Connect with us

വിവാഹം കഴിഞ്ഞതിന് പിന്നാലെ വെളിപ്പെടുത്തൽ! ഇനി സ്റ്റാര്‍ മാജിക്കില്‍ തുടരില്ലേ, നടിയുടെ വെളിപ്പെടുത്തൽ

Malayalam

വിവാഹം കഴിഞ്ഞതിന് പിന്നാലെ വെളിപ്പെടുത്തൽ! ഇനി സ്റ്റാര്‍ മാജിക്കില്‍ തുടരില്ലേ, നടിയുടെ വെളിപ്പെടുത്തൽ

വിവാഹം കഴിഞ്ഞതിന് പിന്നാലെ വെളിപ്പെടുത്തൽ! ഇനി സ്റ്റാര്‍ മാജിക്കില്‍ തുടരില്ലേ, നടിയുടെ വെളിപ്പെടുത്തൽ

ഈയിടെയായിരുന്നു സ്റ്റാർ മാജിക് ഫെിയിം ഐശ്വര്യ രാജീവിന്റെ വിവാഹം. മലയാളം മിനിസ്ക്രീനിൽ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരം കൂടിയാണ് ഐശ്വര്യ. ആഡംബരമായി നടന്ന വിവാഹത്തിൽ നിരവധി താരങ്ങളായിരുന്നു മിനിസ്ക്രീനിൽ നിന്ന് എത്തിയത്. എൻജിനിയർ ആയിട്ടുള്ള അർജുനെയാണ് ഐശ്വര്യ വിവാഹം ചെയ്തത്. ഇപ്പോഴിതാ വിവാഹശേഷം തന്റെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്തെത്തുകയാണ് നടി. എല്ലാവരും ചേട്ടനെക്കുറിച്ചാണ് ചോദിക്കുന്നത്. കല്യാണത്തിന് മുമ്പ് ആരാണെന്നൊ എന്താണെന്നോ ഞാന്‍ പറഞ്ഞിരുന്നില്ല. വളരെ പെട്ടെന്ന് തീരുമാനിച്ച കല്യാണമാണ്.

പരമാവധി നീട്ടിവെക്കാന്‍ നോക്കിയതാണ്. പക്ഷെ ലീവ് കിട്ടാത്തതിനാല്‍ പെട്ടെന്ന് നടത്തുകയായിരുന്നു. ചേട്ടന്റെ പേര് അര്‍ജുന്‍ എന്നാണ്.” ഐശ്വര്യ പറയുന്നു. ”ഞാന്‍ ജനിച്ചത് കേരളത്തിലാണ്, പത്തനംതിട്ട. വളര്‍ന്നത് ഹൈദരാബാദിലായിരുന്നു. ഇപ്പോള്‍ ഖത്തറില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നു” എന്ന് അര്‍ജുനും പറയുന്നുണ്ട്.ആള്‍ക്ക് ക്യാമറയുമായോ മീഡിയയുമയോ യാതാരു ബന്ധവുമില്ല. എന്നെ തന്നെ അറിയില്ലായിരുന്നു. സ്റ്റാര്‍ മാജിക്കും കണ്ടിട്ടില്ല. ആര്‍ട്ടിസ്റ്റാണെന്ന് പോലും അറിയില്ലായിരുന്നു. മാട്രിമോണിയല്‍ വഴിയാണ് ആലോചന വരുന്നത്. കണ്ടു ഇഷ്ടപ്പെട്ടു. പിന്നെ വീട്ടുകാര്‍ തമ്മില്‍ സംസാരിച്ചു. അങ്ങനെയാണ് കല്യാണത്തിലേക്ക് എത്തിയത്. പക്ഷെ അമ്മയ്ക്ക് എന്നെ അറിയാമായിരുന്നു. ചേട്ടന് ക്യാമറയൊന്നും പരിചയമില്ലാത്തതിനാല്‍ അതിന്റേതായ ചമ്മലൊക്കെയുണ്ട്.” ഐശ്വര്യ പറയുന്നു.ഇനി സ്റ്റാര്‍ മാജിക്കില്‍ തുടരില്ലേ, അഭിനയ മേഖലയില്‍ ഉണ്ടാവില്ലേയെന്നൊക്കെയുള്ള ചോദ്യങ്ങളുണ്ട്. അതേക്കുറിച്ച് ഇപ്പോള്‍ പ്ലാനിംഗൊന്നുമില്ല. ഞങ്ങളൊരു തീരുമാനവും എടുത്തിട്ടില്ല. എല്ലാം വഴിയെ അറിയിക്കാമെന്നും താരം പറയുന്നു.

More in Malayalam

Trending