Connect with us

വിവാഹ വാർഷിക ദിനത്തിൽ വമ്പൻ സർപ്രൈസ്! ഭർത്താവിനോട് പറയാനുള്ളത് ആ ഒരൊറ്റകാര്യം!! രഹസ്യങ്ങൾ പുറത്തുവിട്ട് ഭാവന..

Malayalam

വിവാഹ വാർഷിക ദിനത്തിൽ വമ്പൻ സർപ്രൈസ്! ഭർത്താവിനോട് പറയാനുള്ളത് ആ ഒരൊറ്റകാര്യം!! രഹസ്യങ്ങൾ പുറത്തുവിട്ട് ഭാവന..

വിവാഹ വാർഷിക ദിനത്തിൽ വമ്പൻ സർപ്രൈസ്! ഭർത്താവിനോട് പറയാനുള്ളത് ആ ഒരൊറ്റകാര്യം!! രഹസ്യങ്ങൾ പുറത്തുവിട്ട് ഭാവന..

മലയാളികളുടെ പ്രിയ താരമാണ് ഭാവന. ‘നമ്മൾ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തി പിന്നീട് പ്രേക്ഷക മനസ്സിൽ ഇടം നേടാൻ താരത്തിനു സാധിച്ചു. കുറച്ച് നാൾ ‌മലയാള സിനിമ മേഖലയില്‍ നിന്ന് വിട്ടു നിന്നെങ്കിലും മലയാളി മനസ്സില്‍ ഭാവനയും ഭാവനയുടെ ചിത്രവും എന്നും ഉണ്ടായിരുന്നു. പ്രതിസന്ധികളിൽ തളർന്ന് പോകുന്ന പെൺ‌കുട്ടികൾക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് നടിയുടേത്. എന്നും മലയാളികൾക്ക് പ്രിയപ്പെട്ട നടിയായ ഭാവനയോളം പ്രതിസന്ധികൾ തരണം ചെയ്ത മറ്റൊരു നടി മലയാള സിനിമയിൽ ഉണ്ടായിട്ടില്ല. സ്വന്തം സഹപ്രവർത്തകർ പോലും പലപ്പോഴും തന്നെ പിന്തള്ളിയിട്ടും സത്യത്തിന് ഒപ്പമെ ഭാവന സഞ്ചരിച്ചിട്ടുള്ളു. അതുകൊണ്ട് തന്നെ ഭാവന തുടരെ തുടരെ മലയാള സിനിമകൾ ചെയ്തില്ലെങ്കിലും താരത്തിനുള്ള ആരാധകരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നില്ല. മുപ്പത്തിയേഴുകാരിയായ ഭാവന കഴിഞ്ഞ ദിവസമാണ് തന്റെ ആറാം വിവാഹ വാർഷികം ആഘോഷിച്ചത്.

വിവാഹ വാർഷിക ദിനത്തിൽ ആൽബത്തിലെ വിവാ​ഹ ചിത്രങ്ങൾ പൊടിതട്ടിയെടുത്ത് മനോഹരമായി വരികൾ കുറിച്ച് ഭർത്താവിന് ആശംസകൾ നേർന്ന് ഭാവന പങ്കുവെച്ചു. ലവ് യൂ എന്ന് എഴുതിയാണ് ആറാം വിവാഹവാർഷിക ദിനത്തിൽ പ്രിയതമന് ഭാവന ആശംസ നേർന്നത്. അഞ്ച് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമായിരുന്നു ഭാവനയുടെ വിവാഹം. ഭാവനയുടെ ഭര്‍ത്താവ് കന്നഡയിലെ പ്രശസ്‍ത സിനിമ നിര്‍മാതാായ നവീനാണ്. വിവാഹം നടന്നത് 2018ലാണ്. ഭാവനയും നവീനും 2017ലായിരുന്നു വിവാഹ നിശ്ചയം നടത്തിയത്. ശേഷം 2018 ജനുവരി 22ന് ഇരുവരുടെയും വിവാഹം നടന്നു. ഭാവനയ്‍ക്കും നവീനും ഒട്ടേറെ പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. ഭാവനയുടെ സിനിമാ സുഹൃത്തുക്കൾ അടക്കം ആശംസകൾ നേർന്നു. നടി മഞ്ജു വാര്യരും ഭാവനയുടെയും നവീന്റെയും ചിത്രം പങ്കിട്ട് ആശംസകൾ എഴുതി. മലയാളത്തിൽ വളരെ സെലക്ടീവായി മാത്രം സിനിമകൾ ചെയ്യാറുള്ള ഭാവന കന്നഡ സിനിമയിലാണ് കൂടുതൽ സജീവം.

വിവാഹശേഷവും അഭിനയത്തിൽ തുടരുന്ന ചുരുക്കം ചില നായികമാരിൽ ഒരാളാണ് ഭാവന. സോഷ്യൽമീഡിയയിൽ സജീവമായ ഭാവന തന്റെ ചിത്രങ്ങളും പുത്തൻ വിശേഷങ്ങളുമെല്ലാം പങ്കിടാറുണ്ട്. പ്രേക്ഷകർ കുറിക്കുന്ന കമന്റുകൾക്ക് സമയം കണ്ടെത്തി മറുപടി നൽകുന്ന ഒരാൾ കൂടിയാണ് ഭാവന. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വെച്ചായിരുന്നു നവീനും ഭാവനയും വിവാഹിതരായത്. അത്യാഢംബര പൂർവം നടന്ന വിവാ​ഹത്തിൽ പങ്കെടുക്കാൻ തെന്നിന്ത്യൻ സിനിമാ ലോകം ഒഴുകി എത്തിയിരുന്നു. പിന്നീട് സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി റിസപ്ഷനും താരത്തിന്റെ കുടുംബം സംഘടിപ്പിച്ചിരുന്നു. ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞ് വൈകാതെയാണ് അച്ഛൻ മരിച്ചത്.

വിവാഹത്തിന് അച്ഛന്റെ സാന്നിധ്യമില്ലാതിരുന്നത് ഭാവനയ്ക്കും വലിയ വേദനയായിരുന്നു. അച്ഛന്റെ വേർപാടിനുശേഷം തളർന്നുപോയ തന്റെ കുടുംബത്തെ താങ്ങി നിർത്തിയത് നവീനാണെന്ന് ഭാവന തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ‘അച്ഛന് യാതൊരു ആരോഗ്യപ്രശ്നവും ഉണ്ടായിരുന്നില്ല. കിടപ്പിലാവുമെന്നും മരണപ്പെടുമെന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ദൈവ ഭാഗ്യം കൊണ്ട് വിവാഹ നിശ്ചയത്തിന് അച്ഛന് പങ്കെടുക്കാൻ കഴിഞ്ഞു. അച്ഛന്റെ മരണം ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായിരുന്നു.’ ആ ഘട്ടത്തില് എന്നെയും കുടുംബത്തെയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വന്നത് നവീനും കുടുംബവുമാണ്. മൂത്ത മകന്റെ സ്ഥാനത്ത് നിന്ന് എല്ലാ കാര്യങ്ങളും നവീൻ തന്നെയാണ് ചെയ്തത്. അമ്മയ്ക്കും സഹോദരനും നവീനെ ഇഷ്ടമായിരുന്നു. എന്നാൽ അച്ഛന്റെ മരണ സമയത്ത് നവീൻ കുടുംബത്തിന് വേണ്ടി ചെയ്ത കാര്യങ്ങൾ കണ്ട് അവർക്ക് നവീനോട് ഉള്ള ഇഷ്ടവും മതിപ്പും വീണ്ടും കൂടി’, എന്നാണ് ഭാവന മുമ്പൊരിക്കൽ അഭിമുഖത്തിൽ പറഞ്ഞത്. ഭാവനയുടെ സെലക്ഷൻ മോശമായില്ലെന്നാണ് നടിക്ക് നവീൻ നൽകുന്ന പിന്തുണ കാണുമ്പോൾ ആരാധകർ കുറിക്കാറുള്ളത്. വിവാഹശേഷം ബെം​ഗളൂരുവിൽ സെറ്റിൽഡാണ് ഭാവന. കുറച്ച് വർഷങ്ങളായി മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന ഭാവന കുറച്ച് നാളുകൾക്ക് മുമ്പാണ് വീണ്ടും മലയാള സിനിമയിൽ സജീവമാകാൻ തുടങ്ങിയത്.

More in Malayalam

Trending