വിജയ് പെട്ടെന്ന് ഒരു പൊളിറ്റിക്കൽ പാർട്ടി രൂപികരിച്ചതായി തോന്നിയിട്ടില്ല! മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പ്രവേശത്തിലേക്ക് ചുവടു വെച്ചത്- സന്തോഷ് പണ്ഢിറ്റ്
വിജയ് രാഷ്ട്രീയത്തിലേക്ക് വരുന്നത് പല ആളുകളുടേയും തെറ്റായ പ്രേത്സാഹനത്തിലൂടെയാണെന്ന് പല താരങ്ങളും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ തന്റെ രാഷ്ട്രീയ പ്രവേശത്തിന് കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്ന് വിജയ് പറയാതെ പറയുകയാണ്. ഇപ്പോഴിതാ വിജയ് രാഷ്ട്രീയപ്രവേശനത്തെ കുറിച്ച് ആരും ശ്രദ്ധിക്കാതെ പോയ കാര്യങ്ങളാണ് സന്തോഷ് പണ്ഢിറ്റ് സംസാരിക്കുന്നത്. മറ്റുള്ളവർ കരുതുന്ന പോലെ വിജയ് പെട്ടെന്ന് ഒരു പൊളിറ്റിക്കൽ പാർട്ടി രൂപികരിച്ചതായി തോന്നിയിട്ടില്ല. അദ്ദേഹം വലിയ രീതിയിൽ പ്രവർത്തിച്ചിട്ടാണ് ഇങ്ങനെയൊരു പാർട്ടി രൂപീകരണത്തിലേക്ക് എത്തുന്നത്. വിജയ്ക്ക് മുന്നേ വിശാൽ, കമൽ ഹാസൻ, രജനികാന്ത് എന്നിവർ സ്വന്തമായി പാർട്ടി ഉണ്ടാക്കി തമിഴ്നാട് മുഖ്യമന്ത്രിയാകണം എന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അതൊന്നും നടന്നില്ല. വിജയ് പക്ഷേ നേരത്തെ തന്നെ എല്ലാം പഠിച്ചതിനു ശേഷമാണ് ഈ ഒരു ആശയത്തിലേക്ക് എത്തിയത്.” പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ കമൽഹാസനു പോലും സാധിക്കാത്ത കാര്യം വിജയ്ക്ക് സാധിക്കുമോ എന്നത് എല്ലാവരും ചോദിക്കുന്നു. എന്നാൽ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പ്രവേശത്തിലേക്ക് ചുവടു വെച്ചതെന്നാണ് സന്തോഷ് പണ്ഢിറ്റ് പറയുന്നത്.
വിജയ് 2009ൽ ‘വിജയ് മക്കൾ ഇയക്കം’ എന്ന പേരിൽ ഒരു ഫാൻസ് ക്ലബ് രൂപീകരിച്ചിട്ടുണ്ട്. എന്നിട്ട് 2021ലെ ലോക്കൽ ബോഡി തിരഞ്ഞെടുപ്പിൽ ഈ ഫാൻസ് ക്ലബിലെ ആളുകളെ മത്സരിപ്പിച്ചു. ഏകദേശം 115 ഓളം സീറ്റിൽ ഇവർ ജയിച്ചു.വിജയ്ടെ പാർട്ടിയുടെ പേരിൽ വിജയിച്ചവരല്ല ഇതൊന്നും. എന്നാൽ ഫാൻസ് എന്ന ശക്തമായ ആയുധം ഉപയോഗിച്ച് ഒരു പാർട്ടിയുടെ പിൻബലവുമില്ലാതെ ജയിച്ചവരാണ്. അത്തരത്തിൽ നിരവധി പഞ്ചായത്ത് മെമ്പർ മാരെ വിജയ്ക്ക് ഉണ്ടാക്കാൻ സാധിച്ചു. ഇത് വിജയ് പാർട്ടി രൂപീകരണത്തിന് മുന്നേ ഉണ്ടായ കാര്യമാണ്. വിജയ് ഒരു ടെസ്റ്റ് ഡോസ് പോലെയാണ് ഇതിനെ കാണുന്നത്. തനിക്ക് തമിഴ്നാട്ടിൽ ശക്തി ഉണ്ടാവുമോ എന്നറിയാൻ വേണ്ടിയായിരുന്നു. ഒടുവിൽ 2024ൽ അദ്ദേഹത്തിന്റെ പാർട്ടി അനൗൺസ് ചെയ്തു.”പാർലമെന്റ് ഇലക്ഷനിൽ അദ്ദേഹം നിന്നില്ല. കാരണം അദ്ദേഹത്തെ സംബന്ധിച്ച് നിയമസഭാ ഇലക്ഷനാണ് ലക്ഷ്യമെന്ന് നേരത്തെ പറഞ്ഞിരുന്നു. അതിനാൽ അടുത്ത ഇലക്ഷൻ ആവുമ്പോഴേക്കും വിജയ് മത്സരിക്കാൻ പാകത്തിലുള്ള വലിയ ശക്തിയായി മാറുമെന്നാണ് സന്തോഷ് പണ്ഢിറ്റ് പറയുന്നത്. വിജയ് മക്കൾ ഇയക്കം എഐഎഡിഎംകെ എന്ന പാർട്ടിയെ സപ്പോർട്ട് ചെയ്തായിരുന്നു പ്രവർത്തിച്ചത്. ഇനി ഡിഎംകെ എന്ന പാർട്ടിക്കെതിരെ ശക്തമായി പ്രവർത്തിക്കാനുള്ള പ്രതിപക്ഷ പാർട്ടിയാവാൻ സാധ്യതയുണ്ട് തമിളക വെട്രി കഴകം എന്ന പാർട്ടിക്ക്. എന്നിങ്ങനെയായിരുന്നു സിനിമാ വിശേഷങ്ങൾക്കിടെ വിജയ് രാഷ്ട്രീയ പ്രവേശനം ചെയ്തതിനെ കുറിച്ച് എബിസി മലയാളം ഒറിജിനൽസ് ചാനലിലൂടെ സന്തോഷ് പണ്ഢിറ്റ് പറഞ്ഞത്.
