വായടച്ച് നമ്മുടെ ഇഷ്ടത്തിന് അങ്ങ് ജീവിക്കുക, ഞാൻ അതാണ് ചെയ്യുന്നത്.. വിമർശനങ്ങൾക്ക് മറുപടിയുമായി മീനാക്ഷി രവീന്ദ്രൻ
സിനിമകിലൂടെയും സീരിയലുകളിലൂടെയുമൊക്കെ ആരാധകരുടെ മനസ്സിൽ ഇടംനേടിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോൾ മീനാക്ഷി ധരിച്ച വസ്ത്രത്തിന്റെ പേരിൽ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. വസ്ത്രധാരണത്തിന്റെ പേരിൽ മുൻപും മീനാക്ഷി വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. ഇപ്പോഴത്തെ വിമർശനങ്ങൾക്ക് മീനാക്ഷി നൽകിയ മറുപടി ശ്രദ്ധ നേടുന്നു.
രണ്ടു കൈയും കൂട്ടിയടിച്ചാൽ മാത്രമല്ലേ ശബ്ദം കേൾക്കൂ. ഒരു കൈ അവിടെയിരുന്ന് അടിച്ചോട്ടെ. അപ്പോൾ ശബ്ദം ഉണ്ടാകില്ലല്ലോ.. നമ്മൾ ഒന്നാമത് ഈ മീഡിയയിൽ നിൽക്കുമ്പോൾ ഇതൊക്കെ കേൾക്കാൻ തയാറായിട്ട് വേണം നിൽക്കാൻ. അല്ലാതെ നാട്ടുകാർ എല്ലാം എന്നെ ഇഷ്ടപ്പെടണം, അല്ലേൽ നമ്മൾ ചെയ്യുന്നതൊക്കെ ഇഷ്ടപ്പെടണം എന്നൊന്നും എനിക്ക് പറയാൻ കഴിയില്ല. പ്രിയങ്ക ചോപ്ര ഏതോ ഒരു ഇന്റർവ്യൂവിൽ പറഞ്ഞപോലെ നമ്മുടെ ജീവിതത്തിന്റെ 90 ശതമാനം പ്രേക്ഷകർക്കാണ്. പേഴ്സണൽ ലൈഫിൽ കമന്റ് പറയരുതെന്ന്പറഞ്ഞാലും ആളുകള് പറയും.
പ്രൊഫഷണലി നമ്മളെ വിമർശിക്കുന്നതിനൊപ്പം നമ്മൾ അവർക്ക് ഇഷ്ടമല്ലാത്തതുപോലെയോ അല്ലെങ്കിൽ സോ കോൾഡ് സംസ്കാരത്തിന് എതിരെ നമ്മൾ പ്രവർത്തിക്കുന്നതായി അവർക്ക് തോന്നുമ്പോഴോ വിമർശനം വരും. നമുക്ക് അതിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. വായടച്ച് നമ്മുടെ ഇഷ്ടത്തിന് അങ്ങ് ജീവിക്കുക എന്നേയുള്ളൂ. ഞാൻ അതാണ് ചെയ്യുന്നത്. അതുകൊണ്ട് സമാധാനത്തിൽ മുന്നോട്ട് പോവുന്നുണ്ട്. മീനാക്ഷി പറഞ്ഞു.