വൈറസി’ൽ നിന്നും കാളിദാസ് പിന്മാറിയതിനു കാരണം ?
വൈറസി’ൽ നിന്നും കാളിദാസ് പിന്മാറിയതിനു കാരണം മറ്റ് സിനിമകളിലെ തിരക്കോ?
എഴുത്തിലും ക്യാമറയിലും എടുപ്പിലും അഭിനയത്തിലും മികച്ചത് എന്നപേര് നേടിക്കഴിഞ്ഞു വൈറസ് ..സിനിമയുടെ പ്രധാന പ്രത്യേകതകളിൽ ഒന്ന് വൻ താരനിരയാണ്..
യുവ താരനിരയിലെ ഒട്ടുമിക്ക നടന്മാരും ഇതിൽ ചെറുതും വലുതുമായ റോളുകളിൽ വരുന്നുണ്ട്…എന്നാൽ കാളിദാസ് ജയറാം മാത്രം എന്ത് കൊണ്ട് ഈ സിനിമയിൽ നിന്ന് പിന്മാറി എന്ന ചോദ്യത്തിന് പുറകെയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ..
വൻ താരനിരയുമായെത്തിയ ആഷിഖ് അബു ചിത്രം ‘വൈറസി’ൽ നിന്നും എന്തുകൊണ്ട് പിന്മാറി എന്ന് പരാതിപ്പെടുകയാണ് സോഷ്യൽ മീഡിയ.
മികച്ച പ്രതികരണം നേടി മുന്നോട്ട് കുതിക്കുന്ന ചിത്രത്തിൽ നിന്നും കാളിദാസ് പിന്മാറേണ്ടിയിരുന്നില്ല എന്നാണു പ്രേക്ഷകർ പറയുന്നു.
ചിത്രത്തിൽ ശ്രീനാഥ് ഭാസി അവതരിപ്പിച്ച കഥാപാത്രത്തിനായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആദ്യം തേടിയത് കാളിദാസിനെയാണ്.
എന്നാൽ മറ്റ് ചിത്രങ്ങളുടെ തിരക്കിലായിരുന്ന കാളിദാസ് ‘വൈറസ്’ ഉപേക്ഷിക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ പ്രേക്ഷകർക്ക് നിരാശ ഉണ്ടാക്കിയിരിക്കുന്നത്.
അതേ സമയം ശ്രീ നാഥ് ഭാസി മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നകാര്യത്തിൽ പ്രേക്ഷകർക്ക് മറിച്ചൊരഭിപ്രായമില്ല.
ഡോക്ടർ ആബിദ് റഹ്മാൻഎന്ന കഥാപാത്രത്തിനോട് തികഞ്ഞ നീതി പുലർത്തിയിട്ടുണ്ട് ഭാസി..
പക്ഷെ കാളിദാസ് എന്തുകൊണ്ട് ചിത്രം ഉപേക്ഷിച്ചു എന്ന് തങ്ങൾക്ക് മനസിലാകുന്നില്ലെന്നും പ്രേക്ഷകർ പറയുന്നു.
ചിത്രത്തിലെ ഡോക്ടർ ആബിദ് റഹ്മാന്റെ വേഷം നല്ലതാക്കാനുള്ള എല്ലാ അവസരവും കാളിദാസിന് ഉണ്ടായിരുന്നുവെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
ഭാസിയുടെ കഥാപാത്രത്തിന് ചിത്രത്തിൽ മുഴുനീള റോളായിരുന്നു ഉണ്ടായിരുന്നത്. ഒരു പക്ഷെ കാളിദാസിന്റെ കരിയറിലെ ഒരു സുപ്രധാന ചുവടു വെപ്പ് ആയി മാറുമായിരുന്ന കഥാപാത്രത്തെയാണ് തിരക്കുകളുടെ പേരിൽ താരം വിട്ടുകളഞ്ഞത് ..
ജിത്തു ജോസഫിന്റെ മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന ചിത്രത്തിന്റെയും, മിഥുൻ മാനുവൽ തോമസിന്റെ അർജന്റീന ഫാൻസ് കാട്ടൂർക്കടവിന്റെയും തിരക്കിലായിരുന്നതിനാലാണ് കാളിദാസ് ‘വൈറസ്’ ഉപേക്ഷിക്കുന്നത് എന്നാണ് പറഞ്ഞത് .
എന്നാൽ ഈ തീരുമാനം ആസ്ഥാനത്തായിപ്പോയി എന്ന് തന്നെ പ്രേക്ഷകർ വിമർശിക്കുന്നു.
. മഞ്ജുവാര്യർ പ്രധാന കഥാപാത്രമായെത്തുന്ന ‘ജാക്ക് ആൻഡ് ജിൽ’ എന്ന സന്തോഷ് ശിവൻ ചിത്രത്തിലാണ് കാളിദാസ് ഇനി അഭിനയിക്കുക.
അൽഫോൻസ് പുത്രന്റെ പുതിയ ചിത്രത്തിലും കാളിദാസാണ് നായകൻ.
kalidas opts out Virus..Why ?
