Connect with us

വിവാഹ റിസപ്‌ഷനിൽ എത്തിയ ഭാഗ്യയെ കോടിശ്വരിയാക്കി അച്ഛൻ!! ചാക്കോളാസ്‌ പവലിയന്റെ മുൻപിൽ കണ്ട കാഴ്ചയിൽ ഞെട്ടിത്തരിച്ച് ശ്രയസും കുടുംബവും!

Malayalam

വിവാഹ റിസപ്‌ഷനിൽ എത്തിയ ഭാഗ്യയെ കോടിശ്വരിയാക്കി അച്ഛൻ!! ചാക്കോളാസ്‌ പവലിയന്റെ മുൻപിൽ കണ്ട കാഴ്ചയിൽ ഞെട്ടിത്തരിച്ച് ശ്രയസും കുടുംബവും!

വിവാഹ റിസപ്‌ഷനിൽ എത്തിയ ഭാഗ്യയെ കോടിശ്വരിയാക്കി അച്ഛൻ!! ചാക്കോളാസ്‌ പവലിയന്റെ മുൻപിൽ കണ്ട കാഴ്ചയിൽ ഞെട്ടിത്തരിച്ച് ശ്രയസും കുടുംബവും!

നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് ദിവസങ്ങളായി സോഷ്യൽമീഡിയയിലെ പ്രധാന ചർച്ച. രണ്ടു ദിവസം മുൻപ് ഗുരുവായൂർ അമ്പലത്തിൽ നടന്ന ലളിതമായ വിവാഹച്ചടങ്ങായിരുന്നു ഭാഗ്യാ സുരേഷിന്റേത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാന അതിഥിയായ ചടങ്ങിൽ, മലയാളത്തിന്റെ സൂപ്പർ താരങ്ങൾ എല്ലാപേരും ഒത്തുകൂടി എന്ന സവിശേഷതയുമുണ്ട്. വിവാഹത്തിന് കാണാത്ത താരങ്ങൾ കഴിഞ്ഞ ദിവസം നടന്ന വിവാഹ റിസപ്‌ഷനിൽ എത്തിച്ചേർന്നു. മമ്മൂട്ടി രണ്ടിടത്തും പങ്കെടുത്തു. മകൻ ദുൽഖർ സൽമാൻ,മകൾ സുറുമി, ഭാര്യ സുൽഫത്ത്, മരുമകൾ അമാൽ സൂഫിയ എന്നിവരും ഒപ്പമുണ്ടായിരുന്നു.

കുടുംബത്തിലെ ആദ്യ വിവാഹമായതിനാല്‍ തന്നെ ആര്‍ഭാടത്തിനും ഒരുക്കങ്ങള്‍ക്കും യാതൊരു കുറവും ഉണ്ടാകില്ലായെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ആ വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്ന ആദ്യ കാഴ്ചയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മകള്‍ ഭാഗ്യയ്ക്കും മരുമകനും കോടികള്‍ വില വരുന്ന അതിമനോഹരമായ കാറാണ് സുരേഷ് ഗോപി സമ്മാനിച്ചിരിക്കുന്നത്. ഗുരുവായൂരിൽ വെച്ച് വിവാഹം കഴിഞ്ഞതോടെ ശ്രെയസിന്റെ മാവേലിക്കരയിലെ വീട്ടിലേക്കാണ് ഭാഗ്യയെയും കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് ഇരുവരും കൊച്ചിയിലെത്തിയത് .

ഇരുവരും എത്തിയപ്പോൾ ഹോട്ടൽ മുറ്റത്ത് നവദമ്പതികളെ കാത്തിരുന്നത് സുരേഷ്‌ഗോപിയുടെ കിടിലൻ സമ്മാനമായിരുന്നു . അതെ ഒരു റൊൾസ്റോയ്സ് കാറയിരുന്നു സുരേഷ്‌ഗോപിയുടെ സമ്മാനം. ആറു കോടിമുതൽ 10 കോടിവരെയായിരുന്നു ഒരു റോൾസ്‌റോയിസിന്റെ വില. അത് തന്റെ മക്കൾക്കുള്ള വിവാഹസമ്മാനം ആയിരുന്നതിനാൽ സുരേഷ്‌ഗോപി ഒട്ടും കുറച്ചില്ല. പത്ത്കോടിയുടെ എറ്റവും മുന്തിയ മോഡൽ തന്നെയാണ് മകൾക്ക് വാങ്ങി നൽകിയിരിക്കുന്നത്. വിവാഹ റിസപ്ഷന് നടക്കുന്ന കളമശ്ശേരിയിലെ ഓഡിറ്റോറിയത്തിന് മുൻപിൽ അലങ്കരിച്ചിരുന്ന ഈ കാറിലാണ് ഭാഗ്യയും ശ്രയസും രാജകീയമായി എത്തിയത്.

കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഇന്ദ്രജിത്ത്, മീന, ജോജു ജോർജ്, ടൊവിനോ തോമസ്, മീന, ഇന്ദ്രൻസ്, ഹണിറോസ്, രമേഷ് പിഷാരടി, ആശ ശരത്, നമിത പ്രമോദ്, മിയ, തെസ്നി ഖാൻ, ബീന ആന്റണി, സ്വാസിക, സാനിയ ഇയ്യപ്പൻ, നദിയ മൊയ്തു, ലാൽ, സുരേഷ് കൃഷ്ണ, അനൂപ് മേനോൻ, ശ്രീനിവാസൻ, ബിന്ദു പണിക്കർ, മനോജ് കെ ജയൻ, വിന്ദുജ മേനോൻ, വിജയ് ബാബു തുടങ്ങി സിനിമാരംഗത്തുനിന്ന് നിരവധി പേർ വിവാഹസത്കാരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

ജനുവരി 17ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിഞ്ഞതിന് പിന്നാലെയാണ് കൊച്ചിയില്‍ സിനിമാ–രാഷ്ട്രീയ മേഖലയിലെ സുഹൃത്തുക്കൾക്കായി വിവാഹ സത്കാരം നടത്തിയത്. വിവാഹ ആഘോഷങ്ങൾ കഴിഞ്ഞിട്ടില്ല . ബന്ധുക്കൾ, നാട്ടുകാർ, സുഹൃത്തുക്കൾ തുടങ്ങിയവർക്കായി 20-ാം തീയതി തിരുവനന്തപുരത്ത് വച്ച് റിസപ്ഷൻ നടത്തും. ഗുരുവായൂരില്‍ നടന്ന വിവാഹത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ്, ഖുഷ്ബു ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതോടെ വലിയ സുരക്ഷാ വലയത്തിലായിരുന്നു വിവാഹം.

More in Malayalam

Trending