Malayalam
വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം ദിയയ്ക്ക് ആശംസകളുമായി മുൻ കാമുകനെത്തി! ചിത്രങ്ങൾ വൈറൽ
വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം ദിയയ്ക്ക് ആശംസകളുമായി മുൻ കാമുകനെത്തി! ചിത്രങ്ങൾ വൈറൽ
കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വിവാഹം. വർഷങ്ങളായി ദിയയുടെ സുഹൃത്തായിരുന്ന തിരുവനന്തപുരം സ്വദേശി അശ്വിൻ ഗണേഷാണ് ദിയയെ വിവാഹം ചെയ്തത്. സോഫ്റ്റ്വെയർ ഡെവലപ്പറായ അശ്വിന്റെ കുടുംബം തമിഴ്നാട്ടിലാണ്. രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമായിരുന്നു വിവാഹം. അശ്വിന് മുമ്പ് വലിയൊരു പ്രണയ പരാജയം ദിയയ്ക്കുണ്ടായിരുന്നു. അടുത്ത സുഹൃത്തായ വൈഷ്ണവ് ഹരിചന്ദ്രനുമായി ഏറെനാൾ ദിയ പ്രണയത്തിലായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ഒരിടയ്ക്ക് താരപുത്രി നിരന്തരം പങ്കുവെയ്ക്കാറുണ്ടായിരുന്നു. ദിയയെപ്പോലെ തന്നെ വൈഷ്ണവും ഇപ്പോൾ ഒരു സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറാണ്. ദിയ കൃഷ്ണയാണ് വൈഷ്ണവിനെ ഇൻഫ്ലുവെൻസറാകാൻ സഹായിച്ചത്.
ഇരുവരും ഒരുമിച്ച് വീഡിയോസ് ചെയ്തതോടെയാണ് വൈഷ്ണവിന് ഇൻസ്റ്റയിൽ ഫോളോവേഴ്സ് കൂടിയത്. ചില ഷോർട്ട് ഫിലിമുകളിലും വൈഷ്ണവിന് അവസരം കിട്ടിയിരുന്നു. ഡേറ്റിങ്ങിനോടും വിവാഹത്തോടും ഇപ്പോൾ താത്പര്യമില്ലെന്നാണ് അടുത്തിടെ ഒരു വീഡിയോയിൽ വൈഷ്ണവ് പറഞ്ഞത്.
ദിയയുടെയും വൈഷ്ണവിന്റെ ഫ്രണ്ട്സ് ഗ്യാങിലുണ്ടായിരുന്ന വ്യക്തിയാണ് ദിയയുടെ ഭർത്താവ് അശ്വിൻ ഗണേഷ്. പ്രണയത്തകർച്ചയ്ക്കുശേഷം വൈഷ്ണവിനെ കുറിച്ച് ദിയ അധികം സംസാരിക്കാൻ തയ്യാറാവാറില്ല.
എന്നാൽ മുൻ കാമുകിയെ കുറിച്ചുള്ള ചോദ്യങ്ങളെ എന്നും സ്വാഗതം ചെയ്യുന്ന കൂട്ടത്തിലാണ് വൈഷ്ണവ്. ഇപ്പോഴിതാ ദിയയുടെ ദാമ്പത്യജീവിതത്തിന് ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് വൈഷ്ണവ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ദിയയുടെ ചിത്രം പങ്കിട്ട് ആശംസകൾ വൈഷ്ണവ് നേർന്നത്. എന്നാൽ അശ്വിനെ കുറിച്ച് ഒന്നും തന്നെ കുറിച്ചിട്ടുമില്ല. ദിയയെപ്പോലെ തന്നെ വൈഷ്ണവിന്റെ സുഹൃത്തായിരുന്നു അശ്വിനും.