Connect with us

വളരെ പ്രയാസമേറിയ ഷോയാണ് ബി​ഗ് ബോസ്. പുറത്ത് നിന്നും കാണുന്നത് പോലെയല്ല ബി​ഗ് ബോസ്, ഞങ്ങളുടെ കുട്ടികൾക്ക് ഇപ്പോൾ പേരിടുന്നു; ബി​ഗ് ബോസ് 6ന് ആശംസയുമായി പേളിഷ്

Malayalam

വളരെ പ്രയാസമേറിയ ഷോയാണ് ബി​ഗ് ബോസ്. പുറത്ത് നിന്നും കാണുന്നത് പോലെയല്ല ബി​ഗ് ബോസ്, ഞങ്ങളുടെ കുട്ടികൾക്ക് ഇപ്പോൾ പേരിടുന്നു; ബി​ഗ് ബോസ് 6ന് ആശംസയുമായി പേളിഷ്

വളരെ പ്രയാസമേറിയ ഷോയാണ് ബി​ഗ് ബോസ്. പുറത്ത് നിന്നും കാണുന്നത് പോലെയല്ല ബി​ഗ് ബോസ്, ഞങ്ങളുടെ കുട്ടികൾക്ക് ഇപ്പോൾ പേരിടുന്നു; ബി​ഗ് ബോസ് 6ന് ആശംസയുമായി പേളിഷ്

ബി​ഗ് ബോസ് മലയാളത്തിലൂടെ ജീവിതം മാറിമറിഞ്ഞ നിരവധി പേരുണ്ട്. വിജയി അല്ലാത്തവരും എന്നാൽ ജനപ്രീതി നേടിയവരുമെല്ലാം ആയിരിക്കും ഇവർ. അത്തരത്തിൽ ബി​ഗ് ബോസ് സീസൺ വണ്ണിലൂടെ എത്തി പരിചയപ്പെട്ട്, പ്രണയിച്ച് വിവാഹിതരായവരാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഈ ദമ്പതികൾക്ക് ആരാധകരും ഏറെയാണ് എന്ന് പറയേണ്ടതില്ലല്ലോ. ഇപ്പോഴിതാ ബി​ഗ് ബോസ് മലയാളം സീസൺ ആറിന് ആശംസകളുമായി പേളിഷ് രം​ഗത്ത് എത്തിയിരിക്കുകയാണ്. സീസൺ ആറിന്റെ അൻപതാമത്തെ എപ്പിസോഡിന് ആശംസയുമായാണ് പേളിയും ശ്രിനിഷും എത്തിയിരിക്കുന്നത്. ഇതിന്റെ വീഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്. “വളരെ പ്രയാസമേറിയ ഷോയാണ് ബി​ഗ് ബോസ്. പുറത്ത് നിന്നും കാണുന്നത് പോലെയല്ല ബി​ഗ് ബോസ്. ഷോയിലേക്ക് പോകാൻ കാണിച്ച ധൈര്യത്തിനും പിടിച്ചു നിൽക്കുന്ന ധൈര്യത്തെയും ഞങ്ങൾ ബഹുമാനിക്കുകയാണ്. അത്ര ഈസിയായിട്ടുള്ള കാര്യമല്ലിത്. ബി​ഗ് ബോസ് ഫസ്റ്റ് സീസണിലൂടെ ലൈഫ് കിട്ടിയ രണ്ട് പേരാണ് ഞങ്ങൾ. ജീവിതം മാറ്റി മറിച്ച രണ്ട് പേരാണ്. ഫസ്റ്റ് എപ്പിസോഡിൽ പേര് ചോദിച്ചു. ഇപ്പോൾ ഞങ്ങൾ ഞങ്ങളുടെ കുട്ടികൾക്ക് പേരിടുന്നു. എത്ര ​ഗെയിം എന്ന് പറഞ്ഞാലും നിങ്ങൾ നിങ്ങളായിട്ട് ഇരിക്കുക. അതിനെക്കാൾ ഉപരി നിങ്ങൾ ബെസ്റ്റ് ഷോയിൽ കൊടുക്കണം”, എന്നാണ് പേളി പറഞ്ഞത്.

എല്ലാവരും അടിപൊളിയായിട്ട് കളിക്കുക. കപ്പ് ആരെടുക്കണമെന്ന് ജനങ്ങൾ തീരുമാനിക്കും. ബി​ഗ് ബോസ് സീസൺ ആറിന്റെ അൻപതാം എപ്പിസോഡിന്റെ ഞങ്ങളുടെ എല്ലാവിധ ആശംസകളും എന്നാണ് ശ്രിനിഷ് അരവിന്ദ് പറയുന്നത്. പിന്നാലെ നിരവധി പേരാണ് പേളിഷ് ജോഡിയെ പ്രശംസിച്ച് കൊണ്ട് രം​ഗത്ത് എത്തിയത്. പേളിഷ് ജോഡിക്ക് പിന്നാലെ നിരവധി ലവ് ട്രാക്കുകള്‍ ബിഗ് ബോസ് സീസണുകളില്‍ വന്നുവെങ്കിലും അവയെല്ലാം സ്ട്രാറ്റജികള്‍ ആണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 6 എട്ടാം വാരത്തിലേക്ക് പ്രവേശിക്കവെ മത്സരാര്‍ഥികള്‍ക്ക് ബിഗ് ബോസിന്‍റെ സര്‍പ്രൈസ്. മുഖംമൂടി ധരിച്ച ഒരാളെ കണ്‍ഫെഷന്‍ റൂം വഴി ഹൗസിലേക്ക് എത്തിക്കുകയായിരുന്നു ബിഗ് ബോസ്. മോഹന്‍ലാലിന്‍റെ നിര്‍ദേശപ്രകാരം ജിന്‍റോയാണ് കണ്‍ഫെഷന്‍ റൂമിലേക്ക് എത്തിയത്. ആരുടെയെങ്കിലും തോളില്‍ ചാരി കരയാനോ സ്വന്തം വിഷമങ്ങള്‍ പറയാനോ താല്‍പര്യമുണ്ടെങ്കില്‍ കണ്‍ഫെഷന്‍ റൂമിലേക്ക് പോകാമെന്ന് ജിന്‍റോയോട് മോഹന്‍ലാല്‍ പറയുകയായിരുന്നു. ഇതുപ്രകാരം കണ്‍ഫെഷന്‍ റൂമിലെത്തിയ ജിന്‍റോയ്ക്ക് മുഖംമൂടി ധരിച്ച് ഇരിക്കുന്ന ഒരാളെയാണ് കാണാനായത്.

കണ്‍ഫെഷന്‍ റൂമിലെ രംഗം മോഹന്‍ലാലും മറ്റ് മത്സരാര്‍ഥികളും ലൈവ് ആയി കാണുന്നുണ്ടായിരുന്നു. ഗെയിമിലെ തന്‍റെ ഫിലോസഫിയെക്കുറിച്ച് സംസാരിച്ചുതുടങ്ങിയ ജിന്‍റോയോട് ബാക്കി കാര്യങ്ങള്‍ പറയാന്‍ പിന്നീട് അവസരം തരാമെന്ന് ബിഗ് ബോസ് പറയുകയായിരുന്നു. പിന്നാലെ ജിന്‍റോയുടെ കൈ പിടിച്ച് മുഖംമൂടി ധരിച്ചയാള്‍ ഹാളിലേക്ക് നടന്നു. വരുന്നത് രതീഷ് ആയിരിക്കുമെന്ന് കണ്‍ഫെഷന്‍ റൂമില്‍ വച്ച് കണ്ടപ്പോള്‍ ശരണ്യ ഒപ്പമുള്ളവരോട് പറഞ്ഞു. എന്നാല്‍ വരുന്നയാളുടെ ബോഡി ലാംഗ്വേജ് കണ്ട് അത് സുരേഷ് മേനോന്‍ ആയിരിക്കുമെന്ന് ഭൂരിഭാഗം പേരും പറഞ്ഞു. സ്ക്രീനിന് മുന്നില്‍ വന്ന് നില്‍ക്കവെ ജിന്‍റോയോട് ഇരുന്നോളാന്‍ പറഞ്ഞ മോഹന്‍ലാല്‍ വന്നയാളോച് മുഖംമൂടി മാറ്റാന്‍ ആവശ്യപ്പെട്ടു. ശരണ്യ പ്രവചിച്ചതുപോലെ രതീഷ് കുമാര്‍ തന്നെയായിരുന്നു ഇത്. രണ്ട്, മൂന്ന് ദിനങ്ങള്‍ രതീഷ് ഇവിടെ ഉണ്ടായിരിക്കുമെന്നും മോഹന്‍ലാല്‍ അറിയിച്ചു. പുറത്തെ കാര്യങ്ങള്‍ ഒന്നും പറയരുതെന്നും അതേക്കുറിച്ച് മത്സരാര്‍ഥികള്‍ ചോദിക്കരുതെന്നും മോഹന്‍ലാല്‍ മുന്നറിയിപ്പ് നല്‍കി. പതിവുപോലെ ഒരു പാട്ട് പാടിക്കൊണ്ട് ആഘോഷത്തോടെയാണ് രതീഷ് കുമാര്‍ ബിഗ് ബോസിലേക്കുള്ള തന്‍റെ രണ്ടാം വരവ് ആഘോഷിച്ചത്.

More in Malayalam

Trending