Connect with us

വിജയരാഘവന്റെ ആദ്യ സംസ്ഥാന പുരസ്‌കാരം! ഇട്ടൂപ്പിനെ തന്റെ 71ാം വയസ്സിൽ അഭിനയിച്ച് അത്ഭുതകരമാം വിധം ഫലിപ്പിച്ച വിജരാഘവന് പ്രശംസകളുടെ പൂക്കാലം

Malayalam

വിജയരാഘവന്റെ ആദ്യ സംസ്ഥാന പുരസ്‌കാരം! ഇട്ടൂപ്പിനെ തന്റെ 71ാം വയസ്സിൽ അഭിനയിച്ച് അത്ഭുതകരമാം വിധം ഫലിപ്പിച്ച വിജരാഘവന് പ്രശംസകളുടെ പൂക്കാലം

വിജയരാഘവന്റെ ആദ്യ സംസ്ഥാന പുരസ്‌കാരം! ഇട്ടൂപ്പിനെ തന്റെ 71ാം വയസ്സിൽ അഭിനയിച്ച് അത്ഭുതകരമാം വിധം ഫലിപ്പിച്ച വിജരാഘവന് പ്രശംസകളുടെ പൂക്കാലം

‘പൂക്കാല’ത്തിലൂടെ മികച്ച സ്വഭാവനടനെന്ന പുരസ്കാരം വിജയരാഘവനെ തേടിയെത്തിയിരിക്കുകയാണ്. ഗണേഷ് രാജ് രചനയും സംവിധാനവും നിർവ്വഹിച്ച് 2023-ൽ പുറത്തിറങ്ങിയ ചിത്രത്തിലെ ഇട്ടൂപ്പ് എന്ന കഥാപാത്രത്തിനാണ് വിജരാഘവനെ മികച്ച സ്വഭാവ നടനുള്ള പുരസ്കാരം തേടിയെത്തിയത്. 100 വയസ്സുകാരനായ ഇട്ടൂപ്പിനെ തന്റെ 71ാം വയസ്സിൽ അഭിനയിച്ച് അത്ഭുതകരമാം വിധം ഫലിപ്പിച്ച വിജരാഘവന് പ്രശംസകളുടെ പൂക്കാലം തന്നെയായിരുന്നു. ഇട്ടൂപ്പിനെ അത്രയേറെ ശ്രദ്ധയോടെയാണ് അദ്ദേഹം വെള്ളിത്തിരയിലെത്തിച്ചത്. ഓരോ സൂഷ്മമായ ഭാവങ്ങൾ പോലും ആ മുഖത്തും ശരീരത്തിലും നെയ്തെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ദുർബലമായ ശരീരമുള്ള എന്നാൽ പ്രത്യക്ഷത്തിൽ കർക്കശക്കാരനായ ഇട്ടൂപ്പ് എന്ന വയസ്സന് ജീവനും ആത്മാവും നൽകിയത് മാത്രമല്ല പൂക്കാലം എന്ന സിനിമയുടെ ആണിക്കല്ലായി മാറാനും വിജയരാഘവന് സാധിച്ചു. ഗണേഷ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ ബേസില്‍ ,കെ.പി.എ.സി ലളിത, വിനീത് ശ്രീനിവാസനുമായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഗോവന്‍ ചലച്ചിത്രമേളയിലെ പനോരമയിലുള്‍പ്പടെ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. നാടകരംഗത്തു നിന്നാണ് വിജരാഘവൻ സിനിമയിലെത്തുന്നത്. ക്രോസ്ബെൽറ്റ് മണി കപലിക സിനിമയാക്കിയപ്പോൾ അതിൽ പോർട്ടർ കുഞ്ഞാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് 22-വയസിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 1982-ൽ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിലൂടെ 31-ആം വയസിൽ നായകനായി. തുടർന്ന് പി. ചന്ദ്രകുമാർ, വിശ്വംഭരൻ തുടങ്ങിയവരുടെ ചിത്രങ്ങളിൽ അഭിനയിച്ചു. 1993-ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ഏകലവ്യൻ എന്ന ചിത്രത്തിലൂടെ വിജരാഘവൻ മലയാള സിനിമയിലെ തന്റെ നില ഉറപ്പിച്ചു. ‌‌‌പിന്നീട് പുറത്തിറങ്ങിയ ദി കിങ് , ദി ക്രൈം ഫയൽ ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു.

Continue Reading
You may also like...

More in Malayalam

Trending