Malayalam
വലിയ ജിമിക്കി കമ്മൽ! വെള്ള സാരിയിൽ അതീവ സുന്ദരിയായി നസ്രിയ.. ചിത്രങ്ങൾ വൈറൽ
വലിയ ജിമിക്കി കമ്മൽ! വെള്ള സാരിയിൽ അതീവ സുന്ദരിയായി നസ്രിയ.. ചിത്രങ്ങൾ വൈറൽ
സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് നസ്രിയ നസീം എന്ന നടിയുടെ ഉദയം കണ്ടത്. ബാലതാരമായി പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച നസ്രിയ പിന്നീട് അവതാരകയായി പേരെടുത്തു. നായികയായപ്പോൾ വൻ സ്വീകാര്യതയാണ് നസ്രിയക്ക് ലഭിച്ചത്. തെന്നിന്ത്യയിലെ മുൻനിര നായിക നടിയാകാനുള്ള ആരാധകവൃന്ദം ചുരുങ്ങിയ കാലം കൊണ്ട് നസ്രിയക്ക് ലഭിച്ചു.
എന്നാൽ സിനിമാ കരിയറിന് നസ്രിയ പ്രഥമ പരിഗണന നൽകിയിരുന്നില്ല. സോഷ്യല്‍ മീഡിയയിലും സജീവമായ നസ്രിയ പങ്കിടുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ ഒരു വിവാഹ ചടങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴു ള്ള നസ്രിയയുടെ ചില ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധനേടുന്നത്. കഴിഞ്ഞമാസം നടന്നൊരു വിവാഹ ചടങ്ങില്‍
പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങളാണ് ഇവ. സാരിയില്‍ ക്യൂട്ട്ലുക്കിലാണ് നസ്രിയയുടെ ചിത്രങ്ങൾ. അതേസമയം അന്റെ സുന്ദരനിക്കി എന്ന തെലുങ്ക്ചിത്രമാണ് നസ്രിയയുടേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം .
സൂര്യ നായകനാവുന്ന അടുത്ത പടത്തില്‍ നസ്രിയ അഭിനയിക്കുന്നുണ്ട്. കൈനിറയെ അവസരങ്ങളുള്ളപ്പോഴാണ് 19ാം വയസ്സിൽ നടി വിവാഹിതയാകുന്നത്. നടൻ ഫഹദ് ഫാസിലുമായുള്ള നസ്രിയയുടെ വിവാഹം ഏറെ ചർച്ചയായി. വിവാഹിതനാകുമ്പോൾ 32 കാരനാണ് ഫഹദ്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം ആരാധകരെ അമ്പരപ്പിച്ചു. എന്നാൽ ഇന്ന് മോളിവുഡിലെ പ്രിയ താരദമ്പതികളാണ് ഫഹദും നസ്രിയയും.