വിവാഹത്തിന്റെ നാലാം നാള്‍ ബന്ധം വേര്‍പ്പെടുത്തിയതിന്റെ കാരണം നിക്കോളാസ് കേജ് വെളിപ്പെടുത്തി
ഹോളിവുഡിലെ പ്രശസ്ത നടനും ഫിലിം മേക്കറുമാണ് നിക്കോളാസ് കേജ്. നാല് ദിവസം മാത്രം നീണ്ട ദാമ്പത്യബന്ധം നിക്കോളാസ് അവസാനിപ്പിച്ചതിന്റെ വാര്‍ത്തയാണ് ഞെട്ടിക്കുന്നത്. മോഡലും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ എറിക്ക കൊയക്കയുമായുള്ള ബന്ധമാണ് കേജ് വേര്‍പെടുത്തിയത്. വിവാഹം കഴിഞ്ഞ് നാലാം ദിവസം കേജ് ഡിവോഴ്സിന് അപേക്ഷ നല്‍കുകയായിരുന്നു.
മെയ് 31-ന് കോടതി ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വിവാഹ ദിനത്തില്‍ത്തന്നെ ഇരുവരും വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും വീട്ടിലെ വഴക്ക് പൊതുസ്ഥലങ്ങളിലും ആവര്‍ത്തിച്ചതോടെയാണ് ഇരുവരും വഴിപിരിയുന്നതിനെ കുറിച്ച് ചിന്തിച്ചത്. വിവാഹം കഴിഞ്ഞ് 2 മാസം പിന്നിടുന്നതിനിടയിലാണ് ഇവര്‍ക്ക് കോടതി വിവാഹമോചനം അനുവദിച്ചത്.
എറിക്കയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നതായും അത് മറച്ചുവെച്ചു കൊണ്ടാണ് തന്നെ വിവാഹം കഴിച്ചതെന്നുമാണ് കേജ് കോടതിയില്‍ അറിയിച്ചത്. ഇതിനുപുറമേ, എറിക്കയ്ക്ക് ക്രമിനല്‍ പശ്ചാത്തലമുണ്ടായിരുന്നതായും അദ്ദേഹം ആരോപിച്ചു.
അതേസമയം, കേജില്‍ നിന്നും ഇങ്ങനൊരു പ്രവര്‍ത്തി ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നുവെന്ന് എറിക്ക പറഞ്ഞിരുന്നു. അദ്ദേഹവുമായി പ്രണയത്തിലായതിന് ശേഷം തനിക്ക് നിരവധി അവസരങ്ങളാണ് നഷ്ടമായതെന്നും എറിക്ക വ്യക്തമാക്കി. 1995-ല്‍, 31-ാം വയസിലായിരുന്നു നിക്കോളാസിന്റെ ആദ്യ വിവാഹം. അമേരിക്കന്‍ നടിയായ പട്രീഷ്യ അഖ്വറ്റെയായിരുന്നു ആദ്യ ഭാര്യ. 2001-ല്‍ പട്രീഷ്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ കേജ് 2002-ല്‍ ഗായികയും ഗാനരചയിതാവുമായ ലിസ മേരിയെ വിവാഹം കഴിച്ചു. ഇവരുമായുള്ള ബന്ധം 2004-ല്‍ അവസാനിച്ചപ്പോള്‍ ആ വര്‍ഷം തന്നെയായിരുന്നു ചലച്ചിത്ര താരം ആലിസ് കിമ്മിനെ വിവാഹം ചെയ്തതും. 2016-ല്‍ ആ ബന്ധവും വേര്‍പിരിഞ്ഞു.
nicolas-erika-4th marriage divorced-reason-reveals