ശക്തമായ തിരിച്ചു വരവിനു പിന്നാലെ പുതിയ അരങ്ങിനൊരുങ്ങി മലയാളികളുടെ പ്രിയ നടി പാർവ്വതി ; നടി സംവിധാനത്തിലേക്കോ എന്ന് ആരാധകർ
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വൻ തിരിച്ചു വരവാണ് മലയാളികളുടെ പ്രിയ നടി പാർവ്വതി നടത്തിയിരിക്കുന്നത്. മമ്മൂട്ടി ചിത്രത്തിനെ പരാമര്‍ശിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിന് നടി ഇരയായിരുന്നു.തുടർന്ന് മലയാള സിനിമയിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. ഈ വർഷം
ഉയരെ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് താരം നടത്തിയിരിക്കുന്നത് .
സിനിമയിലെ പല്ലവി എന്ന കഥാപാത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു താരത്തിന് ലഭിച്ചത്.
ഉയരെ എന്ന ചിത്രത്തിന് പിന്നാലെ നിപയെ ആസ്പദമാക്കിയെടുത്ത വൈറസ് എന്ന ചിത്രത്തിലും മികച്ച അഭിനയമാണ് നടി കാഴ്ച വെച്ചിരിക്കുന്നത് . ഇപ്പോൾ ഇതാ നടിയെ കുറിച്ച് പുതിയ വാർത്ത പുറത്തു വന്നിരിക്കുകയാണ് . അഭിനയത്തിന് മാത്രം ഒതുങ്ങി കൂടാതെ സിനിമയുടെ മറ്റു വശങ്ങളിലേക്കും കടക്കുകയാണ് നടി . പുതിയ ചിത്രങ്ങളിലൂടെ സജീവമായി കൊണ്ടിരിക്കവേ താരം സംവിധാനത്തിലേക്ക് കടക്കുന്നു എന്നതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വാർത്ത . ഒരു സ്വകാര്യ എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് .
തന്റെ സംവിധാനത്തിലെത്തുന്ന ചിത്രം ഉടന്‍ തന്നെ പ്രതീക്ഷിക്കാമെന്ന് പാര്‍വ്വതി പറയുന്നു. നടി റിമ കല്ലിങ്കലിനൊപ്പം ചേര്‍ന്ന് അത്തരമൊരു സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും പാര്‍വ്വതി വ്യക്തമാക്കി. സംവിധാനം ചെയ്യുന്ന കന്നിച്ചിത്രത്തില്‍ ആരായിരിക്കും നായകന്‍ എന്നുള്ള ചോദ്യത്തിനും പാര്‍വ്വതി മറുപടി പറഞ്ഞു. ആസിഫ് അലിയെ നായകനായി അവതരിപ്പിക്കാനാണ് ഇഷ്ടം.
നായിക ആവുന്നതിനായി ഒരുപാട് നടിമാര്‍ പട്ടികയിലുണ്ടെന്നും എന്നാല്‍ ദര്‍ശന രാജേന്ദ്രന്‍, നിമിഷയുമായിരിക്കും നായികമാരാവാന്‍ സാധ്യതയെന്നും പാര്‍വ്വതി പറയുന്നു. പാര്‍വ്വതിയുടെ ഉയരെയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് ആസിഫ് അലിയായിരുന്നു. പിന്നാലെ എത്തിയ വൈറസിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. രണ്ട് വര്‍ഷം മുന്‍പ് റിലീസിനെത്തിയ ടേക്ക് ഓഫ് എന്ന ചിത്രത്തിലും പാര്‍വ്വതിയും ആസിഫുമായിരുന്നു ഒരുമിച്ച് അഭിനയിച്ചു .
actress parvathy- reveals a secret- fans -shocked