Connect with us

വിവാഹം രഹസ്യമാക്കാൻ ആ ഒരൊറ്റ കാരണം! പ്രതീക്ഷിക്കാത്തത് സംഭവിച്ചു.. കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

Malayalam

വിവാഹം രഹസ്യമാക്കാൻ ആ ഒരൊറ്റ കാരണം! പ്രതീക്ഷിക്കാത്തത് സംഭവിച്ചു.. കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

വിവാഹം രഹസ്യമാക്കാൻ ആ ഒരൊറ്റ കാരണം! പ്രതീക്ഷിക്കാത്തത് സംഭവിച്ചു.. കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

ജയരാജ് സംവിധാനം ചെയ്ത സ്നേഹം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ലെന. മനഃശാസ്ത്രത്തിൽ ഉപരിപഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് മലയാള സിനിമയിൽ തിരക്കേറിയ താരമായി മാറിയിരിക്കുകയാണ് ലെന. 2004 ജനുവരി 16-ന് മലയാള സിനിമയിലെ സ്ക്രീൻ റൈറ്റർ അഭിലാഷ് കുമാറിനെ ലെന വിവാഹം ചെയ്തിരുന്നു. പിന്നീട് ആ ബന്ധം വേർപെടുത്തുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം ലെന പുറത്ത് വിട്ട വാർത്ത ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഇനി ഒരു തന്റെ ജീവിതത്തിൽ ഉണ്ടാകില്ലെന്ന് പറഞ്ഞ ലെന പെട്ടന്നായിരുന്നു വിവാഹിതയായെന്നു വെളിപ്പെടുത്തി രംഗത്തെത്തിയത്.

ഭാരതത്തിന് വേണ്ടി സ്വന്തം ജീവിതം പണയം വെക്കുന്ന ഒരാളെ വിവാഹം കഴിച്ചതിൽ ഒരുപാട് സന്തോഷമെന്ന് നടി ലെന. ജനുവരിയിൽ വിവാഹം കഴിഞ്ഞുവെന്ന് ആരാധകരോട് വെളിപ്പെടുത്തിയതിന് പിന്നാലെ ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ ആണ് വരൻ. എന്റെ ജീവിതത്തിൽ നല്ല സമയം ആണെന്ന് തോന്നുന്നു. ഒരുപാട് നല്ല കാര്യങ്ങൾ സംഭവിക്കുന്നു. ജനുവരി 17-ന് ഞാൻ വിവാഹിതയായി. എന്റെ ഭർത്താവ് ഫോഴ്സിലുള്ള ആളാണ്. ഭാരതത്തിന് വേണ്ടി സ്വന്തം ജീവിതം പണയം വെക്കുന്ന ഒരാളെ വിവാഹം കഴിച്ചതിൽ ഒരുപാട് സന്തോഷം. ഞങ്ങളുടേത് അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്തൊരു സംഭവം തന്നെയായിരുന്നു. അദ്ദേഹം വളരെ കോൺഫിഡൻഷ്യലായൊരു നാഷണൽ പ്രോ​ഗ്രാമിന്റെ ഭായമായത് കൊണ്ടാണ് എനിക്ക് ഈ വിവരം ഇതുവരെ നാട്ടുകാരെ അറിയിക്കാൻ സാധിക്കാത്തത്.

ഇന്ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി മോദിജി ഔദ്യോ​ഗിക പ്രഖ്യാപനം നടത്തിയതുകൊണ്ട് എനിക്കിത് എല്ലാവരോടും പറയാം എന്നും ലെന പറഞ്ഞു. 2024 ജനുവരി 17-ന് താനും പ്രശാന്ത് ബാലകൃഷ്ണനും വിവാഹിതരായെന്നാണ് ലെന സോഷ്യൽ മീഡിയയിലൂടെയാണ് അറിയിച്ചത്. രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗൻയാന് വേണ്ടിയിലുള്ള ബഹിരാകാശ സഞ്ചാരികളുടെ പേര് ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. മലയാളിയായ ബഹിരാകാശ യാത്രികനുൾപ്പെടെ നാലുപേരാണ് ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, വിങ് കമാന്റർ ശുബാൻഷു ശുക്ല എന്നിവരാണ് ആ നാലുപേർ.

പാലക്കാട് നെന്മാറ പഴയ ഗ്രാമം സ്വദേശിയാണ് ഇന്ത്യൻ പ്രതിരോധ സേനയിൽ വിങ് കമാൻഡന്റ് ആയി ജോലിചെയ്യുന്ന പ്രശാന്ത് ബാലകൃഷ്ണൻ നായർ. ചിറ്റിലഞ്ചേരി വിളമ്പിൽ ബാലകൃഷ്ണൻ നായരുടെയും തിരുവഴിയാട് പൂളങ്ങാട്ട് പ്രമീളയുടെയും രണ്ടാമത്തെ മകനാണ്. നാലാം ക്ലാസുവരെ പ്രാഥമിക വിദ്യാഭ്യാസം അച്ഛന്റെ ജോലിസ്ഥലമായ കുവൈത്തിലും പിന്നീട് പ്ലസ് ടു വരെ പല്ലാവൂർ ചിന്മയ വിദ്യാലയത്തിലുമാണ് പഠിച്ചത്. പാലക്കാട് അകത്തേത്തറ എൻഎസ്എസ് എൻജിനീയറിങ് കോളജ് വിദ്യാർഥിയായിരിക്കെ നാഷനൽ ഡിഫൻസ് അക്കാദമിയിൽ (എൻഡിഎ) ചേർന്നു. ഇവിടെ പരിശീലനം പൂർത്തിയാക്കി 1999 ജൂണിൽ വ്യോമസേനയുടെ ഭാഗമായി. യുഎസ് എയർ കമാൻഡ് ആൻഡ് സ്റ്റാഫ് കോളജിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി. 1998ൽ ഹൈദരാബാദ് വ്യോമസേനാ അക്കാദമിയിൽനിന്ന് ‘സ്വോർഡ് ഓഫ് ഓണർ’ സ്വന്തമാക്കിയിട്ടുണ്ട്.

ഗഗന്‍യാൻ ദൗത്യത്തിന്റെ ഭാഗമായി റഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കുറച്ചു വർഷമായി കഠിന പരിശീലനത്തിലായിരുന്നു. റഷ്യയിൽ 13 മാസവും മരുഭൂമി, കര, കടൽ, ആകാശം, മഞ്ഞ്, തുടങ്ങി വിവിധ സാഹചര്യങ്ങളിൽ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. സാങ്കേതിക പഠന പരിശീലനത്തിനൊപ്പം കായിക, ശാരീരിക, യോഗ പരിശീലനവും പൂർത്തിയാക്കിയിട്ടുണ്ട്. ഇന്ത്യൻ പ്രതിരോധ സേനയുടെയും ഐഎസ്ആർഒയുടെയും വിവിധ കേന്ദ്രങ്ങളിൽ പരിശീലനം തുടരുകയാണ്. ഇന്ത്യൻ വ്യോമസേനയിലെ സ്ക്വാഡ് ലീഡർ പദവിയിലാണ് ജോലി ചെയ്യുന്നത്. സുഖോയ് യുദ്ധവിമാനമടക്കം വിവിധ വിമാനങ്ങളിൽ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.

Continue Reading
You may also like...

More in Malayalam

Trending