Actress
ലോകം മാറുമ്പോള്‍ പ്രയാഗ മാര്‍ട്ടിനും മാറ്റം വരില്ലേ! ഞാന്‍ കീറിയ പാന്റിടുന്നതും ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതും എന്റെ കാര്യം- പ്രയാഗ
ലോകം മാറുമ്പോള്‍ പ്രയാഗ മാര്‍ട്ടിനും മാറ്റം വരില്ലേ! ഞാന്‍ കീറിയ പാന്റിടുന്നതും ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതും എന്റെ കാര്യം- പ്രയാഗ
ലിംഗസമത്വത്തെക്കുറിച്ചൊക്കെ എന്തിന് സംസാരിക്കണമെന്നും പുതുകാലത്ത് അതൊക്കെ ഉണ്ടോയെന്നും ചോദിക്കുന്നവരെ ഏതെങ്കിലും ചലച്ചിത്ര നടിമാരുടെ സോഷ്യല്‍ മീഡിയ കമന്‍റ് ബോക്സിലേക്ക് കൂട്ടിക്കൊണ്ടുപോയാല്‍ മതിയാവും. ഒരു നടനാണ് ട്രെന്‍ഡി ഗെറ്റപ്പില്‍ എത്തുന്നതെങ്കില്‍ വന്‍, പൊളി തുടങ്ങിയ കമന്‍റുകളുമായി എത്തുന്നവര്‍ പക്ഷേ നടിമാര്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയിലുള്ള മേക്കോവറുമായി എത്തിയാല്‍ തങ്ങളുടെ എതിരഭിപ്രായം അറിയിക്കാറാണ് ചെയ്യുക. അത് മിക്കപ്പോഴും മോശം ഭാഷയിലുമായിരിക്കും.
ഫാഷനില്‍ തങ്ങളുടേതായ പരീക്ഷണങ്ങള്‍ നടത്തുന്ന മലയാളം നടിമാരൊക്കെ ഈ ബുദ്ധിമുട്ട് നേരിടാറുണ്ട്. ഇപ്പോഴിതാ അതിന് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കിയിരിക്കുകയാണ് നടി പ്രയാഗ മാര്‍ട്ടിന്‍. ഇത്തരം കമന്റുകള്‍ താന്‍ ശ്രദ്ധിക്കാറില്ല എന്നാണ് പ്രയാഗ മാര്‍ട്ടിന്‍ പറയുന്നത്. ഫാഷന്‍ തന്റെ ചോയ്‌സാണെന്നും മറ്റുള്ളവരെ ഇംപ്രസ് ചെയ്യാനല്ല വസ്ത്രം ധരിക്കുന്നതെന്നും വേണം എന്ന് കരുതി വന്ന മാറ്റങ്ങളല്ല തന്റെ ജീവിതത്തില്‍ ഉണ്ടായത് എന്ന് പ്രയാഗ പറയുന്നു. രണ്ട് വര്‍ഷത്തോളം സിനിമയില്‍ നിന്ന് ഗ്യാപ്പ് എടുത്തപ്പോഴാണ് ജീവിതത്തിലും ചില മാറ്റങ്ങള്‍ കൊണ്ടുവന്നത്. അപ്പോള്‍ ലോകവും മാറി. പിന്നെ താന്‍ മാത്രമെന്തിന് മാറാതിരിക്കണം എന്ന് പ്രയാഗ ചോദിക്കുന്നു.
‘ഞാന്‍ കീറിയ പാന്റിടുന്നതും ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതും എന്റെ കാര്യമാണ്. ലോകം മാറുമ്പോള്‍ പ്രയാഗ മാര്‍ട്ടിനും മാറ്റം വരില്ലേ,’ നടി ചോദിക്കുന്നു. യാത്രകളാണ് തന്റെ ജീവിതത്തില്‍ ഇത്രയും മാറ്റങ്ങള്‍ കൊണ്ടുവന്നത് എന്നും പ്രയാഗ പറഞ്ഞു. പലയിടങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ അവിടുത്തെ സംസ്‌കാരത്തെ പറ്റി നമ്മള്‍ കൂടുതല്‍ അറിയും. അങ്ങനെ അവയെല്ലാം ജീവിതത്തിന്റെ ഭാഗമായതാണ്. മുടിയിലെ മാറ്റമുണ്ടായത് ഹിമാലയത്തില്‍ യാത്ര ചെയ്തപ്പോഴാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി എന്തിനാണ് നമ്മുടെ സന്തോഷവും കംഫര്‍ട്ടും ഇല്ലാതാക്കുന്നത് എന്നും പ്രയാഗ ചോദിച്ചു. ‘ഇപ്പോള്‍ ഞാന്‍ എനിക്ക് ഇഷ്ടമുള്ളത് ധരിച്ച് സ്‌റ്റൈലില്‍ നടക്കുന്നു.
അത് ആളുകള്‍ നല്ല രീതിയില്‍ എടുത്താല്‍ സന്തോഷം. അല്ലെങ്കിലും ഒരു പ്രശ്‌നമില്ല. എന്റെ ഫാഷന്‍ ചോയ്‌സിനെ ആരും ചോദ്യം ചെയ്യരുത്,’ പ്രയാഗ പറഞ്ഞു. തന്റെ സിനിമകള്‍ക്ക് പ്രശ്‌നമില്ലാത്ത രീതിയിലുള്ള മാറ്റങ്ങളാണ് വരുത്തുന്നത് എന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആളുകള്‍ തന്നെ കുറിച്ച് ചിന്തിക്കുന്ന പോലെ നില്‍ക്കണം എന്നൊന്നുമില്ല എന്നും പ്രയാഗ പറഞ്ഞു. മുടി കളര്‍ ചെയ്തത് സെലിബ്രറ്റി ക്രിക്കറ്റ് ലീഗിന് വേണ്ടിയാണോ എന്നൊക്കെ ചോദിച്ചിരുന്നു. ഒരു സിനിമ നടിയാണ് എന്നു കരുതി താന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും മറ്റാര്‍ക്കെങ്കിലും വേണ്ടിയാണെന്ന് പറയാന്‍ പറ്റുമോ എന്ന് പ്രയാഗ ചോദിക്കുന്നു.
എല്ലാവര്‍ക്കും അവരവരുടെ വ്യക്തിപരമായ ജീവിതമുണ്ട് എന്നും തൊഴിലും പേഴ്‌സണല്‍ ലൈഫും വേറെയാണ് എന്നും പ്രയാഗ കൂട്ടിച്ചേര്‍ത്തു. സിനിമാതാരമാണെന്ന് കരുതി പേഴ്‌സണല്‍ ലൈഫ് ഇല്ലാതാകുന്നില്ല എന്നും താരം ഓര്‍മ്മിപ്പിച്ചു. ഫാഷന്‍ ചോയ്‌സില്‍ അച്ഛന്‍ ഒരുപാട് ഇന്‍സ്‌പെയര്‍ ചെയ്തിട്ടുണ്ട് എന്നും പ്രയാഗ പറഞ്ഞു.