Malayalam
‘വർഷങ്ങൾക്ക് ശേഷം വന്ന മെസേജ്, പിന്നീട് നടന്നത്’.. എന്നിലെ കാമുകൻ മരിച്ചിട്ടില്ലെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതാണത്.. അതിൽ വലിയ സന്തോഷം.. മനസ് തുറന്ന് ദിലീപ്..
‘വർഷങ്ങൾക്ക് ശേഷം വന്ന മെസേജ്, പിന്നീട് നടന്നത്’.. എന്നിലെ കാമുകൻ മരിച്ചിട്ടില്ലെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതാണത്.. അതിൽ വലിയ സന്തോഷം.. മനസ് തുറന്ന് ദിലീപ്..
മലയാളികളെ നോണ്‍ സ്‌റ്റോപ്പായി പൊട്ടിച്ചിരിപ്പിച്ച ഒരുപാട് ദിലീപ് സിനിമകളുടെ തുടര്‍ച്ചയാണ് വിനീത്കുമാര്‍ സംവിധാനം ചെയ്ത ‘പവി കെയര്‍ടേക്കറും’. കോമഡിയും റൊമാന്‍സും സെന്റിമെന്റ്സുമൊക്കെയായി ദിലീപ് ഗംഭീര പ്രകടനം നടത്തുകയാണ് ഈ ചിത്രത്തിൽ. ഇതൊരു ഒന്നൊന്നര ദിലീപ് പടമാണ്. നല്ല തമാശകളും വൈകാരിക രംഗങ്ങളുമൊക്കെയായി ദിലീപ് നിറഞ്ഞാടിയപ്പോഴൊക്കെ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ചരിത്രത്തിലേക്കാണ് ഈ സിനിമയും എത്തി നില്‍ക്കുന്നത്. തന്റെ ജനപ്രിയ നായകന്‍ ഇമേജിന് ലവലേശം മങ്ങലേറ്റിട്ടില്ലെന്നും ഇൗ സിനിമയിലൂടെ ദിലീപ് തെളിയിക്കുകയാണ്.. പുതിയ ചിത്രത്തിന്റെ പ്രെമോഷൻ പരിപാടിയുടെയൊക്കെ തിരക്കിലാണ് ദിലീപ് ഇപ്പോൾ. അതുകൊണ്ടു തന്നെ തന്റെ ഒത്തിരി അഭിമുഖങ്ങളും പുറത്ത് വരുന്നുണ്ട്. ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ദിലീപ്. ഇപ്പോഴും തന്നിൽ പ്രണയം ഉണ്ടെന്നും പ്രണയം സ്വർഗീയമാണെന്ന് ചിന്തിക്കുന്നയാളാണ് താൻ എന്നും ദിലീപ് പറഞ്ഞു.
ദിലീപിന്റെ പുതിയ ചിത്രമായ ‘പവി കെയർ ടേക്കറിൽ’ പ്രണയ രംഗങ്ങൾക്ക് മികച്ച അഭിപ്രായമാണ് പ്രേക്ഷകർ പങ്കുവെയ്ക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ദിലീപന്റെ മറുപടി. ദിലീപിന്റെ പ്രണയം എങ്ങനെയാണ് എന്ന ചോദ്യത്തിന് എന്നോട് തന്നെ ഈ ചോദ്യം ചോദിക്കണം എന്ന് പറഞ്ഞുകൊണ്ടായിരുന്നു ദിലീപ് സംസാരിച്ച് തുടങ്ങിയത്. ‘സ്കൂളിൽ തുടങ്ങി പ്രണയം ഉള്ളയൊരാളാണ് ഞാൻ. പ്രണയം എനിക്ക് ഇപ്പോഴും ഉണ്ട്. പ്രണയം വേറൊരു ഫീൽ അല്ലേ. മിക്ക ആളുകൾക്കും പ്രണയം സംഭവിച്ചിട്ടുണ്ടാകും. ലവ് ഈസ് ഡിവൈൻ എന്ന കാഴ്ചപ്പാടുള്ളയാളാണ് ഞാൻ. പവി കെയർ ടെയ്ക്കർ എന്ന സിനിമയിൽ പ്രണയം നന്നായി വർക്കൗട്ട് ആയിട്ടുണ്ടെന്ന് പലരും പറയുന്നുണ്ട്. എന്നിലെ കാമുകൻ മരിച്ചിട്ടില്ലെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതാണത്. അതിൽ വലിയ സന്തോഷം. എട്ടിലോ ഒൻപതിലോ പഠിക്കുമ്പോഴാണ് എനിക്കൊരു ഫസ്റ്റ് ക്രഷ് ഉണ്ടാകുന്നത്. പക്ഷേ ഞാൻ സംസാരിച്ചിട്ടില്ല. പിന്നെ ഡിഗ്രിക്കാണ് ഞാൻ അവരെ കാണുന്നത്. അന്നും അവരോട് സംസാരമൊന്നുമില്ല. ചിരിക്കുമായിരുന്നു. ഇന്ന് പക്ഷേ അവർ എന്റെ നല്ല സുഹൃത്താണ്. സിനിമയിൽ വന്ന ശേഷം ഞാൻ എന്റെ വഴിക്ക് പോയി, അവർ അവരുടെ വഴിക്കും. ദിലീപ് എന്ന പേരിലാണല്ലോ ഞാൻ സിനിമയിൽ വന്നത്. അവർ ഒരു ദിവസം മെസേജ് അയച്ചു ഈസ് ദിസ് ഗോപാലകൃഷ്ണൻ എന്ന്. അങ്ങനെയാണ് ഞങ്ങൾ ആദ്യമായി സംസാരിക്കുന്നത്. ഇപ്പോഴും സൗഹൃദം തുടരുന്നുണ്ട്. അന്ന് തോന്നിയ ഇഷ്ടമൊന്നും അവരോട് പറഞ്ഞിട്ടില്ല. ആ ബന്ധം കളയേണ്ടല്ലോ. അന്ന് തോന്നിയ പ്രണയമൊക്കെ രസകരമായ കാര്യങ്ങളാണെന്നും ദിലീപ് പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി എന്റെ സിനിമകൾ വരുമ്പോൾ പഴയ പല കാര്യങ്ങളും കുത്തിപ്പൊക്കുന്നത് പതിവായിട്ട്. അന്ന് പക്ഷേ അതൊന്നും എന്നെ ബാധിച്ചിരുന്നില്ല.
കാരണം അന്ന് സോഷ്യൽ മീഡിയ അത്ര സജീവമായിരുന്നില്ല. ഇതിനെയൊന്നും കാര്യമാക്കുന്നില്ലെന്നും താരം പറഞ്ഞു. ദിലീപിൻറെ ഭാവങ്ങളൊക്കെ മാറ്റിപിടിക്കണമന്ന് ഒരാൾ പറഞ്ഞു. അതൊക്കെ എങ്ങനെയെന്നാണ് എനിക്ക് അത്ഭുതം തോന്നിയത്. പുതിയതായി എന്ത് ചെയ്യുന്നു എന്നതാണ് പ്രധാനം. പുതിയ കുട്ടികൾ വന്ന് ചെയ്യുന്നത് കാണുമ്പോൾ പലരും അതിനെ പുകഴ്ത്താറുണ്ട്. പണ്ട് എനിക്കും ഈ സ്വാതന്ത്ര്യവും ലൈസൻസുമൊക്കെ കിട്ടിയിട്ടുണ്ട്. വന്ന സമയത്ത്. കാരണം ആ സമയത്ത് നമ്മളെ എല്ലാവരും കണ്ടുതുടങ്ങിയിട്ടില്ല. എന്നെ സംബന്ധിച്ച് നിരവധി വ്യത്യസ്തങ്ങളായ ക്യാരക്ടർ കിട്ടിത്തുടങ്ങിയത് കൊണ്ടാണ് എനിക്ക് പിടിച്ച് നിൽക്കാൻ സാധിക്കുന്നത്. നോർമലായാണ് അഭിനയിച്ചിരുന്നതെങ്കിൽ എന്താകുമായിരുന്നെന്ന് പറയാൻ സാധിക്കില്ലെന്നും താരം പറഞ്ഞു. ദിലീപ് സംവിധായകൻ ആകമോയെന്ന ചോദ്യത്തിന് അങ്ങനെയൊരു സിനിമ സംഭവിക്കുമെന്നും ദിലീപ് മറുപടി നൽകി.