Connect with us

വിദ്യാര്‍ത്ഥിനികളെ സിനിമയിലെ വേഷത്തിന് പ്രലോഭിപ്പിച്ച് കൊണ്ടുപോകുമായിരുന്നു! സര്‍ക്കാരില്‍ ഉന്നത ബന്ധം ഉണ്ടായിരുന്ന പ്രമുഖ നടനെതിരെ മേരി ജോര്‍ജ്

Uncategorized

വിദ്യാര്‍ത്ഥിനികളെ സിനിമയിലെ വേഷത്തിന് പ്രലോഭിപ്പിച്ച് കൊണ്ടുപോകുമായിരുന്നു! സര്‍ക്കാരില്‍ ഉന്നത ബന്ധം ഉണ്ടായിരുന്ന പ്രമുഖ നടനെതിരെ മേരി ജോര്‍ജ്

വിദ്യാര്‍ത്ഥിനികളെ സിനിമയിലെ വേഷത്തിന് പ്രലോഭിപ്പിച്ച് കൊണ്ടുപോകുമായിരുന്നു! സര്‍ക്കാരില്‍ ഉന്നത ബന്ധം ഉണ്ടായിരുന്ന പ്രമുഖ നടനെതിരെ മേരി ജോര്‍ജ്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ മലയാള സിനിമയാണ് എവിടെയും ചർച്ചാ വിഷയം. റിപ്പോർട്ടിലൂടെ സ്ത്രീകൾ മലയാള സിനിമയിൽ നേരിട്ടുകൊണ്ടിരുന്ന ചൂഷണങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. സിനിമാ മേഖലയിൽ വ്യാപക ലൈംഗീക ചൂഷണം നടക്കുന്നുണ്ടെന്നാണ് ഹേമ കമ്മീഷൻ റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നത്. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ കേരള സർക്കാർ ഹേമ കമ്മിറ്റിയെ നിയോഗിക്കാൻ കാരണമായത് വിമെൻ ഇൻ സിനിമ കളക്റ്റീവ് (ഡബ്ല്യുസിസി) സംഘടനയുടെ ഇടപെടൽ മൂലമാണ്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരണമെന്ന് ആഗ്രഹിക്കുകയും അതിനായി നിലകൊള്ളുകയും ചെയ്ത ഡബ്ല്യുസിസി അംഗങ്ങൾക്ക് ഇതിനെ ചൊല്ലി കരിയറിൽ പലവിധത്തിലുള്ള തിരിച്ചടികൾ നേരിടേണ്ടി വന്നിരുന്നു അതിലൊന്ന് സിനിമയിൽ അവസരങ്ങൾ കുറഞ്ഞുവെന്നതാണ്. എന്നാൽ എല്ലാ പ്രതിബന്ധങ്ങൾക്കുമൊടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സന്തോഷത്തിലാണ് ഡബ്ല്യുസിസി അംഗങ്ങൾ. സിനിമയുടെ മറവില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് കേട്ട് ഞെട്ടിയിരിക്കുകയാണ് ജനങ്ങൾ. നടിമാരുടെ വാതിലില്‍ മുട്ടുന്നത് പതിവായ കാര്യമാണത്രെ. വാതില്‍ തുറന്നില്ലെങ്കില്‍ ശക്തമായി ഇടിക്കും. സഹകരിച്ചില്ലെങ്കില്‍ റീടേക്കുകള്‍ എടുപ്പിച്ച് ബുദ്ധിമുട്ടിക്കും.

നടി ആക്രമിക്കപ്പെട്ട സംഭവം ഒറ്റപ്പെട്ടതല്ല. മലയാള സിനിമ നിയന്ത്രിക്കുന്നത് ക്രിമിനല്‍ സംഘം. പേടി കാരണമാണ് പലരും പരാതികള്‍ തുറന്നുപറയാന്‍ മടിക്കുന്നത്. സെറ്റുകളില്‍ ഒറ്റയ്ക്ക് പോകുക പ്രയാസമാണ്. വീട്ടില്‍ നിന്ന് ആരെയെങ്കിലും കൂട്ടി പോകാതെ സുരക്ഷിതമല്ല. ഇന്‍റേണല്‍ കംപ്ലെയ്ന്‍റ് കമ്മിറ്റിയെ പോലും ഭീഷണിപ്പെടുത്തുന്ന കാര്യങ്ങളാണ് മലയാള സിനിമയില്‍ നടക്കുന്നതെന്നെല്ലാമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാൽ ഈ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പലരും തങ്ങളുടെ അനുഭവങ്ങൾ വെളിപ്പെടുത്തി രംഗത്ത് വരുകയാണ് . പ്രമുഖ നടനെതിരെ അത്തരത്തിൽ ഒരു വെളിപ്പെടുത്തലുമായാണ് സാമ്പത്തിക വിദഗ്ദ്ധയും അധ്യാപികയുമായ മേരി ജോര്‍ജ് രംഗത്തെത്തുന്നത്.

1980 -കളില്‍ തിരുവനന്തപുരം വിമന്‍സ് കോളേജ് കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥിനികളെ സിനിമയിലെ വേഷത്തിന് പ്രലോഭിപ്പിച്ച് കൊണ്ടുപോകുമായിരുന്നുവെന്നും അന്ന് യുവതികളെ കാറില്‍ കൊണ്ടുപോയിരുന്ന നടന് സര്‍ക്കാരില്‍ ഉന്നത ബന്ധം ഉണ്ടായിരുന്നതായും മേരി ജോര്‍ജ് വെളിപ്പെടുത്തി. ഇക്കാര്യം തന്റെ സഹഅധ്യാപകരുടെ ശ്രദ്ധയില്‍ പെട്ടിരുന്നുവെന്നും ഈ അടുത്തകാലത്ത് അവര്‍ ഇക്കാര്യം തന്നോട് വെളിപ്പെടുത്തുകയായിരുന്നുവെന്നും മേരി ജോര്‍ജ് പറഞ്ഞു. അന്ന് ഇക്കാര്യം തന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെങ്കില്‍ താന്‍ ഇടപെട്ടേനെയെന്നും അവർ വ്യക്തമാക്കി. എല്ലാ ദിവസവും വില കൂടിയ കാറ് വന്ന് കോളേജിന്റെ ഗെയിറ്റിന്റെ പുറത്തുനില്‍ക്കുകയും ചില പെണ്‍കുട്ടികള്‍ ആ വണ്ടിയില്‍ കയറി പോകുകയും ചെയ്യുമായിരുന്നു. വിദ്യാര്‍ത്ഥികള്‍ പറഞ്ഞാണ് അധ്യാപകര്‍ ഇക്കാര്യം അറിയുന്നത്. ഇതോടെ അധ്യാപകര്‍ ഇത് നിരീക്ഷിക്കാന്‍ തുടങ്ങി. സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ട അധ്യാപകര്‍ ഇക്കാര്യം പ്രിന്‍സിപ്പലിനെ അറിയിച്ചു. പ്രിന്‍സിപ്പലും ഇക്കാര്യം നിരീക്ഷിച്ച് ഏതൊക്കെ പെണ്‍കുട്ടികളാണ് പോകുന്നതെന്നും ആരാണ് കൊണ്ടുപോകുന്നതുമെന്നുള്ള കാര്യങ്ങള്‍ മനസിലാക്കി. എന്നാല്‍ പ്രിന്‍സിപ്പലിന് സംഭവത്തില്‍ ഇടപെടാനായില്ല. പ്രതികരിക്കാന്‍ നോക്കിയെങ്കിലും പ്രയോജനമില്ലെന്ന് മനസിലായെന്നും അതുകൊണ്ട് വിഷയത്തില്‍ ഇടപെടേണ്ടെന്നുമാണ് അവര്‍ അന്ന് സഹപ്രവര്‍ത്തകരെ അറിയിച്ചത്. ഇന്നും അയാള്‍ സിനിമയുടെ പ്രവര്‍ത്തനങ്ങളുമായി സജീവമായി നില്‍ക്കുന്നുണ്ടെന്നും മേരി ജോര്‍ജ് വ്യക്തമാക്കി.

Continue Reading
You may also like...

More in Uncategorized

Trending