തങ്ങളുടെ ആരാധനാപാത്രത്തെ കാണാനായി വിശാഖപട്ടണം എയര്‍പോര്‍ട്ടിനു പുറത്ത് തടിച്ചുകൂടി അല്ലു അര്‍ജുന്റെ ആരാധകര്‍. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ 2-വിന്റെ അവസാന ഘട്ട ഷൂട്ടിനായി വിശാഖപട്ടണത്തിലെത്തിയ താരത്തെ കാണാനാണ് ആരാധകര്‍ തടിച്ചുകൂടിയത്. ഗംഭീര വരവേല്‍പ്പാണ് വിമാനമിറങ്ങിയ അല്ലു അര്ജുന് ആരാധകര്‍ നല്‍കിയത്. തുടര്‍ന്ന് തുറന്ന കാറില്‍ ലൊക്കേഷനിലേക്ക് സഞ്ചരിച്ച അല്ലു അര്ജുന് അകമ്പടിയായി ആയിരക്കണക്കിന് ഫാന്‍സ് തങ്ങളുടെ വാഹനങ്ങളില്‍ പിറകെ ചെന്നു.
താരത്തിനു നേരെ പൂക്കള്‍ ചൊരിഞ്ഞും കൊടി വീശിയും മറ്റും ആരാധകര്‍ സ്നേഹപ്രകടനം നടത്തി. അല്ലു അര്‍ജുനും ഏറെ സ്നേഹത്തോടെയും സന്തോഷത്തോടെയുമാണ് ആരാധകരുടെ ഈ പ്രവൃത്തിയെ വരവേറ്റത്. പുഷ്പ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെ ചിത്രമായ പുഷ്പ 2; ദ റൂള്‍’ ആണ് അല്ലു അര്‍ജുന്റെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. 2024 ഓഗസ്റ്റ് 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുഷ്പ 2 തീയറ്ററുകളിലെത്തുക.
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...