വല്ലാതെ മെലിഞ്ഞുണങ്ങി! മാര്യേജ് ഫോട്ടോസ് ഒന്നും ഇപ്പോള്‍ അക്കൗണ്ടില്‍ ഇല്ലല്ലോ?
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരം രാഹുല്‍ രവിയുടെ വിവാഹ ജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരുന്നത്. 2020 ല്‍ വിവാഹിതനായ താരം ഭാര്യയുമായി വേര്‍പിരിഞ്ഞോ എന്നാണ് ചിലരുടെ ചോദ്യം. നടന്റെ ഇന്‍സ്റ്റാഗ്രാം പേജിലുണ്ടായ മാറ്റങ്ങളൊക്കെ ചൂണ്ടി കാണിച്ച് കൊണ്ടാണ് ഇത്തരത്തിലൊരു ആരോപണം ഉയര്‍ന്ന് വന്നിരിക്കുന്നത്.
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരം രാഹുല്‍ രവിയുടെ വിവാഹക്കാര്യം നടന്‍ തന്നെയാണ് ആദ്യം പുറംലോകത്തെ അറിയിക്കുന്നത്. തന്റെ വധു ലക്ഷ്മി എസ് നായര്‍ ആണെന്ന് പറഞ്ഞ് കൊണ്ട് നടന്‍ തന്നെ വിവാഹ വീഡിയോ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. ലക്ഷ്മിയെ ആദ്യമായി കണ്ടുമുട്ടിയത് സാധാരണ പോലൊരു ദിവസം ആയിരുന്നു എങ്കിലും പിന്നീടത് മികച്ചതായി മാറി.
ദിവസങ്ങള്‍ കഴിയുംതോറും അത് പ്രത്യേകതകളുള്ള ദിവസമായി. അവളുടെ ചിരിയും സംസാരവും എന്റെ ദിവസങ്ങള്‍ മാത്രമല്ല പിന്നീടങ്ങോട്ടുള്ള ജീവിതം തന്നെ മികച്ചതാക്കി. അവള്‍ വെറുമൊരു പെണ്‍കുട്ടിയല്ല. എന്റെ ജീവിതം തന്നെയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എന്റെ ജീവിതം തിളക്കമുള്ളതാക്കിയതിനും എന്റേത് മാത്രമായതിനും നന്ദി ലക്ഷ്മി.
ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. നമ്മുടെ വിവാഹ ദിവസത്തിനായി കാത്തിരിക്കുകായാണെന്നാണ് വിവാഹത്തെ കുറിച്ച് രാഹുല്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയത്. പിന്നാലെ താരം വിവാഹം കഴിക്കുകയും ചെയ്തു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടത്തിയ വിവാഹത്തിന് ശേഷം വിവാഹ വിരുന്നും നടത്തിയിരുന്നു.
സമൂഹമാധ്യമങ്ങളില്‍ സജീവമായിട്ടുള്ള ലക്ഷ്മിയും രാഹുലും പലപ്പോഴും അവരുടെ പ്രണയം പങ്കുവെച്ചുള്ള പോസ്റ്റുമായി എത്താറുണ്ടായിരുന്നു. എന്നാല്‍ ആ പോസ്റ്റുകള്‍ അടക്കം എല്ലാ ചിത്രങ്ങളും താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്തിരിക്കുകയാണ്. ഇരുവരുടെയും വിവാഹം നടന്നതിന്റെ ചിത്രങ്ങളോ അതിന് ശേഷം പങ്കുവെച്ച പോസ്റ്റുകളോ ഒന്നും ഇരുവരുടെയും അക്കൗണ്ടുകളില്‍ ഇല്ലെന്നതാണ് ആരാധകര്‍ക്കിടയില്‍ പുതിയ സംശയങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഇതോടെ ഭാര്യയുമായി വേര്‍പിരിഞ്ഞോ എന്നുള്ള ചോദ്യം രാഹുലിനെ തേടി എത്തി കൊണ്ടിരിക്കുകയാണ്. രാഹുലിന്റെ മാര്യേജ് ഫോട്ടോസ് ഒന്നും ഇപ്പോള്‍ അക്കൗണ്ടില്‍ ഇല്ലല്ലോ, അതെന്താ? എന്നാണ് ഒരു ആരാധിക നടനോട് ചോദിച്ചിരിക്കുന്നത്. മാത്രമല്ല രാഹുല്‍ ഒരുപാട് മെലിഞ്ഞു എന്നും പണ്ടായിരുന്നു കാണാന്‍ നല്ലതെന്ന് തുടങ്ങി താരത്തിന്റെ പുതിയ ഫോട്ടോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്. ഇതിനൊന്നും നടന്‍ മറുപടി കൊടുത്തിട്ടില്ല. എന്നിരുന്നാലും ലക്ഷ്മിയെ കുറിച്ചോ ദാമ്പത്യത്തെ കുറിച്ചോ നടന്‍ മറുപടിയുമായി വരുമെന്നാണ് പ്രതീക്ഷ.