്റാഗ്രം പേജിലൂടെ ഇരുവരും പങ്കുവെക്കാറുണ്ട്. ഹിമാലയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ഹിമാലയന്‍ യാത്രയിലുടനീളം അതീവ സന്തോഷവതിയായിരുന്നു പേളി. പരിസരവാസികളോട് ഹിന്ദിയില്‍ കുശലം അന്വേഷിച്ചും അവര്‍ക്കൊപ്പമിരുന്ന ഭക്ഷണം കഴിച്ചും പേളി യാത്ര ആഘോഷമാക്കി മാറ്റുകയായിരുന്നു. തന്റെ പതിയാണ് ഇതെന്നായിരുന്നു പേളിയുടെ കമന്റ്. തന്റെ കുട്ടിയാണ് പേളിയെന്നായിരുന്നു ശ്രീനി പറഞ്ഞത്. ഹണിമൂണ്‍ യാത്രയ്ക്കിടയിലെ രസകരമായ വീഡിയോ പങ്കുവെച്ചാണ് പേളി ഇപ്പോള്‍ എത്തിയിട്ടുള്ളത്.ശക്ഷ്ഷൂക്ക എന്ന വിഭവമായിരുന്നു പേളിക്കും ശ്രീനിക്കും കഴിക്കാനായി ലഭിച്ചത്. ഈ വാക്ക് കൃത്യമായി പറയാന്‍ ശ്രീനി പെടാപ്പാട് പെടുന്നുണ്ടായിരുന്നു. വായില്‍ക്കൊള്ളുന്ന പോലെ പേര് വെക്കണ്ടേയെന്നായിരുന്നു ശ്രീനി ചോദിച്ചത്. ചപ്പാത്തിയും മുട്ടയും എന്നായിരുന്നു ശ്രീനി പറഞ്ഞത്. പീറ്റ ബ്രഡാണ് അതെന്നും ചപ്പാത്തിയല്ലെന്നുമായിരുന്നു പേളി പറഞ്ഞത്. എന്തായാലും ഇതൊക്കെ എല്ലാവരും കാണുന്നുണ്ടല്ലോയെന്നായിരുന്നു ശ്രീനിയുടെ കമന്റ്. തങ്ങളുടെ ഗൈഡിനേയും ഇവര്‍ പരിചയപ്പെടുത്തിയിരുന്നു. ഇപ്പോഴാണ് രസകരമായ വീഡിയോയുമായി പേളി എത്തിയത്.
sreenish and pearly honeymoon trip himalaya