ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമാ ലോകത്ത് മാത്രമല്ല മറ്റു ഭാഷകളിലും ചർച്ചയാകുന്നുണ്ട്. ഇപ്പോഴിതാ തമിഴ് സിനിമാ മേഖലയിലും സ്‌ത്രീകൾ ‘കാസ്റ്റിംഗ് കൗച്ച്’ പോലുള്ള അതിക്രമങ്ങൾ നേരിടുന്നുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ചലച്ചിത്ര താരം സനം ഷെട്ടി. തമിഴ് സിനിമകളിൽ പ്രവർത്തിക്കുന്ന അഭിനേതാക്കളുടെ സുരക്ഷ ഉറപ്പാക്കാൻ വിശദമായ അന്വേഷണം നടത്തണമെന്നും താരം ആവശ്യപ്പെട്ടു.
എനിക്ക് പലപ്പോഴും ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. വഴങ്ങേണ്ടി വരുമെന്ന് ബോദ്ധ്യപ്പെട്ടതോടെ പല സിനിമകളും വേണ്ടെന്ന് വച്ചു. വളരെയേറെ ഗൗരവകരമായ ഇത്തരമൊരു വിഷയത്തിൽ അന്വേഷണം നടത്തിയ ജസ്റ്റിസ് ഹേമയ്‌ക്കും ഇതിന് മുൻകൈയെടുത്ത നടിമാർക്കും നന്ദി എന്നും സനം പറഞ്ഞു.
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. മമ്മൂട്ടിയൊരു പരുക്കൻ സ്വഭാവക്കാരൻ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...