Connect with us

വിജയ് ആഗ്രഹിച്ചത് ആ ഒരൊറ്റ കാര്യം!! ഫാസിലിന്റെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

Malayalam

വിജയ് ആഗ്രഹിച്ചത് ആ ഒരൊറ്റ കാര്യം!! ഫാസിലിന്റെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

വിജയ് ആഗ്രഹിച്ചത് ആ ഒരൊറ്റ കാര്യം!! ഫാസിലിന്റെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

തമിഴകത്തിന്റെ ആവേശമായ വിജയ് അടുത്തിടെ രാഷ്‍ട്രീയ പ്രവേശനം പ്രഖ്യാപിച്ചപ്പോള്‍ സിനിമയില്‍ നിന്ന് വൈകാതെ പിൻമാറുമെന്ന് താരം വ്യക്തമാക്കിയിരുന്നു. ദ ഗോട്ട് എന്ന പുതിയ ചിത്രമാണ് വിജയ് നായകനായി നിലവില്‍ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തില്‍ രണ്ട് വേഷങ്ങളിലാണ് നായകൻ വിജയ് വേഷമിടുക എന്നും ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുകയെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ദളപതി 69 പൂര്‍ത്തിയാക്കിയതിന് ശേഷം സിനിമയില്‍ നിന്ന് പിൻമാറുകയും വിജയ് പൂര്‍ണമായും രാഷ്‍ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും എന്നാണ് അറിയിച്ചിട്ടുള്ളത്.

പ്രകടനത്തിന് സാധ്യതയുള്ളതെന്നതിന് അപ്പുറമായി ഒരു താരം എന്ന നിലയില്‍ ആരാധകരെ തൃപ്‍തിപ്പെടുത്തുന്ന വേഷങ്ങളാണ് വിജയ് അധികവും ചെയ്‍തിട്ടുള്ളത്. എന്നാല്‍ വിജയ് പ്രകടനത്തിന് സാധ്യതയുള്ള കഥാപാത്രം ചെയ്യാൻ ആഗ്രഹിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയ സംവിധായകൻ ഫാസിലിന്റെ വാക്കുകളാണ് പുതുതായി ചര്‍ച്ചയാകുന്നത്. സംവിധായകൻ ഫാസിലിന്റെ പഴയൊരു അഭിമുഖത്തിന്റെ വീഡിയോയിലാണ് വിജയ്‍യെയും പരാമര്‍ശിച്ചിരിക്കുന്നത്.

ആക്ഷൻ, ഡാൻസ് ഹീറോ ആണ് തനിക്ക് പറ്റുന്നത് എന്ന് വിജയ് വിചാരിച്ചിരുന്നതായി ഫാസില്‍ വ്യക്തമാക്കുന്നു. എനിക്കറിയാവുന്നത് ഒരു നല്ല നടനായി സിനിമയില്‍ വേഷമിട്ടാല്‍ കൊള്ളാം എന്ന് വിജയ്‍ക്ക് ആഗ്രഹമുണ്ട് എന്നാണ്. ആക്ഷനും ഡാൻസുമല്ല പ്രകടനത്തിന് സാധ്യതയുള്ള കഥാപാത്രം വിജയ് ആഗ്രഹിച്ചിട്ടുണ്ട്. പേടിയാണ് ആരാധകരെയെന്ന് വിജയ് തന്നോട് പറഞ്ഞിട്ടുണ്ട് എന്നും ഫാസില്‍ വ്യക്തമാക്കുന്നു.

സംവിധായകൻ ഫാസിലിന്റെ രണ്ട് തമിഴ് ചിത്രങ്ങളില്‍ നായകനായി വിജയ് വേഷമിട്ടിട്ടുണ്ട്. കണ്ണുക്കുള്‍ നിലവാണ് അതില്‍ ഒന്ന്. ശാലിനായിയിരുന്നു നായികയായി എത്തിയത്. കാതലുക്കു മര്യാദൈയിലും വിജയ് ഫാസിലിന്റെ സംവിധാനത്തില്‍ നായകനായി വേഷമിട്ടു. അതിലും നായിക ശാലിനിയായിരുന്നു. അടുത്തിടെ രാഷ്‍ട്രീയ പ്രവേശനം പ്രഖ്യാപിച്ചപ്പോള്‍ സിനിമയില്‍ നിന്ന് വൈകാതെ പിൻമാറുമെന്ന് വിജയ് വ്യക്തമാക്കിയിരുന്നു. ദ ഗോട്ട് എന്ന പുതിയ ചിത്രമാണ് വിജയ് നായകനായി നിലവില്‍ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തില്‍ രണ്ട് വേഷങ്ങളിലാണ് നായകൻ വിജയ് വേഷമിടുക എന്നും ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുകയെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ദളപതി 69 പൂര്‍ത്തിയാക്കിയതിന് ശേഷം സിനിമയില്‍ നിന്ന് പിൻമാറുകയും വിജയ് പൂര്‍ണമായും രാഷ്‍ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും എന്നാണ് അറിയിച്ചിട്ടുള്ളത്.

More in Malayalam

Trending