Connect with us

വിജയ് സേതുപതിയെ ബംഗളൂരു വിമാനത്താവളത്തിൽ വച്ച് കൈയ്യേറ്റം ചെയ്തയാളെ പിന്തുണയ്ക്കുകയും നടനെതിരെ ഭീഷണി മുഴക്കുകയും ചെയ്ത ഹിന്ദു മക്കൾ കക്ഷി നേതാവിന് ശിക്ഷ വിധിച്ച് കോടതി

Uncategorized

ബംഗളൂരു വിമാനത്താവളത്തിൽ വച്ച് നടൻ വിജയ് സേതുപതിയെ കൈയ്യേറ്റം ചെയ്തയാളെ പിന്തുണയ്ക്കുകയും നടനെതിരെ ഭീഷണി മുഴക്കുകയും ചെയ്ത ഹിന്ദു മക്കൾ കക്ഷി നേതാവിന് ശിക്ഷ വിധിച്ച് കോടതി. ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്തെനതിരെയാണ് വിധി. വിജയ് സേതുപതി ആരാധകരുടെ പരാതിയിലാണ് കേസ് എടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 504, 506(1) വകുപ്പുകൾ പ്രകാരം ക്രിമിനൽ ഭീഷണി എന്നതിനായിരുന്നു കേസ്. മൂന്ന് വര്‍ഷമായി നടന്ന വിചാരണയിലാണ് വിധി. കുറ്റം സമ്മതിച്ച അർജുൻ സമ്പത്തിന് കോടതി 4,000 രൂപ പിഴ ചുമത്തുകയും ചെയ്തു.

തമിഴ്നാട്ടിലെ മുന്‍ രാഷ്ട്രീയ നേതാവ് മുത്തുരാമലിംഗ തേവരെ വിജയ് സേതുപതി വിമര്‍ശിച്ചു എന്ന് ആരോപിച്ചാണ് വിമാനത്താവളത്തിൽ വെച്ച് ആക്രമണം നടന്നത്. ഈ സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. എന്നാൽ വിജയ് ഇതിനെതിരെ പരാതിപ്പെട്ടിരുന്നില്ല. സംഭവത്തിന് പിന്നാലെ വിജയ് സേതുപതിയെ ചവിട്ടിയയാൾക്ക് 1001 രൂപ പാരിതോഷികം നൽകുമെന്ന് ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്ത് അന്ന് ട്വിറ്റ് ചെയ്തിരുന്നു. വിജയ് സേതുപതി മാപ്പ് പറയുന്നതുവരെ അയാളെ ചവുട്ടുന്നവരെ പിന്തുണയ്ക്കും എന്നുമാണ് ഹിന്ദു മക്കൾ കക്ഷി നേതാവ് പറഞ്ഞത്. വിജയ് സേതുപതി ആരാധകരാണ് ഇതിനെതിരെ പരാതിപ്പെട്ടത്. പിന്നാലെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

Continue Reading
You may also like...

More in Uncategorized

Trending